• HOME
  • »
  • NEWS
  • »
  • life
  • »
  • CURRENT AFFAIRS SOCIAL CHANGE HERES WHAT WOMEN LIKE TO TALK ABOUT ON TWITTER GH

Women's Day 2021 | ട്വിറ്ററിൽ സ്ത്രീകൾ സംസാരിക്കാൻ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ഇതൊക്കെയാണ്

ട്വിറ്ററിൽ സ്ത്രീകൾക്ക് തങ്ങളുടേതായ സവിശേഷമായൊരു ഇടം ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു എന്നാണ് പഠനഫലങ്ങൾ സൂചിപ്പിക്കുന്നത്

twitter

twitter

  • Share this:
    Women's Day 2021 | ട്വിറ്ററിൽ സ്ത്രീകൾ സംസാരിക്കാൻ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ഇതൊക്കെട്വിറ്റർ അടുത്തിടെ നടത്തിയ ഒരു സർവേയിൽ ഇന്ത്യയിലെ സ്ത്രീകൾ ഈ മൈക്രോബ്ലോഗിങ് സൈറ്റിൽ പ്രധാനമായും ചർച്ച ചെയ്യുന്നത് തങ്ങളുടെ പാഷൻ, വെല്ലുവിളികൾ, കറണ്ട് അഫയേഴ്സ്, സമൂഹത്തിലെ മാറ്റങ്ങൾ എന്നിവയെക്കുറിച്ചാണെന്ന് കണ്ടെത്തി. ഇന്ത്യൻ സ്ത്രീകൾ ട്വിറ്റർ ഉപയോഗിക്കുന്നതിനു പിന്നിലെ കാരണങ്ങളെക്കുറിച്ച് സ്വതന്ത്രമായി സംഘടിപ്പിച്ച ഒരു പഠനത്തിന്റെ ഭാഗമായാണ് ഈ സർവേ നടത്തിയത്.

    ട്വിറ്ററിലെ 700 സ്ത്രീകൾക്കിടയിലാണ് പഠനം നടത്തിയത്. ഒപ്പം, 2019 ജനുവരി മുതൽ 2021 ഫെബ്രുവരി വരെ ഇന്ത്യയിലെ 10 നഗരങ്ങളിലായി ജീവിക്കുന്ന സ്ത്രീകൾ പോസ്റ്റ് ചെയ്ത 522,922 ട്വീറ്റുകളുടെ വിശദമായ അവലോകനവും നടത്തി.

    ട്വിറ്ററിൽ സ്ത്രീകൾക്ക് തങ്ങളുടേതായ സവിശേഷമായൊരു ഇടം ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു എന്നാണ് പഠനഫലങ്ങൾ സൂചിപ്പിക്കുന്നത്. സർവേയിൽ പങ്കെടുത്തവരിൽ 39 % സ്ത്രീകൾ പറയുന്നത് ട്വിറ്ററിൽ തങ്ങൾക്ക് അഭിപ്രായസ്വാതന്ത്ര്യം ഉണ്ടെന്നാണ്. ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളിൽ പാഷൻ പോയിന്റുകൾ, അഭിരുചികൾ എന്നിവയാണ് മുന്നിട്ടു നിൽക്കുന്നത്. സർവേ പ്രകാരം 24.9% സ്ത്രീകൾ തങ്ങളുടെ ഹോബികളെക്കുറിച്ചും അഭിരുചികളെക്കുറിച്ചുമെല്ലാം ട്വിറ്ററിലൂടെ സംസാരിക്കുന്നു. ഈ കാറ്റഗറിയിപ്പെടുന്നവരിൽ തന്നെ 41% പേർ ട്വിറ്ററിലൂടെ പുതുതായൊരു താൽപര്യ മേഖല കണ്ടെത്തുകയും ചെയ്തു. സ്ത്രീകൾ പ്രധാനമായും തിരയുന്ന കണ്ടന്റുകൾ ഫാഷൻ (30%), പുസ്തകങ്ങൾ (28%), ബ്യൂട്ടി (25%), സിനിമ (21%), സംഗീതം (18%), സാങ്കേതികവിദ്യ (17%), ആർട്ട് (17%), സ്പോർട്സ് (14%) തുടങ്ങിയവയെ അധികരിച്ചുള്ളതാണ്.

    കറണ്ട് അഫയേഴ്സ് (20.8%), ആഘോഷങ്ങൾ (14.5%), കമ്യൂണിറ്റികൾ (11.7%), സാമൂഹ്യ മാറ്റങ്ങൾ (8.7%) എന്നിവയുമായി ബന്ധപ്പെട്ടാണ് സ്ത്രീകൾ തമ്മിൽ കൂടുതൽ സംഭാഷണങ്ങളോ ചർച്ചകളോ നടന്നിട്ടുള്ളത്. #SheforShe, #TimesUp തുടങ്ങിയ ഓൺലൈൻ മുന്നേറ്റങ്ങളിലൂടെ സ്വയം ശാക്തീകരിക്കപ്പെടാനും സമൂഹത്തിൽ മാറ്റങ്ങൾ ഉണ്ടാക്കാനും സ്ത്രീകൾ ശ്രമിക്കുന്നു എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇത്തരം കാര്യങ്ങളിൽ ബെംഗളൂരു, ഗുവാഹത്തി, ഡൽഹി എന്നീ നഗരങ്ങൾ മുന്നിട്ടു നിൽക്കുന്നു.

    സ്ത്രീസമൂഹത്തെ പൊതുവിൽ പിന്തുണയ്ക്കുന്നതിന്റെ കാര്യത്തിലും ട്വിറ്ററിലെ സ്ത്രീകൾ ഒട്ടും പിന്നിലല്ല. #Metoo പോലെയുള്ള നിരവധി സാമൂഹ്യ മുന്നേറ്റങ്ങൾക്ക് തുടക്കം കുറിക്കാനും അവയിൽ സജീവമായി പങ്കുചേരാനും ട്വീറ്റുകളിലൂടെ അവർക്ക് കഴിഞ്ഞിട്ടുണ്ട്.

    ഇന്ത്യയിൽ സ്ത്രീകൾ (6.9%) തങ്ങളുടെ വെല്ലുവിളികളെക്കുറിച്ചും ട്വീറ്റ് ചെയ്യാറുണ്ട്. കുട്ടികളുള്ളപ്പോൾ വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിന്റെ ബുദ്ധിമുട്ടുകൾ മുതൽ സിംഗിൾ പാരന്റ് ആയിരിക്കുന്നതിലെ വെല്ലുവിളികൾ വരെ നീളുന്ന നിരവധി പ്രശ്നങ്ങൾ. വ്യക്തിപരമായ അനുഭവങ്ങൾ പങ്കുവെയ്ക്കുന്നതിലൂടെ അത് മനസിലാക്കാൻ കഴിയുന്നവരുടേയും സമാനമായ അനുഭവങ്ങൾ ഉള്ളവരുടേയും നെറ്റ്വർക്കുകളും രൂപപ്പെടുന്നു..

    പഠന റിപ്പോർട്ടിനെക്കുറിച്ചുള്ള പ്രസ് റിലീസ് പ്രകാരം, ""ദിവസേനയുള്ള വിശേഷങ്ങളും ആഘോഷങ്ങളെക്കുറിച്ചുള്ള ചർച്ചകളുമാണ് ശരാശരി ലൈക്കുകളുടെയും റിപ്ലൈകളുടെയും എണ്ണത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ എൻഗേജ്മെന്റ് ഉണ്ടാക്കുന്നതെങ്കിൽ, പാഷൻ പോയിന്റുകൾ, അഭിരുചികൾ, കമ്യൂണിറ്റികൾ, വെല്ലുവിളികൾ തുടങ്ങിയവയാണ് ഏറ്റവും കൂടുതൽ റീട്വീറ്റ് ചെയ്യപ്പെട്ട വിഭാഗങ്ങൾ".

    വിവിധ നഗരങ്ങളിലെ സ്ത്രീകൾക്കിടയിൽ വിവിധ വിഷയങ്ങൾ മുന്നിട്ടു നിൽക്കുന്നതായി കാണാൻ കഴിയും. ആഘോഷങ്ങളെക്കുറിച്ചും ക്രിയേറ്റിവിറ്റി പ്രകടിപ്പിക്കുന്നതിനെക്കുറിച്ചും ദൈനംദിന വിശേഷങ്ങളെക്കുറിച്ചുമുള്ള സംഭാഷണങ്ങളും ചർച്ചകളും ചെന്നൈയിലാണ് കൂടുതലായി കാണാൻ കഴിയുന്നതെങ്കിൽ ബാംഗ്ലൂരിൽ കമ്മ്യൂണിറ്റികൾ, സാമൂഹ്യമാറ്റം, വെല്ലുവിളികൾ എന്നീ വിഷയങ്ങൾക്കാണ് മുൻതൂക്കം. പാഷൻ പോയിന്റുകളെക്കുറിച്ചും അഭിരുചികളെക്കുറിച്ചും കറന്റ് അഫയേഴ്സിനെക്കുറിച്ചുമുള്ള ചർച്ചകളിൽ ഗുവാഹത്തി മുന്നിട്ടു നിൽക്കുന്നു.

    "ട്വിറ്ററിലെ സ്ത്രീകളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനാണ് ഞങ്ങൾ ഈ സർവേ കമ്മീഷൻ ചെയ്തത്. ഞങ്ങളെ വളരെയധികം പ്രചോദിപ്പിക്കുന്നതായിരുന്നു പഠനഫലം. ട്വിറ്റർ എല്ലാ സ്ത്രീകളുടേതുമാണെന്ന് ഇത് ചൂണ്ടിക്കാട്ടുന്നു. ഞങ്ങളുടെ സേവനത്തിന്റെ സവിശേഷതയുടെയും വൈവിധ്യത്തിന്റെയും തെളിവാണ് അവരുടെ കൂട്ടായ്മകളും അവർ സൃഷ്ടിക്കുന്ന ചർച്ചകളും", ട്വിറ്റർ ഇന്ത്യയുടെ മാനേജിങ് ഡയറക്റ്റർ ആയ മനീഷ് മഹേശ്വരി പറയുന്നു.

    "സൗജന്യവും സ്വതന്ത്രവുമായ ഇന്റർനെറ്റിന്റെ ഉപഭോഗം ആളുകൾക്ക് യാതൊരു പ്രതിബന്ധങ്ങളുമില്ലാതെ തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള അവസരം സൃഷ്ടിച്ചു. ഈ അടിത്തറയ്ക്കു മുകളിൽ നിന്നുകൊണ്ട് പ്രവർത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. പുതിയ രീതിയിൽ ആളുകളുമായി സംവദിക്കാനുള്ള സൗകര്യങ്ങൾ, കൂടുതൽ കമ്മ്യൂണിറ്റികളുടെ രൂപീകരണം, ആർക്കൊക്കെ സംഭാഷണങ്ങളിൽ ഏർപ്പെടാം എന്നതിനെ സംബന്ധിച്ച നിയന്ത്രണങ്ങൾ എന്നിവയിലൂടെയൊക്കെ ഈ സേവനത്തെ വിപുലമാക്കാനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്", അദ്ദേഹം കൂട്ടിച്ചേർത്തു.

    ഈയിടെയായി #ModernDating, മാനസികാരോഗ്യം എന്നിവയെക്കുറിച്ചുള്ള ട്വീറ്റുകളും സ്ത്രീകൾ പങ്കുവെക്കുന്നുണ്ട്. ട്വിറ്ററിൽ വ്യക്തിപരമായ കാര്യങ്ങൾ പങ്കുവെയ്ക്കുന്നവരുടെ കാര്യത്തിൽ മധുരയും മുംബൈയുമാണ് മുന്നിട്ടു നിൽക്കുന്നത്. #SareeTwitter മുതൽ #LockdownRecipes വരെയുള്ള ഹാഷ്ടാഗുകളിലൂടെ തങ്ങളുടെ ദൈനംദിന അനുഭവങ്ങൾ പങ്കുവെയ്ക്കാനും സ്ത്രീകൾ മുൻനിരയിലുണ്ട്. ഇക്കാര്യത്തിൽ ചെന്നൈയും മുംബൈയുമാണ് ഒന്നാമത് നിൽക്കുന്നത്.

    Keywords: Twitter, Women, Survey, Tweet, Passion, Challenges, Community, Current Affairs
    ട്വിറ്റർ, സ്ത്രീകൾ, സർവേ, കറന്റ് അഫയേഴ്സ്, കമ്മ്യൂണിറ്റി, കറന്റ് അഫയേഴ്സ്
    Published by:Anuraj GR
    First published:
    )}