• HOME
  • »
  • NEWS
  • »
  • life
  • »
  • കയ്യിൽ ഒരു സൈക്കിളും കൈമുതലായി ആത്മവിശ്വാസവും ഉണ്ടോ? നിങ്ങൾക്കും ലോകം ചുറ്റാം

കയ്യിൽ ഒരു സൈക്കിളും കൈമുതലായി ആത്മവിശ്വാസവും ഉണ്ടോ? നിങ്ങൾക്കും ലോകം ചുറ്റാം

ഓരോ യാത്രയും അരുണിന് ഓരോ അനുഭവങ്ങളാണ്. യാത്രയാണ് ജീവിതവും ലക്ഷ്യവും. റവന്യൂ വകുപ്പിലെ സീനിയർ ക്ലർക്ക് ആയ അരുൺ ശമ്പളമില്ലാത്ത അവധിയെടുത്തും ലോൺ എടുത്തു ഒക്കെയാണ് യാത്രകൾ നടത്തുന്നത്.

അരുൺ തഥാഗത് യാത്രക്കിടെ

അരുൺ തഥാഗത് യാത്രക്കിടെ

  • Last Updated :
  • Share this:
ലോകം മുഴുവൻ ഒറ്റക്കൊരു യാത്ര പോണം. കയ്യിലുള്ളത് ഒരു സൈക്കിളും കുറച്ചധികം ആത്മവിശ്വാസവും. അരുൺ തഥാഗത് യാത്ര തുടങ്ങി. ഒരു വർഷത്തോളം നീണ്ടുനിൽക്കുന്ന യാത്രയാണ് അരുൺ തഥാഗതിന്റേത്. നാഗാലാന്റ്, മണിപ്പൂർ വഴി തായ്‌ലാൻഡ്. പിന്നെ മലേഷ്യ, സിംഗപ്പൂർ,കംബോഡിയ, വിയറ്റ്നാം, ലാവോസ് എന്നിങ്ങനെ നീളുന്നു അരുണിന്റെ യാത്രകൾ.

കഴിഞ്ഞ നവംബർ 19 ന് കൊച്ചിയിൽ നിന്ന് യാത്ര പുറപ്പെട്ട അരുൺ തഥാഗത് ഇപ്പോൾ മ്യാൻമാറിലാണ്. സേവ് ദ പ്ലാനറ്റ് ബാക്ക് ടു നേച്ചർ എന്ന സന്ദേശമാണ് അരുൺ തൻറെ ഓരോ യാത്രയിലും പങ്കുവയ്ക്കുന്നത്. പ്രകൃതിയെ ഒട്ടും ദോഷമായി ബാധിക്കാത്ത ഏക സഞ്ചാരോപാധി സൈക്കിൾ മാത്രം ആയതുകൊണ്ടാണ് യാത്രകൾക്കായി സൈക്കിൾ തിരഞ്ഞെടുത്തതെന്ന് ഈ സഞ്ചാരി പറയുന്നു.. പഞ്ചാബും കാശ്മീരും ഒഴികെ ഇന്ത്യയിലെ മറ്റെല്ലാ സ്ഥലങ്ങളിലും അരുൺ സോളോ ട്രിപ്പ് നടത്തിക്കഴിഞ്ഞു.

Also Read- ഡിസംബർ ആറ്; വ്യത്യസ്തതകളുമായി മൂന്ന് ചിത്രങ്ങൾ തിയേറ്ററുകളിലേക്ക്

ഓരോ യാത്രയും അരുണിന് ഓരോ അനുഭവങ്ങളാണ്. യാത്രയാണ് ജീവിതവും ലക്ഷ്യവും. റവന്യൂ വകുപ്പിലെ സീനിയർ ക്ലർക്ക് ആയ അരുൺ ശമ്പളമില്ലാത്ത അവധിയെടുത്തും ലോൺ എടുത്തു ഒക്കെയാണ് യാത്രകൾ നടത്തുന്നത്.
First published: