നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Constitution Day | ഭരണഘടനാ ദിനത്തിൽ വിദ്യാർത്ഥികൾക്ക് പ്രസംഗത്തിൽ ഉൾപ്പെടുത്താവുന്ന 10 വസ്തുതകൾ

  Constitution Day | ഭരണഘടനാ ദിനത്തിൽ വിദ്യാർത്ഥികൾക്ക് പ്രസംഗത്തിൽ ഉൾപ്പെടുത്താവുന്ന 10 വസ്തുതകൾ

  ഭരണഘടനാ ദിനത്തിൽ പ്രസംഗങ്ങളിലും ഉപന്യാസങ്ങളിലും വിദ്യാർത്ഥികൾക്ക് ഉപയോഗിക്കാൻ കഴിയുന്ന, ഇന്ത്യൻ ഭരണഘടനയെക്കുറിച്ചുള്ള ചില വസ്തുതകൾ ഇതാ:

  ഇന്ന് ഭരണഘടനാ ദിനം

  ഇന്ന് ഭരണഘടനാ ദിനം

  • Share this:
   ഇന്ത്യയിൽ ഭരണഘടനാ ദിനമായി (Constitution Day) ആചരിക്കുന്നത് നവംബർ 26 ആണ്. 1949 ൽ ഭരണഘടനാ നിർമാണസഭ ഇന്ത്യൻ ഭരണഘടന അംഗീകരിച്ച ദിവസമാണ് ഇത്. ഇന്ത്യ ഒരു സ്വതന്ത്ര രാഷ്ട്രമായതോടെ ഭരണഘടനയ്ക്ക് രൂപം നൽകാനുള്ള ദൗത്യം ഡോ. ഭീംറാവു അംബേദ്‌കർ ചെയർമാനായുള്ള സമിതിയെയാണ് ഭരണഘടനാ നിർമാണസഭ ഏൽപ്പിച്ചത്. ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായിരുന്ന ഡോ. രാജേന്ദ്രപ്രസാദ് ആയിരുന്നു ഭരണഘടനാ നിർമാണസഭയുടെ അധ്യക്ഷൻ.

   1948 ന്റെ തുടക്കത്തിൽ ഡോ. അംബേദ്‌കർ ഇന്ത്യൻ ഭരണഘടനയുടെ കരട് പൂർത്തിയാക്കുകയും ഭരണഘടനാ നിർമാണസഭയ്ക്ക് മുമ്പാകെ അവതരിപ്പിക്കുകയും ചെയ്തു. 1949 നവംബർ 26 ന് ഏതാനും ഭേദഗതികളോടെ ഭരണഘടനയ്ക്ക് അംഗീകാരം ലഭിച്ചു. 1950 ജനുവരി 26 നാണ് ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത്.

   ഭരണഘടനയുടെ ആമുഖം ഇന്ത്യയെ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിക്കുകയും എല്ലാ പൗരന്മാർക്കും നീതി, സ്വാതന്ത്ര്യം, തുല്യത എന്നിവ ഉറപ്പു വരുത്താനും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും നിലനിർത്താൻ സഹോദര്യത്തെ പ്രോത്സാഹിപ്പിക്കാനും ആഹ്വനം ചെയ്യുകയും ചെയ്യുന്നു.

   ഭരണഘടനാ ദിനത്തിൽ പ്രസംഗങ്ങളിലും ഉപന്യാസങ്ങളിലും വിദ്യാർത്ഥികൾക്ക് ഉപയോഗിക്കാൻ കഴിയുന്ന, ഇന്ത്യൻ ഭരണഘടനയെക്കുറിച്ചുള്ള രസകരമായ ചില വസ്തുതകൾ ഇതാ:

   1. ബ്രിട്ടൻ, അയർലൻഡ്, ജപ്പാൻ, യുഎസ്എ, ദക്ഷിണാഫ്രിക്ക, ജർമനി, ഓസ്‌ട്രേലിയ, കാനഡ എന്നിവ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ഇന്ത്യൻ ഭരണഘടന ആശയങ്ങൾ കടംകൊണ്ടിട്ടുണ്ട്.

   2. 1946 ലാണ് ഭരണഘടനാ നിർമാണസഭ സ്ഥാപിക്കപ്പെടുന്നത്. 2 വർഷവും 11 മാസവും 18 ദിവസങ്ങളും നീണ്ടുനിന്ന കാലയളവിനിടയിൽ 166 ദിവസങ്ങളിൽ ഭരണഘടനാ നിർമാണസഭ യോഗം ചേർന്നിട്ടുണ്ട്.

   3. ഇന്ത്യൻ ഭരണഘടന കൈകൊണ്ട് എഴുതിയ രേഖയാണ്. ലോകത്തിൽ കൈകൊണ്ട് എഴുതിയ ഏറ്റവും നീളമുള്ള രേഖകളിൽ ഒന്നാണ് ഇത്. ഭരണഘടനയുടെ ഇംഗ്ലീഷ് പതിപ്പിൽ 1,17,369 വാക്കുകൾ ഉണ്ട്.

   4. ആദ്യം 'സോഷ്യലിസ്റ്റ്' എന്ന വാക്ക് ഭരണഘടനയുടെ ആമുഖത്തിന്റെ ഭാഗമായിരുന്നില്ല. 1976 ൽ അടിയന്തിരാവസ്ഥയുടെ കാലഘട്ടത്തിൽ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഈ പദം ഭരണഘടനയുടെ ആമുഖത്തിൽ കൂട്ടിച്ചേർത്തത്. ഇതുവരെ ഭരണഘടനയുടെ ആമുഖത്തിൽ ഉണ്ടായിട്ടുള്ള ഏക ഭേദഗതിയാണ് ഇത്.

   5. 1935 ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്റ്റിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനഘടന.

   6. ഭരണഘടനയുടെ യഥാർത്ഥ കൈയെഴുത്തു പ്രതികൾ പാർലമെന്റ് മന്ദിരത്തിലെ ലൈബ്രറിയിൽ ഹീലിയം ഫയൽഡ് കേയ്സുകളിൽ സൂക്ഷിച്ചിരിക്കുകയാണ്.

   7. 1949 നവംബർ 26-ന് ഭരണഘടനാ അസംബ്ലി യോഗം ചേരുകയും ഹർഷാരവങ്ങളോടെ ഭരണഘടനയ്ക്ക് അംഗീകാരം ലഭിച്ചതിനെ അഭിവാദ്യം ചെയ്യുകയും ചെയ്തു.

   8. "ഭരണഘടന പാസാക്കുന്നതിനുള്ള പ്രമേയം അവതരിപ്പിക്കുന്നതിന് മുമ്പ് ഭരണഘടനാ നിർമാണസഭയുടെ അധ്യക്ഷനായിരുന്ന ഡോ. രാജേന്ദ്രപ്രസാദ് മഹാത്മാഗാന്ധിയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും രാഷ്ട്രപിതാവ് പഠിപ്പിച്ചുതന്ന മാർഗത്തിലൂടെ നാം നേടിയ സവിശേഷമായ വിജയമാണ് ഇതെന്നും നേടിയ സ്വാതന്ത്ര്യം നമ്മൾ കാത്തുസൂക്ഷിക്കുകയും അതിന്റെ ഫലങ്ങൾ തെരുവിലെ മനുഷ്യന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു", പത്രപ്രവർത്തകനും സ്വാതന്ത്ര്യസമര സേനാനിയുമായ സൈലെൻ ചാറ്റർജി പറഞ്ഞു.

   9. ഭരണഘടന പാസാക്കിയതിന് ശേഷം ഭരണഘടനാ അസംബ്ലിയുടെ ചരിത്രപരമായ സമ്മേളനം അവസാനിച്ചത് സ്വാതന്ത്ര്യസമര സേനാനി പൂർണിമ ബാനർജി 'ജനഗണമന' ആലപിച്ചതോടുകൂടിയാണ്.

   10. പിന്നീട് ഭരണഘടനയ്ക്ക് അനുസൃതമായി, 1950 ജനുവരി 24 ന് ഒരു പ്രത്യേക സമ്മേളനത്തിൽ ഡോ. രാജേന്ദ്ര പ്രസാദിനെ ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ആദ്യ പ്രസിഡന്റായി ഭരണഘടനാ അസംബ്ലി തെരഞ്ഞെടുത്തു.
   Published by:Rajesh V
   First published:
   )}