ലോകം കോവിഡ് (Covid19) മഹാമാരിയോട് പോരാടാന്‍ തുടങ്ങിയിട്ട് രണ്ട് വര്‍ഷം കഴിഞ്ഞിരിക്കുന്നു. നമ്മള് കോവിഡിന് എതിരെയുള്ള പോരാട്ടം തുടരുകയാണ്. ലോകത്ത് ചില രാജ്യങ്ങള്‍ക്ക് കോവിഡിനെ പൂര്‍ണ്ണമായി അതിജീവിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ(WHO) കണക്കനുസരിച്ച് നിലവില്‍ ഒരു കോവിഡ് 19 കേസ് പോലും ഇല്ലാത്ത രാജ്യങ്ങള്‍ ഉണ്ട്. ഏതെല്ലാമെന്ന് പരിശോധിക്കാം.
നൗറു: ഓസ്ട്രേലിയയുടെ വടക്കുകിഴക്കായാണ് ഈ കൊച്ചു രാജ്യം സ്ഥിതി ചെയ്യുന്നത്. വെളുത്ത മണല്‍ ബീച്ചുകള്‍ക്ക് ഈ രാജ്യം പ്രശസ്തമാണ്. രണ്ടാം ലോകമഹായുദ്ധസമയത്ത്, നൗറു ഒരു ജാപ്പനീസ് ഔട്ട്പോസ്റ്റായി പ്രവര്‍ത്തിച്ചിരുന്നു.
തുവാലു: വൈറസിനെ പ്രതിരോധിക്കാന്‍ തൂവാലു രാജ്യത്തിന്റെ അതിര്‍ത്തികള്‍ പൂര്‍ണ്ണായി അടച്ചിരുന്നു. നിലവില്‍ കോവിഡ് -19 വിമുക്തമാണ് രാജ്യം. രാജ്യത്ത് 50 ശതമാനം ആളുകളും പൂര്‍ണ്ണായും വാക്സിനേഷന് എടുത്തു എന്നാണ് റിപ്പോർട്ട്.
ടോക്ലൗ: ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ടോക്ലൗവില് 1500 നിവാസികള്‍ മാത്രമേ ഉള്ളൂ, ടോക്ലൗവില് വിമാനത്താവളമില്ല, കപ്പലില്‍ മാത്രമേ ഇവിടെ എത്തിച്ചേരാനാന് സാധിക്കു.
പിറ്റ്കെയ്ന്‍ ദ്വീപുകള്‍: പസഫിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് രാഷ്ട്രം വളരെ മനോഹരമാണ്. തിരക്ക് പിടിച്ച ലോകത്തു നിന്ന് മാറി നിൽക്കുന്നതിനാൽ അവർക്ക് കോവിഡിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞു.
Also Read-
ഗ്യാസ് സ്റ്റൗവിന്റെ തകരാറുകൾ എങ്ങനെ കണ്ടെത്താം? വൃത്തിയാക്കേണ്ടത് എങ്ങനെ?സെന്റ് ഹെലീന: ലോകത്തിലെ ഏറ്റവും വിദൂര സ്ഥലങ്ങളില്‍ ഒന്നായ സെന്റ് ഹെലീനയില് ഏകദേശം 4500 ആളുകളാണ് താമസിച്ച് വരുന്നത്. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, സെന്റ് ഹെലീനയിലെ 100 ല്‍ 58 ശതമാനം ആളുകളും കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടുണ്ട്.
Also Read-
Betel leaves | വെറ്റില ആരോഗ്യത്തിന് നല്ലതാണോ ? വെറ്റില തിളപ്പിച്ച വെള്ളത്തിന്റെ 4 ഗുണങ്ങൾമൈക്രോനേഷ്യ: ലോകാരോഗ്യ സംഘടന കോവിഡ്-19 മുക്തമായി പ്രഖ്യാപിച്ച രാജ്യങ്ങളില്‍ ഒന്നാണ് മൈക്രോനേഷ്യ.
തുര്‍ക്ക്മെനിസ്ഥാന്‍: ഏഷ്യയില്‍ സ്ഥിതി ചെയ്യുന്ന രാജ്യം മാരകമായ വൈറസിനെതിരെ വിജയം നേടി റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യത്ത് കോവിഡ് -19 കേസുകളൊന്നും തന്നെയില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.