• HOME
  • »
  • NEWS
  • »
  • life
  • »
  • Cooking Benefits | ഇനി പാചകം ചെയ്യാൻ മടിയ്‌ക്കേണ്ട; മാനസികവും ശാരീരികവുമായ ആരോഗ്യം വർദ്ധിപ്പിക്കുമെന്ന് പഠനം

Cooking Benefits | ഇനി പാചകം ചെയ്യാൻ മടിയ്‌ക്കേണ്ട; മാനസികവും ശാരീരികവുമായ ആരോഗ്യം വർദ്ധിപ്പിക്കുമെന്ന് പഠനം

ഭക്ഷണക്രമത്തിൽ മാറ്റം വരുന്നു എന്നത് മാത്രമല്ല, ആത്മവിശ്വാസവും സംതൃപ്തിയും വര്‍ദ്ധിപ്പിക്കുന്നു എന്നത് കൂടിയാണ് പാചകം ചെയ്യുന്നത് കൊണ്ടുള്ള പ്രയോജനം

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    പാചകം (Cooking) ഒരു കലയാണ്. നല്ല ഭക്ഷണം ഉണ്ടാക്കുകയും പ്രിയപ്പെട്ടവര്‍ക്ക് മനസ്സറിഞ്ഞ് വിളമ്പികൊടുക്കയും ചെയ്യുന്നതില്‍ സംതൃപ്തി കണ്ടെത്തുന്ന ഒട്ടേറേ പേരുണ്ട്. മാത്രവുമല്ല, പലരും പാചകത്തെ ജോലിസമ്മര്‍ദ്ദവും മാനസിക പിരിമുറുക്കവും ഒഴിവാക്കാനുള്ള വിനോദമായും കരുതാറുണ്ട്. അടുത്തിടെ നടന്ന ഒരു പഠനം (Study) പറയുന്നത്, പാചകം ചെയ്യുന്ന ആളുകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം (Physical and Mental Health) മെച്ചപ്പെട്ടതായിരിക്കുമെന്നാണ്. പരീക്ഷണാടിസ്ഥാനത്തിൽ ഏഴാഴ്ചത്തെ ഹെൽത്തി കുക്കിങ് പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് അതിന്റെ ഗുണങ്ങൾ അടുത്ത ആറ് മാസക്കാലത്തേക്ക് അനുഭവപ്പെട്ടതായി ഈ പഠനം കണ്ടെത്തി. പാചകം ചെയ്യുന്നത് നമ്മുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ഗുണകരമാകുമെന്ന് ഇതോടെ ശാസ്ത്രീയമായി തെളിഞ്ഞിരിക്കുകയാണ്.

    ഓസ്ട്രേലിയയിലെ എഡിത്ത് കോവന്‍ യൂണിവേഴ്സിറ്റിയിലെ (ഇസിയു) ഗവേഷകരായിരുന്നു ഈ പഠനം നടത്തിയത്. നിങ്ങളുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുന്നു എന്നത് മാത്രമല്ല, ആത്മവിശ്വാസവും സംതൃപ്തിയും വര്‍ദ്ധിപ്പിക്കുന്നു എന്നത് കൂടിയാണ് പാചകം ചെയ്യുന്നത് കൊണ്ടുള്ള പ്രയോജനം. പഠനത്തിനായി ഗവേഷകര്‍ക്ക് തങ്ങളുടെ സര്‍വ്വകലാശാലകളും ദ ഗുഡ് ഫൗണ്ടേഷനില്‍ നിന്നുള്ള ജാമി മിനിസ്ട്രി ഓഫ് ഫുഡ് ഇനീഷ്യേറ്റീവും (ലേണ്‍-ടു-കുക്ക് എന്ന പ്രോഗ്രാം) തമ്മിലുള്ള പങ്കാളിത്തം പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞു.

    2016-നും 2018-നും ഇടയില്‍ നടന്ന പഠനത്തില്‍ 657 പേരായിരുന്നു പങ്കാളിയായത്. ഇവരില്‍ മൂന്നില്‍ രണ്ട് ഭാഗവും അമിതഭാരമുള്ളവരായിരുന്നു. ആരോഗ്യകരമായ ഭക്ഷണം എങ്ങനെ പാചകം ചെയ്യാമെന്ന് മനസിലാക്കാന്‍ അവര്‍ ഏഴ് ആഴ്ചത്തെ പാചക പരിപാടിയില്‍ പങ്കെടുത്തു. പരിപാടിയിൽ പങ്കെടുത്തവരുടെ ആത്മവിശ്വാസവും മാനസികാരോഗ്യവും മെച്ചപ്പെടുത്താൻ പാചകം സഹായിച്ചതായി ഗവേഷകർ മനസിലാക്കി. കൂടാതെ പാചകത്തിലും ഭക്ഷണശീലവുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളിലുമുള്ള അവരുടെ സംതൃപ്തിയും ഗവേഷകർ നിരീക്ഷിച്ചു.

    ഈ പ്രോഗ്രാം പൂര്‍ത്തിയാക്കിയ വോളന്റിയര്‍മാര്‍ തങ്ങളുടെ പൊതുവായ ആരോഗ്യം, മാനസികാരോഗ്യം, എന്നിവയില്‍ കാര്യമായ പുരോഗതി അനുഭവിച്ചതായി ഫലങ്ങള്‍ വ്യക്തമാക്കുന്നു. പ്രോഗ്രാം പൂര്‍ത്തിയാക്കിയതിന് ശേഷമുള്ള ആറ് മാസവും അവര്‍ക്ക് അതിന്റെ ഗുണങ്ങള്‍ ലഭിച്ചിരുന്നുവെന്നും മനസ്സിലാക്കാന്‍ സാധിച്ചു.

    ഭക്ഷണക്രമത്തിലെ മാറ്റത്തിലൂടെ ഈ പുരോഗതി വിശദീകരിക്കാൻ കഴിയും. മുമ്പത്തെ ഒരു പഠനം അനുസരിച്ച്, കൂടുതല്‍ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ദീര്‍ഘകാലത്തേക്ക് മാനസികാരോഗ്യം മെച്ചപ്പെടുത്തും എന്ന് കണ്ടെത്തിയിരുന്നു. ഈ പഠനത്തിൽ പങ്കെടുത്തവരുടെ ഭക്ഷണക്രമത്തില്‍ മാറ്റമൊന്നും കണ്ടെത്തിയില്ലെങ്കിലും അവരുടെ മാനസികാരോഗ്യം മെച്ചപ്പെട്ടു,'' എന്ന് പഠനം വിശദീകരിക്കുന്നു. "പാചകത്തിന് മാനസികാരോഗ്യവുമായുള്ള ബന്ധത്തെ ഇത് സൂചിപ്പിക്കുന്നു," പഠനത്തിന് നേതൃത്വം നൽകിയ പ്രധാന ഗവേഷകയായ ഡോ. ജോവാന റീസ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.

    ഓസ്ട്രേലിയയിലെ പെര്‍ത്തിലുള്ള ഒരു പൊതു സര്‍വ്വകലാശാലയാണ് എഡിത്ത് കോവന്‍ യൂണിവേഴ്‌സിറ്റി. ഓസ്ട്രേലിയന്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയായ എഡിത്ത് കോവന്റെ ബഹുമാനാര്‍ത്ഥമാണ് യൂണിവേഴ്‌സിറ്റിക്ക് ഈ പേര് നല്‍കിയിരിക്കുന്നത്. ഒരു സ്ത്രീയുടെ പേരിലുള്ള ഒരേയൊരു ഓസ്ട്രേലിയന്‍ സര്‍വ്വകലാശാലയാണിത്.
    Published by:user_57
    First published: