'റാപിഡ് സ്ക്രീനിങ് വെഹിക്കിൾ'; പത്തനംതിട്ടയിലെ കോവിഡ് പ്രതിരോധത്തിൽ നെടുംതൂണായി ഡോ. വിനയ് ഗോയൽ

ഹരീഷ് ശിവശങ്കർ

News18 Malayalam | news18-malayalam
Updated: April 25, 2020, 12:36 PM IST
'റാപിഡ് സ്ക്രീനിങ് വെഹിക്കിൾ'; പത്തനംതിട്ടയിലെ കോവിഡ് പ്രതിരോധത്തിൽ നെടുംതൂണായി ഡോ. വിനയ് ഗോയൽ
വിനയ് ഗോയൽ
  • Share this:
പത്തനംതിട്ട:  ജില്ലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നെടുംതൂണായി പ്രവർത്തിക്കുന്ന എം.ബി.ബി.എസ് ബിരുദധാരികൂടിയായ തിരുവല്ല സബ് കലക്ടർ വിനയ് ഗോയലിനെ അധികമാർക്കമറിയില്ല. ജില്ലാ കലക്ടർ വിശദീകരിക്കുന്ന പല നവീന പദ്ധതികൾക്ക് പിന്നിലെയും ബുദ്ധികേന്ദ്രവും ഈ സബ് കലക്ടറാണെന്നത് ഏതാനും ഉദ്യോഗസ്ഥർക്കൊഴികെ മാധ്യമ പ്രവർത്തകർക്ക് പോലും അറിയില്ല. ഇന്ത്യയിൽത്തന്നെ ആദ്യമായി ആവിഷ്കരിച്ച സഞ്ചരിക്കുന്ന സാംപിൾ കളക്ഷൻ വാഹനത്തിലൂടെയാണ് ഇദ്ദേഹത്തെ പൊതുജനം അറിഞ്ഞ് തുടങ്ങിയത്.

റാപിഡ് സ്ക്രീനിങ്ങ് വെഹിക്കിൾ

വാഹനത്തിൽ നിന്ന് പുറത്തിറങ്ങാതെ തന്നെ ഒരു ദിവസം 400 പേരെ പരിശോധിക്കാനും വേണ്ടി വന്നാൽ സ്രവ സാംപിൾ ശേഖരിക്കാമുള്ള സംവിധാനമാണ് റാപിഡ് സ്ക്രീനിങ്ങ് വെഹിക്കിളിൾ. തിരംഗ് എന്ന് പേരിട്ടിട്ടുള്ള ഈ വാഹനവും അതുപയോഗിച്ചുള്ള പരിശോധന എന്ന ആശയവും ഡോ . വിനയ് ഗോയലിന്റേതാണ്. സുഹൃത്തും സഹപാഠിയുമായിരുന്ന ഡോ. വികാസ് യാദവിന്റെ സഹായത്തോടെയാണ് പരിശോധനാ സംവിധാനം രൂപപ്പെടുത്തിയത്.
BEST PERFORMING STORIES:'രാവിലെ 6 മുതൽ രാത്രി 10 വരെ പുറത്തിറങ്ങാൻ പൊലീസ് അനുമതി വേണ്ട'; നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് UAE[NEWS]പാർപ്പിട മേഖലയിലെ കടകൾ തുറക്കാം; മാളുകൾക്കും ഹോട്ട് സ്പോട്ടുകൾക്കും ഇളവില്ല; കേന്ദ്ര ഉത്തരവിറങ്ങി [NEWS]സ്​കൂളുകളിൽ മുഖാവരണം ഇനി നിർബന്ധം; നിർദ്ദേശം ആരോഗ്യ വകുപ്പിന്റേത് [NEWS]
പത്തനംതിട്ട ജില്ലാ ഭരണകൂടം റാപിഡ് സ്ക്രീനിങ് സംവിധാനം സന്നദ്ധസേനാംഗങ്ങളുടെ സഹായത്തോടെ ഔദ്യോഗികമായി ഏറ്റെടുത്ത് നടപ്പാക്കി. കളക്ടറേറ്റ് അങ്കണത്തില്‍ കഴിഞ്ഞ ദിവസം നടന്ന ചട‌ങ്ങിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ.രാജു റാപിഡ് സ്ക്രീനിങ് വെഹിക്കിൾ ഫ്ലാഗ് ഓഫ് ചെയ്തു .

പ്രവർത്തനം ഇങ്ങനെ

ഒരു റാപ്പിഡ് സ്‌ക്രീനിംഗ് വാഹനം ഉപയോഗിച്ച് നാലു മണിക്കൂറുള്ള രണ്ട് ഷിഫ്റ്റുകളിലായി ദിവസേന 400 പേരെ സ്‌ക്രീന്‍ ചെയ്യാനാവും. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ലക്ഷ്യമാക്കിയാണ് റാപ്പിഡ് സ്‌ക്രീനിംഗ് വാഹനം തയ്യാറാക്കിയത്. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതല്‍ ആള്‍ക്കാരെ സ്‌ക്രീന്‍ ചെയ്യാനും റാപ്പിഡ് സ്‌ക്രീനിംഗ് വാഹനത്തിലൂടെ സാധിക്കും. വാഹനത്തിന് മുന്‍പിലായി ഒരു ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ നിയന്ത്രണം വാഹനത്തിനുള്ളിലായിരിക്കും. ഇതിലൂടെ ആളുകള്‍ക്ക് പനി ഉണ്ടോയെന്ന് അറിയാന്‍ സാധിക്കും.

രണ്ടാം ഘട്ടമായി വാഹനത്തിന്റെ ഒരു വശത്ത് വ്യക്തിയോട് വിവരങ്ങൾ ചോദിച്ച് മനസിലാക്കാനും സംവിധാനമുണ്ട്.  ടു വേ മൈക്ക് സിസ്റ്റത്തിലൂടെ നാല് മീറ്റര്‍ ദൂരെ നിന്നുള്ള സംഭാഷണവും വാഹത്തിനകത്തിരുന്നു കേൾക്കാം. വാഹനത്തില്‍ ഒരു മെഡിക്കല്‍ വോളണ്ടിയറും ഒരു നോണ്‍ മെഡിക്കല്‍ വോളണ്ടിയറുമാണുണ്ടാവുക.

റാപിഡ് സ്ക്രീനിങ്ങ് സംവിധാനത്തിന്റെ മെച്ചമെന്ത്?


റാപ്പിഡ് സ്‌ക്രീനിംഗ് വാഹനം വീടുകളിലും ആളുകള്‍ കൂടുതലായുള്ള സ്ഥലങ്ങളിലുമെത്തും. അതുകൊണ്ടു തന്നെ  ജനങ്ങൾക്ക് പനി നോക്കുന്നതിനും കോവിഡ് സംബന്ധമായ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും ഡോക്ടറെ തേടി ആശുപത്രികളിൽ എത്തേണ്ടി വരില്ല.

ഡോ. വിനയ് ഗോയലിന്റെ നേതൃത്വത്തില്‍ തിരുവല്ല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ജെഫി ചക്കിട്ട ജേക്കബിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ടീമും പി.ഡബ്ല്യു.ഡി. ഇലക്ടോണിക്‌സ് സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ മാത്യു ജോണിന്റെ നേതൃത്വത്തിലുള്ള ടെക്‌നിക്കല്‍ ടീമുമാണ് സ്‌ക്രീനിംഗ് വാഹനം യാഥാർഥ്യമാക്കിയത്.

;
Published by: Aneesh Anirudhan
First published: April 25, 2020, 12:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading