• HOME
 • »
 • NEWS
 • »
 • life
 • »
 • Surrogacy | വാടക അമ്മമാർക്ക് 3 വർഷത്തെ ആരോഗ്യ ഇൻഷുറൻസ് ഉറപ്പാക്കണം; നിയമവുമായി കേന്ദ്രം

Surrogacy | വാടക അമ്മമാർക്ക് 3 വർഷത്തെ ആരോഗ്യ ഇൻഷുറൻസ് ഉറപ്പാക്കണം; നിയമവുമായി കേന്ദ്രം

വാടകഗര്‍ഭപാത്ത്രതിലൂടെ കുഞ്ഞിനെ ആഗ്രഹിക്കുന്ന സ്ത്രീയോ ദമ്പതികളോ വാടക അമ്മയുടെ പേരില്‍ 36 മാസത്തെ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുക്കണം.

വാടക അമ്മമാർക്ക് 3 വർഷത്തെ ആരോഗ്യ ഇൻഷുറൻസ് ഉറപ്പാക്കണം; നിയമവുമായി കേന്ദ്രം | Couples Opting for Surrogacy Will Have to Buy 3-yr Health Insurance for Surrogate Mothers: Govt

വാടക അമ്മമാർക്ക് 3 വർഷത്തെ ആരോഗ്യ ഇൻഷുറൻസ് ഉറപ്പാക്കണം; നിയമവുമായി കേന്ദ്രം | Couples Opting for Surrogacy Will Have to Buy 3-yr Health Insurance for Surrogate Mothers: Govt

 • Share this:
  വാടകഗര്‍ഭധാരണവുമായി (surrogacy) ബന്ധപ്പെട്ട് പുതിയ നിയമങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. കുഞ്ഞിനെ സ്വീകരിക്കുന്ന ദമ്പതികള്‍ ഗര്‍ഭധാരണം നടത്തുന്ന സ്ത്രീയുടെ (surrogate mother) പേരില്‍ 36 മാസത്തെ ആരോഗ്യ ഇന്‍ഷുറന്‍സ് (health insurance) എടുക്കണമെന്ന് വാടക ​ഗർഭധാരണ നിയമത്തിൽ നടത്തിയ ഭേദ​ഗതിയിലൂടെ (Surrogacy (Regulation) Rules ) കേന്ദ്രം അറിയിച്ചു. ഗര്‍ഭം ധരിക്കുമ്പോഴും അത് കഴിഞ്ഞും ഉണ്ടാകാവുന്ന എല്ലാവിധ പ്രശ്‌നങ്ങള്‍ക്കും ചികിത്സ തേടാന്‍ കഴിയുന്ന അത്രയും തുകയ്ക്ക് ആയിരിക്കണം ഇന്‍ഷുറന്‍സ് എടുക്കേണ്ടത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് (health ministry) ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. മൂന്ന് തവണയില്‍ കൂടുതല്‍ ഒരാള്‍ വാടകഗര്‍ഭധാരണത്തിന് ശ്രമിക്കാന്‍ പാടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

  വാടകഗര്‍ഭധാരണം നടത്തിയ സ്ത്രീയ്ക്ക് ഗര്‍ഭച്ഛിദ്രം നടത്താനും അവകാശമുണ്ട്. 1971ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ആക്ട് അനുസരിച്ചായിരിക്കണം ഇത്. 2021ൽ രൂപീകരിച്ച വാടകഗര്‍ഭധാരണ നിയമം ഈ വര്‍ഷം ജനുവരി 25നാണ് പ്രാബല്യത്തിൽ വന്നത്. വാടകഗര്‍ഭധാരണത്തിന് വേണ്ടിയുള്ള ക്ലിനിക്കുകളിലെ ജീവനക്കാര്‍ പാലിക്കേണ്ട കാര്യങ്ങളും കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദ്ദേശങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്. രജിസ്‌ട്രേഷന്‍, ഫീസ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും നിര്‍ദ്ദേശമുണ്ട്. വാടകഗര്‍ഭധാരണം നടത്തുന്ന സ്ത്രീ നല്‍കേണ്ട സമ്മതപത്രത്തിന്റെ മാതൃകയും കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്.

  'വാടകഗര്‍ഭപാത്ത്രതിലൂടെ കുഞ്ഞിനെ ആഗ്രഹിക്കുന്ന സ്ത്രീയോ ദമ്പതികളോ വാടക അമ്മയുടെ പേരില്‍ 36 മാസത്തെ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുക്കണം. ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്ന് നേരിട്ടോ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോരിറ്റി നിര്‍ദ്ദേശിക്കുന്ന ഏജന്‍സികള്‍ വഴിയോ പോളിസി എടുക്കാവുന്നതാണ്.' ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നു.

  കുഞ്ഞിനെ സ്വീകരിക്കുന്ന ദമ്പതികൾ കോടതിയില്‍ മെഡിക്കല്‍ ചെലവുകളെ സംബന്ധിച്ച് സത്യവാങ്മൂലം നല്‍കുകയും വേണം. ആരോഗ്യ ഇന്‍ഷുറന്‍സ്, ആശുപത്രി ചെലവ്, ആരോഗ്യപ്രശ്‌നങ്ങള്‍, മറ്റെന്തെങ്കിലും നഷ്ടങ്ങള്‍, വാടക അമ്മയുടെ മരണം തുടങ്ങി ഉണ്ടാകാന്‍ സാധ്യതയുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കും എന്നാണ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കേണ്ടത്. ചികിത്സയുടെ സമയത്ത് വാടക അമ്മയുടെ ഗര്‍ഭപാത്രത്തിലേയ്ക്ക് ഒരു ഭ്രൂണം മാത്രം ഗൈനക്കോളജിസ്റ്റുകള്‍ക്ക് നിക്ഷേപിക്കാം. പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമേ 3 ഭ്രൂണം ഉപയോഗിക്കാവൂ.

  ഗർഭപാത്രം ഇല്ലെങ്കിലോ അസാധാരണമായ ഗർഭപാത്രം ആണെങ്കിലോ അല്ലെങ്കിൽ ഗൈനക്കോളജിക്കൽ ക്യാൻസർ പോലുള്ള ഏതെങ്കിലും രോഗങ്ങൾ മൂലം ഗർഭപാത്രം നീക്കം ചെയ്താലോ ഒരു സ്ത്രീക്ക് വാടക ഗർഭധാരണം തിരഞ്ഞെടുക്കാം

  ഇന്ത്യയിൽ നിരവധി ആളുകൾ വാടകഗര്‍ഭധാരണത്തെ ആശ്രയിക്കുന്നുണ്ട്. സെലിബ്രിറ്റികളുടെ കാര്യമാണ് എപ്പോഴും വാര്‍ത്തകളില്‍ നിറയാറ്. 2019 ഫെബ്രുവരി 15നാണ് നടി ശില്പ ഷെട്ടിയുടെ രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. വാടക ഗര്‍ഭപാത്രത്തിലൂടെയാണ് ശില്‍പയും ഭര്‍ത്താവ് രാജ് കുന്ദ്രയും ഒരിക്കല്‍ക്കൂടി അച്ഛനമ്മമാര്‍ ആയത്. മൂത്ത മകന്‍ വിയാനെ മാത്രമായി വളര്‍ത്താന്‍ ഒരിക്കലും താന്‍ ആഗ്രഹിച്ചിരുന്നില്ല എന്ന് ശില്പ പറയുന്നു. രണ്ടാമതൊരു കുട്ടി കൂടി വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ ആന്റി ഫോസ്‌ഫോ ലിപിഡ് സിന്‍ഡ്രം അഥവാ എ.പി.എല്‍.എ. എന്ന രോഗം തടസമായി. ഞരമ്പുകളിലും ധമനികളിലും ശരീരഭാഗങ്ങളിലും രക്തം കട്ടപിടിക്കുന്ന അവസ്ഥയാണിത്. നാല് വര്‍ഷം കാത്തിരുന്നതിനു ശേഷം വാടക ഗര്‍ഭപാത്രം തിരഞ്ഞെടുക്കാന്‍ ശില്പ തീരുമാനിക്കുകയായിരുന്നു. മൂന്നാമത്തെ ശ്രമത്തിലാണ് മകള്‍ സമീഷയെ ലഭിക്കുന്നത്. മാതൃദിനത്തിലായിരുന്നു ശില്‍പ ഷെട്ടിയുടെ ഈ വെളിപ്പെടുത്തല്‍.
  Published by:Amal Surendran
  First published: