• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ശ്രീദേവിയുടെ ജീവനെടുത്തത് സൗന്ദര്യം ?

സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയകള്‍ സൗന്ദര്യം വര്‍ദ്ധിപ്പിക്കുമെങ്കിലും ഹൃദയത്തിന് കൂടുതല്‍ സമ്മര്‍ദ്ദം നല്‍കി അതിന്റെ ആരോഗ്യം ദുര്‍ബലമാക്കുകയാണ് ചെയ്യുന്നത്


Updated: February 26, 2018, 4:02 PM IST
ശ്രീദേവിയുടെ ജീവനെടുത്തത് സൗന്ദര്യം ?
സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയകള്‍ സൗന്ദര്യം വര്‍ദ്ധിപ്പിക്കുമെങ്കിലും ഹൃദയത്തിന് കൂടുതല്‍ സമ്മര്‍ദ്ദം നല്‍കി അതിന്റെ ആരോഗ്യം ദുര്‍ബലമാക്കുകയാണ് ചെയ്യുന്നത്

Updated: February 26, 2018, 4:02 PM IST
നടി ശ്രീദേവി മരിച്ചുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്. അന്‍പത്തിനാലാം വയസില്‍ ഹൃദയസ്തംഭനം ശ്രീദേവിയുടെ ജീവന്‍ എടുത്തുവെന്ന വാര്‍ത്ത തീര്‍ത്തും നടുക്കം ഉളവാക്കുന്നത് തന്നെയാണ്. എന്നാല്‍ വളരെ നേരത്തെയുള്ള ഈ മരണം ഒഴിവാക്കാനാകുന്നതായിരുന്നു എന്നാണ് ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരിക്കുന്നത്. സൗന്ദര്യത്തിലും ശരീര ഘടനയിലും അതീവ ശ്രദ്ധ വച്ചുപുലര്‍ത്തുന്ന ബോളിവുഡ് താരങ്ങള്‍ ഇതിനായി ഏത് മാര്‍ഗങ്ങളും സ്വീകരിക്കാന്‍ തയ്യാറാകുന്നു. ഒരുകാലത്ത് ബോളിവുഡ് അടക്കിവാണ ശ്രീദേവിയും ഇക്കാര്യത്തില്‍ പിന്നിലല്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രായം കൂടുന്തോറും മാറ്റം വരുന്ന ശരീരഘടനയും സൗന്ദര്യവും അതേപടി നിലനിര്‍ത്താന്‍ പലപ്പോഴും ഇവര്‍ ശസ്‌ത്രക്രിയകള്‍ക്കായി വിദേശരാജ്യങ്ങളെ ആശ്രയിച്ചിരുന്നു. അന്‍പത്തിനാലുകാരിയായ അവര്‍ക്ക് ഒരു നാല്‍പ്പതുകാരിയുടെ ലുക്ക് ആവശ്യമായിരുന്നു. സമൂഹം ഇതാണ് ആവശ്യപ്പെടുന്നതെന്ന സമ്മര്‍ദ്ദമാണ് അവരെ ഏത് രീതിയിലും സൗന്ദര്യം നിലനിര്‍ത്താന്‍ പ്രേരിപ്പിക്കുന്നത്. സൗന്ദര്യവര്‍ദ്ധക ശസ്‌ത്രക്രിയകള്‍ ബോളിവുഡില്‍ പുതിയ കാര്യമല്ലെങ്കിലും ശ്രീദേവി ഇക്കാര്യത്തില്‍ ഒരുപടി മുന്നിലായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ബോളിവുഡ് അരങ്ങേറ്റം തുടങ്ങിയ കാലം മുതല്‍ തന്നെ അവര്‍ ശസ്‌ത്രക്രിയകളെ ആശ്രയിച്ചിരുന്നു. കൊഴുപ്പ് വലിച്ചു കളയുന്നതിനുളള ശസ്ത്രക്രിയ. സ്തനഭംഗി നിലനിര്‍ത്താനുള്ള ശസ്‌ത്രക്രിയ, ചര്‍മ്മഭംഗി നിലനിര്‍ത്താന്‍ ലേസര്‍ ചികിത്സ തുടങ്ങി പല ഘട്ടങ്ങളിലായി പല ചികിത്സകള്‍ക്ക് ശ്രീദേവി വിധേയയായി. ഇതൊക്കെയാകാം ഇവരുടെ അകാല മരണത്തിലേക്ക് നയിച്ചതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചില ആരോഗ്യ-സൗന്ദര്യ വിദഗ്ദ്ധര്‍ അടക്കം പ്രതികരിച്ചിരിക്കുന്നത്.

സൗന്ദര്യവര്‍ദ്ധക ശസ്‌ത്രക്രിയകള്‍ സൗന്ദര്യം വര്‍ദ്ധിപ്പിക്കുമെങ്കിലും ഹൃദയത്തിന് കൂടുതല്‍ സമ്മര്‍ദ്ദം നല്‍കി അതിന്റെ ആരോഗ്യം ദുര്‍ബലമാക്കുകയാണ് ചെയ്യുന്നത്. സൗന്ദര്യവും യൗവ്വനവും നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്കിടെ സ്വന്തം ആരോഗ്യം പലപ്പോഴും പലരും മറക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ശ്രീദേവിയുടെ മരണം താരലോകത്തിന് തന്നെ ഒരു മുന്നറിയിപ്പാകട്ടെയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പ്രതികരണങ്ങള്‍.

 

 

 
First published: February 25, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍