നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Victims of Chemical Warfare | രാസയുദ്ധ ഇരകളുടെ ഓർമ്മദിനം; യുദ്ധവിപത്തിൽ നിന്ന് രക്ഷിക്കാം വരുംതലമുറയെ

  Victims of Chemical Warfare | രാസയുദ്ധ ഇരകളുടെ ഓർമ്മദിനം; യുദ്ധവിപത്തിൽ നിന്ന് രക്ഷിക്കാം വരുംതലമുറയെ

  രാസായുധങ്ങളുടെ ഇരയായ നിരവധി ആളുകള്‍ തങ്ങളുടെ തിക്താനുഭവങ്ങള്‍ മറ്റാര്‍ക്കും വരരുത് എന്ന ലക്ഷ്യത്തോടെ രാസായുധ നിരോധന സംഘടന രൂപീകരിച്ചത്

  • Share this:
   കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി എല്ലാവര്‍ഷവും നവംബര്‍ 30-ന് 'രാസയുദ്ധ ഇരകളുടെ ഓര്‍മ്മ ദിനമായാണ്' (Day of Remembrance for All Victims of Chemical Warfare) ആചരിക്കുന്നത്. ലോകമഹായുദ്ധസമയത്ത് രാസായുധങ്ങള്‍ വന്‍തോതില്‍ നിര്‍മ്മിക്കുകയും ഉപയോഗിക്കുകയും ചെയ്തതിന്റെ തിക്തഫലങ്ങള്‍ ഇരകളുടെ പിന്‍തലമുറകള്‍ പോലും ഇന്നും അനുഭവിച്ചുക്കൊണ്ടിരിക്കുകയാണ്.

   രാസായുധങ്ങളുടെ ഇരയായ നിരവധി ആളുകള്‍ തങ്ങളുടെ തിക്താനുഭവങ്ങള്‍ മറ്റാര്‍ക്കും വരരുത് എന്ന ലക്ഷ്യത്തോടെ രാസായുധ നിരോധന സംഘടന (Organisation for Prohibition of Chemical Weapons). രൂപീകരിച്ചതാണ്  രാസായുധങ്ങളുടെ ഭീഷണി ഇല്ലാതാക്കുക, ലോകത്ത് സമാധാനം, സുരക്ഷ, ബഹുമുഖത്വം എന്നിവ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് രാസായുധ നിരോധന സംഘടനയുടെ ഉദ്ദേശം.

   രാസയുദ്ധ ഇരകളുടെ ഓര്‍മ്മ ദിനം: ചരിത്രം

   2005 മുതല്‍ എല്ലാ വര്‍ഷവും നവംബര്‍ 30ന് നടക്കുന്ന ഒരു വാര്‍ഷിക ആചരണമാണ് 'രാസയുദ്ധ ഇരകളുടെ ഓര്‍മ്മ ദിനം'. 2015ലെ ഐക്യരാഷ്ട്രസഭയുടെ പത്താം സമ്മേളനത്തിന്റെ അവസാന ദിവസം കെമിക്കല്‍ വെപ്പണ്‍സ് കണ്‍വെന്‍ഷനിലെ സ്റ്റേറ്റ് പാര്‍ട്ടിയുടെ അംഗങ്ങള്‍, 'രാസയുദ്ധ ഇരകള്‍ക്കുള്ള ആദരാഞ്ജലിയായി' നവംബര്‍ 30 എന്ന ദിവസം അനുസ്മരണ ദിനമായി അംഗീകരിച്ചു.

   ഈ അനുസ്മരണ ദിനം അവിസ്മരണീയമാക്കാനുള്ള നിര്‍ദ്ദേശം മുന്നോട്ട് വച്ചത് സെക്രട്ടേറിയറ്റ് ഡയറക്ടര്‍ ജനറല്‍ റൊജെലിയോ ഫൈര്‍ട്ടര്‍ ആണ്. 1997ഏപ്രില്‍ 29-നാണ്, രാസായുധ കണ്‍വെന്‍ഷന്‍ പ്രാബല്യത്തില്‍ വന്നത്. അനുസ്മരണ ദിനമായി ആ തീയതിയായിരുന്നു (ഏപ്രില്‍ 29), ആദ്യം തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇപ്പോള്‍ ഏപ്രില്‍ 29 രാസായുധ നിരോധന സംഘടനയുടെ അന്താരാഷ്ട്ര ദിനമായാണ് അറിയപ്പെടുന്നത്.

   രാസായുധങ്ങളുടെ വികസനം- ഉത്പാദനം - സംഭരണം - ഉപയോഗം എന്നിവയുടെ നിരോധനം, അവ സുരക്ഷിതമായി നശിപ്പിക്കല്‍ എന്നിവ അടങ്ങുന്ന കണ്‍വെന്‍ഷന്‍ കെമിക്കല്‍ വെപ്പണ്‍സ് കണ്‍വെന്‍ഷന്‍ എന്നാണ് അറിയപ്പെടുന്നത്. കെമിക്കല്‍ വെപ്പണ്‍സ് കണ്‍വെന്‍ഷന്‍ രാസായുധ നിരോധനത്തിനുള്ള ഒരു ആയുധ നിയന്ത്രണ ഉടമ്പടിയാണെന്നും പറയപ്പെടുന്നു.

   യുണൈറ്റഡ് നേഷന്‍സിന്റെ 2013 ലെ റിപ്പോര്‍ട്ട് അനുസരിച്ച്, ലോകത്തിലെ പല രാജ്യങ്ങളും തങ്ങളുടെ ആണവായുധങ്ങളുടെ ശേഖരം ഉപേക്ഷിക്കുകയോ നശിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇനിയും ചില രാജ്യങ്ങള്‍ തങ്ങളുടെ ആണവായുധ ശേഖരങ്ങള്‍ ഉപേക്ഷിക്കാന്‍ തയ്യാറായിട്ടില്ല.

   രാസയുദ്ധ ഇരകളുടെ ഓര്‍മ്മ ദിനം: അജണ്ട

   രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തില്‍, രണ്ട് അണുബോംബുകള്‍ ജപ്പാനിലെ ഹിരോഷിമ, നാഗസാക്കി എന്നീ നഗരങ്ങളെ തകര്‍ത്തിരുന്നു. അതിന്റെ ഫലമായി 300,000 പേര്‍ മരിക്കുകയും ലക്ഷകണക്കിന് പേര്‍ അതിന്റെ ദോഷഫലങ്ങള്‍ അനുഭവിക്കുകയും, ഇപ്പോഴും അനുഭവിച്ചുക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇന്ന് ഏകദേശം 9 രാജ്യങ്ങളുടെ പക്കല്‍ ആണവായുധ ശേഖരങ്ങള്‍ ഉണ്ടെന്ന് അറിയപ്പെടുന്നു. അത് മിനിറ്റുകള്‍ക്കുള്ളില്‍ വിക്ഷേപിക്കാനാകും. ഈ ആയുധങ്ങള്‍ നിരായുധീകരിക്കാന്‍ യുഎന്‍ ശ്രമിച്ചതിന് നിരവധി കാരണങ്ങളുണ്ട്, എന്നാല്‍ പ്രധാന കാരണങ്ങളിലൊന്ന് 'യുദ്ധ വിപത്തില്‍ നിന്ന് വരും തലമുറകളെ രക്ഷിക്കുക' എന്നതാണ്.
   Published by:Jayashankar AV
   First published: