നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • മകളുടെ മരണം ; 11 വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് ശേഷം അമ്മ നിരപരാധിയെന്ന് വിധിച്ച് കോടതി

  മകളുടെ മരണം ; 11 വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് ശേഷം അമ്മ നിരപരാധിയെന്ന് വിധിച്ച് കോടതി

  ഒന്നര വയസ്സുകാരിയായ മകളുടെ മരണത്തെ തുടര്‍ന്ന് 11 വര്‍ഷക്കാലം ജയില്‍ ശിക്ഷ അനുഭവിച്ച യുവതി നിരപരാധിയെന്ന് കോടതി വിധി

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ഒന്നര വയസ്സുകാരിയായ മകളുടെ മരണത്തെ തുടര്‍ന്ന് 11 വര്‍ഷക്കാലം ജയില്‍ ശിക്ഷ അനുഭവിച്ച യുവതി നിരപരാധിയെന്ന് കോടതി വിധി. തിരുച്ചിറപ്പള്ളി സ്വദേശിനിയായ ശകുന്തളയെയാണ് ചെയ്യാത്ത തെറ്റിന്റെ പേരിലാണ് ശിക്ഷ അനുഭവിച്ചതെന്ന് തെളിഞ്ഞതോടെ കോടതി വിട്ടയച്ചത്.

   കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഭര്‍ത്താവിനോട് പിണങ്ങി ശകുന്തള 2002ല്‍ സ്വന്തം വീട്ടില്‍ തിരിച്ചെത്തിയതിന്റെ പിറ്റേ ദിവസം മകളെ മരിച്ച നിലയില്‍ കിണറ്റില്‍ കണ്ടെത്തിയിരുന്നു.

   ശകുന്തളയാണ് കുഞ്ഞിനെ കൊന്നതെന്ന ആരോപണം ഉയര്‍ന്നതോടെ കേസില്‍ ശിക്ഷിക്കപ്പെടുകയായിരുന്നു. 2014ല്‍ ശകുന്തള കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും പരിഗണിച്ചില്ല. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിലായിരന്നു അപ്പീല്‍ നല്‍കിയത്.

   തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിച്ചതോടെ കേസ് വീണ്ടും വാദം കേള്‍ക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. കേസില്‍ ചേരാത്ത കണ്ണികളേറെയുണ്ടെങ്കിലും പല കാര്യങ്ങളും കൃത്യമായി അന്വേഷിച്ചില്ലയെന്ന് കോടതി നിരീക്ഷണമുണ്ടായി. തുടര്‍ന്നാണ് യുവതിയെ വിട്ടയക്കാനും പിഴ തുക അടച്ചെങ്കില്‍ അത് ശകുന്തളയ്ക്ക് തിരികെ നല്‍കാനും കോടതി നിര്‍ദ്ദേശിച്ചത്.

   Also read - ആരാണ് ഒരു മാറ്റം ആഗ്രഹിക്കാത്തത്? ഭർത്താവിനെ അരികിലിരുത്തി ഭർതൃഗൃഹത്തിലേക്ക് വാഹനമോടിച്ച് നവവധു

   ഉത്തര കശ്മീരിലെ ബാരാമുള്ള സ്വദേശിയായ യുവതി വിവാഹത്തിന് ശേഷം ഭർത്താവിനോടൊപ്പം സ്വന്തമായി വാഹനമോടിച്ച് ഭർതൃ ഗൃഹത്തിലേക്കെത്തി. ഓഗസ്റ്റ് 22 ന് ബാരാമുള്ള ജില്ലയിലെ ദെലീന സ്വദേശിയായ ഷെയ്ഖ് ആമിറിനെയാണ് സന ഷബ്നം എന്ന യുവതി വിവാഹം കഴിച്ചത്. സാമ്പ്രദായിക ധാരണകളെ തിരുത്തിക്കുറിച്ചു കൊണ്ട് ഭർത്താവിനെ അരികിലിരുത്തി ഭർതൃ ഗൃഹത്തിലേക്ക് സന വാഹനമോടിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ ഹർഷാരവങ്ങളോടെയാണ് ഏറ്റെടുത്തത്. അഹമ്മദ് അലി ഫയ്യസ് എന്ന വ്യക്തി തന്റെ ട്വിറ്റർ അക്കൗണ്ടിലാണ് ഈ വീഡിയോ പങ്കുവെച്ചത്. ഒരു മഹീന്ദ്ര താറിലാണ് സന ഭർത്താവിനെയും കൂട്ടി ഭർതൃ ഗൃഹത്തിലേക്ക് എത്തിയത്.

   സാധാരണ നിലയിൽ വിവാഹ ദിവസം ബന്ധുക്കളോട് കണ്ണീർ പൊഴിച്ചുകൊണ്ട് വിട പറയേണ്ടവളാണ് നവവധു എന്നൊരു സങ്കൽപ്പം നമുക്കിടയിൽ വ്യാപകമായി നിലവിലുണ്ട്. എന്നാൽ, ഇത്തരം സാമ്പ്രദായികമായ സങ്കുചിത ചിന്താഗതിയോട് മുഖം തിരിഞ്ഞു നിൽക്കുന്നതിനുള്ള അവസരമായാണ് സന ഷബ്നം തന്റെ വിവാഹ ദിനത്തെ കണ്ടത്. വിവാഹ ദിനത്തിന്റെ പകിട്ടുകളൊന്നും ചോർന്നു പോകാതെ പരമ്പരാഗത വേഷം ധരിച്ചാണ് സന വീഡിയോയിൽ വാഹനമോടിക്കുന്നത്. തന്റെ പത്നിയുടെ പ്രയത്നത്തെ പരിപൂർണമായി പിന്തുണയ്ക്കുന്ന ഭർത്താവിനെയും നമുക്ക് വീഡിയോയിൽ കാണാം.

   വരനായ ഷെയ്ഖ് ആമിർ ഒരു അഭിഭാഷകനും ബാരാമുള്ളയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാവുമാണ്. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ദിവസം ഭാര്യയ്ക്ക് വേണ്ടി എന്തെങ്കിലും പ്രത്യേകമായി ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നതായി ആമിർ പിന്നീട് പ്രതികരിച്ചു. വിവാഹശേഷം വരന്റെ കുടുംബത്തിൽ നിന്നുള്ള ആരെങ്കിലും ദമ്പതികളുടെ വാഹനമോടിച്ച് ഭർതൃഗൃഹത്തിലേക്ക് പോകുന്ന സമ്പ്രദായം എത്രയോ കാലമായി നിലനിൽക്കുന്നതാണെന്നും അത് തിരുത്തണമെന്ന് ആഗ്രഹിച്ചിരുന്നതായും ആമിർ പറഞ്ഞു. ആദ്യം വിവാഹത്തിന് സമ്മേളിച്ചവരെല്ലാം വധു വാഹനമോടിക്കുന്ന കാഴ്ച കണ്ട് അമ്പരപ്പും ഞെട്ടലും പ്രകടിപ്പിച്ചതായും ആമിർ പറഞ്ഞു. "ആദ്യം ആളുകൾ ഞെട്ടുകയും അമ്പരപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ മിക്കവാറും പേർ ഞങ്ങളെ പിന്തുണയ്ക്കുകയാണ് ചെയ്തത്", ആമിർ കൂട്ടിച്ചേർത്തു.
   Published by:Karthika M
   First published: