നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • Constitution Day 2021 | ഇന്ത്യൻ ഭരണഘടനയെക്കുറിച്ച് ആഴത്തിൽ മനസിലാക്കാൻ സഹായിക്കുന്ന അഞ്ച് പുസ്തകങ്ങൾ

    Constitution Day 2021 | ഇന്ത്യൻ ഭരണഘടനയെക്കുറിച്ച് ആഴത്തിൽ മനസിലാക്കാൻ സഹായിക്കുന്ന അഞ്ച് പുസ്തകങ്ങൾ

    ഈ ഭരണഘടനാ ദിനത്തിൽ ഇന്ത്യൻ ഭരണഘടനയെ ആഴത്തിൽ മനസിലാക്കാൻ സഹായിക്കുന്ന അഞ്ച് പുസ്തകങ്ങൾ പരിചയപ്പെടാം

    constitution day

    constitution day

    • Share this:
      എല്ലാ വർഷവും നവംബർ 26 ന് ഭരണഘടനാ ഡ്രാഫ്റ്റിങ് കമ്മിറ്റിയുടെ ചെയർപേഴ്‌സൺ ആയിരുന്ന ഡോ. ബി ആർ അംബേദ്‌കറുടെ (Dr. B R Ambedkar) സംഭാവനകൾ അനുസ്മരിക്കാൻ നാം ഭരണഘടനാ ദിനം (Constitution Day) ആചരിക്കുന്നു. ഇന്ത്യയുടെ ഭരണഘടന (Indian Constitution) രൂപപ്പെടുത്തുന്നതിൽ അദ്ദേഹം വഹിച്ച നിസ്തുലമായ പങ്ക് എക്കാലവും ചരിത്രത്തിലെ സുവർണ അധ്യായമായി രേഖപ്പെടുത്തപ്പെടും.

      മുമ്പ് ദേശീയ നിയമ ദിനമായി അറിയപ്പെട്ടിരുന്ന ഭരണഘടനാ ദിനം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഏറ്റവും വലിയ ഭരണഘടനയുടെ രൂപീകരണത്തെ കുറിക്കുന്ന ദിവസമാണ്. ഇന്ത്യയെ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിക്കുന്ന ഭരണഘടനയുടെ ആമുഖത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കാൻ ഓരോ ഇന്ത്യൻ പൗരനുമുള്ള ഉത്തരവാദിത്തത്തെക്കുറിച്ച് അവരെ ബോധ്യപ്പെടുത്താനുള്ള അവസരം കൂടിയാണ് ഈ ദിനാചരണം.

      ഇന്ത്യൻ ഭരണഘടനയെ ആഴത്തിൽ മനസിലാക്കുകയും അതിന്റെ അടിസ്ഥാന പ്രമാണങ്ങൾ രൂപീകരിക്കുന്നതിലേക്ക് നയിച്ച ആശയങ്ങളെക്കുറിച്ച് ബോധവാന്മാരാകുകയും ചെയ്യുക എന്നത് ഇന്ത്യൻ പൗരന്മാരെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമാണ്. ജനാധിപത്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾ ഭരണഘടനാ വിരുദ്ധവും നിയമ വിരുദ്ധവുമായ സംഭവങ്ങളിലൂടെ ഹനിക്കപ്പെടുമ്പോൾ അതിനെതിരെ ജാഗ്രത ഉണർത്താനും അവ ഉണ്ടാക്കിയ പാടുകൾ തുടച്ചുകളഞ്ഞ് ശരിയായ പാത വീണ്ടെടുക്കാനും ഭരണഘടനാ മൂല്യങ്ങളെക്കുറിച്ചുള്ള ഉന്നതമായ ബോധം പൗരന്മാരെ സഹായിക്കും.

      ഈ ഭരണഘടനാ ദിനത്തിൽ ഇന്ത്യൻ ഭരണഘടനയെ ആഴത്തിൽ മനസിലാക്കാൻ സഹായിക്കുന്ന അഞ്ച് പുസ്തകങ്ങൾ പരിചയപ്പെടാം:

      ഇന്ത്യൻ ഭരണഘടന (The Constitution of India)
      ഭരണഘടനയുടെ മജ്ജയും മാംസവും തൊട്ടറിയണമെങ്കിൽ നിങ്ങൾ ആദ്യം വായിക്കേണ്ടത് ഡോ. ബി ആർ അംബേദ്‌കർ എഴുതി തയ്യാറാക്കിയ ഇന്ത്യൻ ഭരണഘടന തന്നെയാണ്.

      ഇന്ത്യൻ ഭരണഘടനയ്ക്ക് ഒരാമുഖം (Introduction to the Constitution of India)
      ഡോ. ദുർഗാദാസ് ബസു രചിച്ച ഈ പുസ്തകത്തിൽ ഭരണകൂടത്തിന്റെ വ്യവസ്ഥകൾ മാത്രമല്ല, ഭരണഘടനയിൽ ഉൾപ്പെട്ടിരിക്കുന്ന വിവിധ വിഷയങ്ങളെക്കുറിച്ചുള്ള വിമർശനാത്മകമായ വിശകലനങ്ങളും അഭിപ്രായങ്ങളും രചയിതാവ് ഉൾക്കൊള്ളിച്ചിട്ടുണ്ട്.

      ഇന്ത്യാസ് ഫൗണ്ടിങ് മൊമന്റ്: ദി കോൺസ്റ്റിറ്റ്യൂഷൻ ഓഫ് എ മോസ്റ്റ് സർപ്രൈസിങ് ഡെമോക്രസി (India's Founding Moment: The Constitution of A Most Surprising Democracy)
      ഈ പുസ്തകത്തിന് പിന്നിലെ ബുദ്ധികേന്ദ്രം മാധവ് ഖോസ്ലയാണ്. നമ്മൾ ഇന്ന് കാണുന്ന ഇന്ത്യൻ രാഷ്ട്രത്തിന്റെ അടിസ്ഥാന തത്വങ്ങളെ ശക്തിപ്പെടുത്താൻ ഉപയോഗിക്കുന്ന മാർഗങ്ങളെക്കുറിച്ചുള്ള വിശകലനം കൂടിയാണ് ഈ പുസ്തകം.

      വിഡോസ് ഓഫ് വിദർഭ: മെയ്ക്കിങ് ഓഫ് ഷാഡോ (Widows of Vidarbha: Making of Shadows)
      കോട്ട നീലിമ എഴുതിയ ഈ പുസ്തകം കർഷക ആത്മഹത്യകളുടെയും അവ കർഷകരുടെ കുടുംബത്തിൽ, പ്രത്യേകിച്ച് വിധവകളുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന ആഘാതത്തിന്റെയും പശ്ചാത്തലത്തിൽ ഭരണകൂടത്തിൽ നിന്ന് കർഷകമേഖല നേരിടുന്ന അവഗണനയെക്കുറിച്ച് വ്യക്തമായ ഉൾക്കാഴ്ച നൽകുന്നു. ഭരണഘടന ഉറപ്പു നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട അവകാശങ്ങളിൽ ഒന്നായ 'ജീവിക്കാനുള്ള അവകാശ'മാണ് പുസ്തകത്തിന്റെ കേന്ദ്ര പ്രമേയം.

      ദി ഇന്ത്യൻ കോൺസ്റ്റിറ്റ്യൂഷൻ: കോർണർസ്റ്റോൺ ഓഫ് എ നേഷൻ (The Indian Constitution: Cornerstone of a Nation)
      അമേരിക്കൻ ചരിത്രകാരനായ ഗ്രാൻവിൽ ഓസ്റ്റിനാണ് ഈ പുസ്തകം രചിച്ചത്. ഇന്ത്യൻ ഭരണഘടന രൂപകൽപ്പന ചെയ്യപ്പെട്ട 1946-1949 കാലഘട്ടത്തിലെ പ്രവർത്തനങ്ങളുടെ സൂക്ഷ്മ വിശകലനമാണ് ഈ പുസ്തകം.

      Also Read- Constitution Day | ഭരണഘടനാ ദിനത്തിൽ വിദ്യാർത്ഥികൾക്ക് പ്രസംഗത്തിൽ ഉൾപ്പെടുത്താവുന്ന 10 വസ്തുതകൾ
      Published by:Rajesh V
      First published:
      )}