നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Lionfish| ലയണ്‍ഫിഷിനെ അറിയാമോ? മനുഷ്യരെ തളര്‍ത്താനും കൊല്ലാനും കഴിയുന്ന മത്സ്യം

  Lionfish| ലയണ്‍ഫിഷിനെ അറിയാമോ? മനുഷ്യരെ തളര്‍ത്താനും കൊല്ലാനും കഴിയുന്ന മത്സ്യം

  സ്പര്‍ശിച്ചാല്‍ തന്നെ കടുത്ത വേദനയുണ്ടാക്കാനും മരണത്തിലേക്ക് നയിക്കുന്ന വിധത്തിൽ വിഷം മനുഷ്യ ശരീരത്തിലേക്ക് കടത്തിവിടാനും ഈ മത്സ്യങ്ങള്‍ക്ക് കഴിയും.

  Lionfish

  Lionfish

  • Share this:
   അതീവ വിഷമുള്ള ഒരു ലയണ്‍ഫിഷിനെ യു കെയിലെ ഡോര്‍സെറ്റ് തീരത്ത് നിന്ന് പിടികൂടി. ബ്രിട്ടീഷ് തീരത്ത് ആദ്യമായിട്ടാണ് മനുഷ്യരെ തളര്‍ത്താനും കൊല്ലാനും കഴിയുന്ന മാരകമായ വിഷമുള്ള മത്സ്യത്തെ കണ്ടെത്തിയത്. ഡോര്‍സെറ്റിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ചെസില്‍ ബീച്ചിലാണ് ആറ് ഇഞ്ച് നീളമുള്ള ലയണ്‍ഫിഷിനെ കണ്ടെത്തിയത്. ചെസില്‍ തീരത്ത്, 39-കാരനായ അര്‍ഫോണ്‍ സമ്മേര്‍സ് എന്ന വ്യക്തി തന്റെ പിതാവ് ബില്ലിനൊപ്പം (75) മീന്‍ പിടിക്കവെയാണ് ഈ മത്സ്യത്തെ കണ്ടെത്തിയത്.

   സമ്മേര്‍സിന്റെ ചൂണ്ടകൊളുത്തില്‍ വിഷം നിറഞ്ഞ 13 മുള്ളുകളുള്ള ലയണ്‍ ഫിഷ് അബദ്ധത്തില്‍ കുടുങ്ങുകയായിരുന്നു. വര്‍ണ്ണാഭമായ വരകളുടെ സങ്കലനം മൂലം കാണാന്‍ ഭംഗിയുള്ള മത്സ്യമാണ് ലയണ്‍ഫിഷ്. പസഫിക് സമുദ്രത്തിലെ കടല്‍പാറകള്‍ക്ക് ഇടയിലാണ് ഇവ കാണപ്പെടുന്നത്. സ്പര്‍ശിച്ചാല്‍ തന്നെ കടുത്ത വേദനയുണ്ടാക്കാനും മരണത്തിലേക്ക് നയിക്കുന്ന വിധത്തിൽ വിഷം മനുഷ്യ ശരീരത്തിലേക്ക് കടത്തിവിടാനും ഈ മത്സ്യങ്ങള്‍ക്ക് കഴിയും. ഹെന്‍ഗോഡിലെ കേര്‍ഫില്ലി സ്വദേശിയായ സമ്മര്‍സ്, ദ സണ്ണിനോട് തന്റെ അനുഭവം പങ്കുവച്ചിരുന്നു.

   അപകട സാധ്യതയുള്ള ഒരു ജീവി ആയതിനാല്‍ അതിനെ തിരികേ വെള്ളത്തിലേക്ക് തിരികേ വിട്ടില്ലെന്ന് സമ്മർസ് പറഞ്ഞു. മത്സ്യം തന്റെ മകനെ കുത്തിയില്ലെന്ന് അറിഞ്ഞപ്പോൾ ബില്ലിന് സമാധാനമായി. ലയണ്‍ഫിഷിനെ മറ്റാരും ഇതുവരെ പിടിച്ചിട്ടില്ലെങ്കില്‍ സമ്മര്‍സിനെ ഒരു ബ്രിട്ടീഷ് റെക്കോര്‍ഡ് ഉടമയാക്കണമെന്നും ബില്‍ മാധ്യമങ്ങളോട് പറഞ്ഞു.

   പ്ലീമൗത്ത് സര്‍വകലാശാലയിലെ പ്രമുഖ ലയണ്‍ഫിഷ് വിദഗ്ധനായ ജേസണ്‍ ഹാള്‍-സ്‌പെന്‍സറും ഈ സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഈ മത്സ്യങ്ങള്‍ ഉള്ള ഭാഗങ്ങളില്‍ ആരെങ്കിലും നീന്തുകയോ സ്‌നോര്‍ക്കെലിംഗ് നടത്തുകയോ ചെയ്യുമ്പോള്‍ ഇത് സംഭവിക്കാം. സമീപഭാവിയില്‍ കൂടുതല്‍ ജീവജാലങ്ങള്‍ തീരത്തേക്ക് അടുക്കാൻ സാധ്യതയുണ്ടെന്നും, ഇത് തദ്ദേശവാസികള്‍ക്ക് വലിയ ഭീഷണിയാകുമെന്നും അദ്ദേഹം പറഞ്ഞു.

   ടൈന്‍മൗത്ത് അക്വേറിയം പ്രതിനിധിയുടെ അഭിപ്രായത്തില്‍, ലയണ്‍ മത്സ്യങ്ങള്‍ അവയുടെ വിഷത്തിന്റെ ശക്തി കൊണ്ടുതന്നെ മനുഷ്യര്‍ക്ക് ഭീഷണിയാണ്. എന്നിരുന്നാലും, മനുഷ്യര്‍ക്ക് ലയണ്‍ ഫിഷിന്റെ കുത്ത് കിട്ടുന്ന സംഭവങ്ങള്‍ അപൂര്‍വ്വമാണ്. അതിലും അപൂര്‍വ്വമായി മാത്രമെ മാരകമായി ആക്രമണങ്ങൾ ഉണ്ടാകുന്നുള്ളൂ എന്നും അവര്‍ അഭിപ്രായപ്പെടുന്നു. ലയണ്‍ ഫിഷ് കുത്തിയാല്‍ മനുഷ്യര്‍ക്ക് കടുത്ത വേദന, ഓക്കാനം, തലകറക്കം, പനി, മരവിപ്പ് എന്നിവയുള്‍പ്പെടെയുള്ള അസ്വസ്ഥതകൾ ഉണ്ടാകുമെന്ന് അക്വേറിയം പ്രതിനിധി പറഞ്ഞു.

   മുങ്ങല്‍ വിദഗ്ധരോടും മത്സ്യത്തൊഴിലാളികളോടും ആക്രമണാത്മക മനോഭാവമാണ് ലയണ്‍ ഫിഷിന് ഉള്ളതെന്ന് മുന്‍കാലങ്ങളിലെ സംഭവങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ''എന്നാൽ അത്തരം പെരുമാറ്റം അവയുടെ പ്രതിരോധ സംവിധാനത്തിന്റെ ഭാഗമാണ്. തനിക്ക് ഭീഷണിയാണെന്ന് കരുതുന്നവരെ പ്രതിരോധിക്കാന്‍ മത്സ്യം അവരുടെ മാരകമായ മുള്ളുകള്‍ ഉപയോഗിക്കും'', അക്വേറിയം വ്യക്തമാക്കുന്നു.
   Published by:Naseeba TC
   First published:
   )}