ഇന്റർഫേസ് /വാർത്ത /Life / 'ഭാര്യയ്ക്ക് സെക്സിനോട് ഇഷ്ടക്കുറവ്; താൽപര്യം മസിൽമാൻമാരോട്; എപ്പോഴും കുറ്റപ്പെടുത്തുന്നു'; ഭർത്താവിന്റെ ആശങ്ക; കൗൺസലറുടെ മറുപടി

'ഭാര്യയ്ക്ക് സെക്സിനോട് ഇഷ്ടക്കുറവ്; താൽപര്യം മസിൽമാൻമാരോട്; എപ്പോഴും കുറ്റപ്പെടുത്തുന്നു'; ഭർത്താവിന്റെ ആശങ്ക; കൗൺസലറുടെ മറുപടി

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

അവളുടെ ജിംനേഷ്യത്തിലെ പുരുഷന്മാരുടെ സൗന്ദര്യത്തെ കുറിച്ചും അവരുടെ ഉറച്ച മസിലുകളെ കുറിച്ചും അടിക്കടി എന്നോട് പറയും. കാമുകനെ പോലെ പെരുമാറുന്നയാളെയാണ് എനിക്ക് വേണ്ടതെന്നും അല്ലെങ്കിൽ മറ്റൊരാളെ കണ്ടെത്തുമെന്നും ഇടയ്ക്കിടെ പറഞ്ഞ്, എന്നെ കുത്തി നോവിക്കും.

കൂടുതൽ വായിക്കുക ...
  • Share this:

ചോദ്യം: 26ാം വയസിലായിരുന്നു ഞങ്ങളുടെ പ്രണയവിവാഹം. ഇപ്പോൾ‌ ഞങ്ങൾക്ക്‌ മോശമല്ലാത്ത വരുമാനമുണ്ട്. ഇപ്പോൾ എന്റെ ഭാര്യയ്ക്ക് സെക്സിനോട് അത്ര താൽപര്യമില്ല. അവളുടെ ജിംനേഷ്യത്തിലെ പുരുഷന്മാരുടെ സൗന്ദര്യത്തെ കുറിച്ചും അവരുടെ ഉറച്ച മസിലുകളെ കുറിച്ചും അടിക്കടി എന്നോട് പറയും. കാമുകനെ പോലെ പെരുമാറുന്നയാളെയാണ് എനിക്ക് വേണ്ടതെന്നും അല്ലെങ്കിൽ മറ്റൊരാളെ കണ്ടെത്തുമെന്നും ഇടയ്ക്കിടെ പറഞ്ഞ്, എന്നെ കുത്തി നോവിക്കും. ഈയിടെയായി ഞങ്ങൾക്കിടയിൽ ആരോഗ്യകരമായ ആശയവിനിമയം പോലുമില്ല. ഞാൻ സ്റ്റാർട്ടപ്പുമായി ബന്ധപ്പെട്ടും അവൾ ജോലിയുമായി ബന്ധപ്പെട്ടും തിരക്കിലാണ്. എനിക്ക് അവളെ വിശ്വാസമാണ്. പക്ഷേ, സെക്സിനോടുള്ള താൽപര്യമില്ലായ്മും കുത്തിനോവിക്കലും എന്നെ വേദനിപ്പിക്കുന്നു. ഞാൻ കാണാൻ ശരാശരിയാണ്. എന്നാൽ ഭാര്യക്ക് പണത്തിന്റെയും ലൈംഗികതയുടെയും കാര്യത്തിൽ അമിത പ്രതീക്ഷകളാണ്. അതുകൊണ്ട് പിന്നണിയിൽ എന്താണ് നടക്കുന്നത് എന്നത് സംബന്ധിച്ച് ഒരു പിടിയുമില്ല.

ഉത്തരം: ഒന്നാമതായി, നിങ്ങളുടെ ചോദ്യത്തിൽ തന്നെ എന്നെ ആകർഷിച്ച ചിലത് ചൂണ്ടിക്കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു - നിങ്ങൾക്കും നിങ്ങളുടെ ഭാര്യക്കുമിടയിൽ 'ഇപ്പോൾ ആരോഗ്യകരമായ ആശയവിനിമയം ഇല്ല'. ഒരു തരത്തിൽ, നിങ്ങളുടെ സ്വന്തം ചോദ്യത്തിന് നിങ്ങൾ യഥാർത്ഥത്തിൽ ഉത്തരം നൽകി കഴിഞ്ഞു! ആരോഗ്യകരമായ ആശയവിനിമയം നിങ്ങളുടെ നിലവിലെ പ്രതിസന്ധിയെ സഹായിക്കുന്നതിന് ഒരുപാട് സഹായിച്ചേക്കാം.

നിങ്ങളുടെ ഭാര്യയുടെ ഭാഗത്തുനിന്നുണ്ടാകുന്ന പരിഹാസവും കളിയാക്കലും നിങ്ങളെ ബാധിക്കുന്നതായി എനിക്ക് മനസിലാക്കാം. ഇത് നിങ്ങളെ അരക്ഷിതാവസ്ഥയിലാക്കുന്നു. ഇത് നിങ്ങളുടെ രൂപം, നിങ്ങളുടെ സാമ്പത്തിക കഴിവ്, നിങ്ങളുടെ ലൈംഗിക വൈദഗ്ദ്ധ്യം എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള ചില അരക്ഷിതാവസ്ഥകളിലേക്ക് നയിക്കുന്നുവെന്ന് എനിക്ക് തോന്നുന്നു. നിങ്ങൾ അഭിസംബോധന ചെയ്യേണ്ട കാര്യങ്ങളാണിത്. നിങ്ങൾ ഒരു തെറാപ്പിസ്റ്റുമായോ ഏതെങ്കിലും മാനസികാരോഗ്യ വിദഗ്ദ്ധനുമായോ സംസാരിക്കാൻ ഞാൻ നിർദേശിക്കുന്നു. കാരണം ഈ പ്രശ്‌നങ്ങളിൽ ചിലതിന് പരിഹാരം കാണാൻ ഇത് നിങ്ങളെ സഹായിക്കും. അതേസമയം തന്നെ, ഈ വിഷയങ്ങൾ നിങ്ങളെ വളരെയേറെ ശല്യപ്പെടുത്തുന്നുവെന്ന് നിങ്ങളുടെ ഭാര്യയെ ഉടൻ അറിയിക്കേണ്ടതുണ്ട്. നിരുപദ്രവകരമായ തമാശകൾ മാത്രമാണ് പറയുന്നതെന്ന് അവൾ കരുതുന്നുണ്ടെങ്കിൽപ്പോലും, ഇത് നിങ്ങളെ ദോഷകരമായി ബാധിക്കുന്നുവെന്ന് വ്യക്തമാക്കുക തന്നെ വേണം.

Also Read- പരസ്ത്രീ ബന്ധം പാപമാണോ? ഭാര്യയിൽ താൽപര്യം നഷ്ടപ്പെട്ട യുവാവിന് സെക്സോളജിസ്റ്റിന്‍റെ മറുപടി

പരിഹാസങ്ങൾ നടത്താൻ നിങ്ങളുടെ ഭാര്യയെ പ്രേരിപ്പിക്കുന്നത് എന്താണെന്ന് കണ്ടെത്താനുള്ള അവസരമായി ഇത് ഉപയോഗിക്കുക. 'നിങ്ങൾ ഒരു കാമുകനെപ്പോലെ പെരുമാറേണ്ടതുണ്ട്' എന്ന് അവൾ പറഞ്ഞതായി നിങ്ങൾ സൂചിപ്പിച്ചതിനാൽ, നിങ്ങളുടെ വിവാഹത്തിന് മുമ്പ്, നിങ്ങൾ പ്രണയത്തിലായിരുന്നപ്പോൾ ഉണ്ടായിരുന്ന പ്രണയവും അടുപ്പവും അവൾക്ക് ഇപ്പോൾ നഷ്ടമായേക്കാം. ജീവിതം വളരെയധികം തിരക്കിലാകുകയും ലക്ഷ്യങ്ങൾ നിറവേറ്റാൻ പാടുപെടുകയും ചെയ്യുമ്പോൾ, പണം ഉണ്ടാക്കുക മാത്രമായി നമ്മുടെ പ്രധാന ലക്ഷ്യം മാറുമ്പോൾ നമുക്ക് നല്ല കാഴ്ചകൾ നഷ്ടപ്പെട്ടേക്കാം.

ജോലിയിൽ നിന്ന് ഒരു ബ്രേക്ക് എടുക്കുക, ഒരു ഇടവേള എടുക്കാൻ അവളോട് ആവശ്യപ്പെടുക, ഒപ്പം ഒരു ചെറിയ അവധിക്കാലം അല്ലെങ്കിൽ ഒരു വിനോദയാത്ര പോലും പ്ലാൻ ചെയ്യുക. നിങ്ങൾ ഡേറ്റിംഗ് നടത്തുമ്പോൾ സന്ദർശിച്ച സ്ഥലങ്ങൾ! നിങ്ങൾ രണ്ടുപേർക്കും പൂർണ്ണമായ ഇടവേള എടുക്കാൻ കഴിയുന്നില്ലെങ്കിൽ, കുറഞ്ഞത് നിങ്ങൾക്ക് ആരോഗ്യകരമായ തൊഴിൽ-ജീവിത സന്തുലിതാവസ്ഥ ഉണ്ടെന്ന് ഉറപ്പാക്കാനെങ്കിലും ശ്രമിക്കുക. ജോലികാര്യങ്ങൾ വീട്ടിലേക്ക് കൊണ്ടുവരാതിരിക്കു, ഒരുമിച്ച് അത്താഴം കഴിക്കുക, അല്ലെങ്കിൽ രാവിലെ ഒരുമിച്ച് നടക്കാൻ പോകാമെന്ന് വാഗ്ദാനം ചെയ്യുക. നിങ്ങൾ ഒരുമിച്ച് സമയം ചെലവഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, എത്ര ചെറുതാണെങ്കിലും, കഴിയുന്നത്ര തവണ. നിങ്ങൾ രണ്ടുപേരുംമാത്രം - ടിവി ഇല്ല, ഫോണുകളില്ല, അങ്ങനെ.

Also Read- കേട്ടതൊക്കെ വെറും കെട്ടുകഥകൾ; സെക്സിന് സ്ത്രീകൾക്ക് പ്രായം പ്രശ്നമല്ല

പങ്കാളിയുമായി നിങ്ങളുടെ വികാരങ്ങളെയും അരക്ഷിതാവസ്ഥയെയും കുറിച്ച് വ്യക്തമായും സത്യസന്ധമായും സംസാരിക്കുന്നതിൽ ലജ്ജിക്കേണ്ടതില്ല. പങ്കാളിയെ കുറിച്ചോർത്ത് എല്ലായ്‌പ്പോഴും ആശങ്കാകുലരാകുന്നത് ബന്ധം കൂടുതൽ വഷളാക്കുകയേയുള്ളൂ. ഇത് എല്ലാത്തരം സംശയങ്ങളും അരക്ഷിതാവസ്ഥയും സൃഷ്ടിക്കും. അവൾ നല്ല, സഹാനുഭൂതിയുള്ള ആളാണെങ്കിൽ, അവൾ തീർച്ചയായും നിങ്ങളുടെ ആശങ്കകൾ മനസിലാക്കുകയും നിന്ദിക്കുന്നത് അവസാനിപ്പിക്കുകയും ബന്ധം സുഖപ്പെടുത്തുന്നതിന് നിങ്ങളോടൊപ്പം പ്രവർത്തിക്കുകയും ചെയ്യും. വിവാഹം കഴിഞ്ഞാലും ഓരോ ബന്ധവും മുന്നോട്ടുകൊണ്ടുപോകുന്നതിന് പരിശ്രമങ്ങൾ ആവശ്യമാണ്. സമയം, പരിശ്രമം, ആശയവിനിമയം, പ്രതിബദ്ധത എന്നിവയെല്ലാം ആവശ്യമാണ്. അതിനാൽ ഒരുമിച്ച് സമയം കണ്ടെത്തി ഇതിനായി പ്രവർത്തിക്കുക.

First published:

Tags: Husband and wife, Sex, Sexologist, Sexual Life