• HOME
  • »
  • NEWS
  • »
  • life
  • »
  • Travel In summer | വേനലവധിക്ക് വൻ ബുക്കിങ്; കോവിഡ് പ്രതിസന്ധിക്കാലത്തെ നഷ്ടം നികത്താൻ റിസോർട്ടുകൾ

Travel In summer | വേനലവധിക്ക് വൻ ബുക്കിങ്; കോവിഡ് പ്രതിസന്ധിക്കാലത്തെ നഷ്ടം നികത്താൻ റിസോർട്ടുകൾ

ഉത്തരേന്ത്യയിലേക്കുള്ള സഞ്ചാരികളുടെ തിരക്ക് മുമ്പെങ്ങുമില്ലാത്ത വിധം വർധിച്ചിരിക്കുകയാണ്

  • Last Updated :
  • Share this:
    വേനലവധിയോട് അനുബന്ധിച്ച് (Summer Holidays) ഹിൽ സ്റ്റേഷനുകളിലേക്കും (Hill Stations) രാജ്യത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും (Tourist Destinations) സന്ദർശകരുടെ തിരക്ക്. ഹോട്ടലുകളിലും റിസോർട്ടുകളിലും നേരത്തെ തന്നെ ബുക്കിങ് പൊടിപൊടിക്കുകയാണ്. കോവിഡ് പ്രതിസന്ധി സമയത്തെ നഷ്ടം നികത്താൻ ഈ വേനലവധിക്കാലത്ത് സാധിക്കുമെന്ന് ഹോട്ടലുടമകൾ കരുതുന്നു.

    ഉത്തരേന്ത്യയിലേക്കുള്ള സഞ്ചാരികളുടെ തിരക്ക് മുമ്പെങ്ങുമില്ലാത്ത വിധം വർധിച്ചിരിക്കുകയാണ്. ഇത് സഞ്ചാരമേഖലയ്ക്ക് പുത്തനുണർവ് സമ്മാനിക്കുമെന്ന് ഉത്തരേന്ത്യയിലെ പ്രധാന റിസോർട്ട് ഉടമകളിലൊന്നായ ലെഷർ ഹോട്ടൽ ഗ്രൂപ്പ് അധികൃതർ വ്യക്തമാക്കുന്നു.

    ഉത്തരേന്ത്യയിലേക്കും പ്രത്യേകിച്ച് ഉത്തരാഖണ്ഡിലേക്കും സഞ്ചാരികളുടെ തിരക്ക് വർധിക്കാൻ മറ്റ് ചില കാരണങ്ങൾ കൂടിയുണ്ട്. പ്രധാന സഞ്ചാരകേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഉത്തരാഖണ്ഡിലെ കുമാവോൺ മേഖലകളിലേക്ക് നേരിട്ട് വിമാന സർവീസ് തുടങ്ങിയെന്നതാണ് പ്രധാനകാരണം.

    Also Read- ഗോവ മുതല്‍ ശ്രീനഗര്‍ വരെ; അവധിക്കാലം ആഘോഷിക്കാന്‍ ഇന്ത്യക്കാര്‍ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങള്‍

    രാജ്യത്തെ പ്രധാന മെട്രോപൊളിറ്റൻ നഗരങ്ങളായ ഡൽഹി, ബെംഗളൂരു, മുംബൈ, ഡെഹ്റാഡൂൺ എന്നിവിടങ്ങളിൽ നിന്നെല്ലാം പന്ത്നഗർ എയർപോർട്ടിലേക്കും ബറേയ‍്‍ലി എയർപോർട്ടിലേക്കും നേരിട്ട് വിമാനങ്ങളുണ്ട്. ഇത് കൂടാതെ ഹൈദരാബാദ്, ഗോവ, വാരാണസി, ജെയ്പൂ‍ർ, ലക്നോ എന്നിവിടങ്ങളിൽ നിന്ന് കണക്ടിങ് വിമാനങ്ങളുമുണ്ട്.

    ഉത്തരാഖണ്ഡിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ കോ‍ർബറ്റ് പാർക്ക്, നൈനിറ്റാൾ, നൗകുചിയതൽ, കൗസാനി & ഭീംതാൽ എന്നീ പ്രദേശങ്ങളുടെ ചുറ്റുപാടുകളിലായി നിരവധി റിസോ‍ർട്ടുകളാണുള്ളത്. പ്രകൃതി മനോഹരമായ ഈ പ്രദേശങ്ങൾ സന്ദ‍ർശിക്കാനാണ് സഞ്ചാരികൾ പ്രധാനമായും
    ഇവിടെ എത്തുന്നത്. "വേനൽച്ചൂട് നേരത്തെ തന്നെ കഠിനമായിരിക്കുകയാണ്.

    Also Read- ഇന്ത്യൻ സ‍ഞ്ചാരികൾക്ക് പ്രിയം ഏഷ്യൻ രാജ്യങ്ങളോട്; പട്ടികയിൽ മുന്നിൽ ദുബായ്

    ഈ ചൂടിൽ നിന്ന് രക്ഷ തേടാൻ ഹിൽസ്റ്റേഷനിലേക്ക് സഞ്ചാരികളുടെ തിരക്ക് തുടങ്ങിയിരിക്കുന്നു. എല്ലാ ഹിൽ സ്റ്റേഷനുകളിലെയും റിസോർട്ടുകളിൽ വലിയ തിരക്കുണ്ട്. മെയിലേക്കും ജൂണിലേക്കുമായുള്ള അഡ്വാൻസ് ബുക്കിങിലും റെക്കോർഡ് വർധനവാണ് ഉണ്ടായിട്ടുള്ളത്," ലെയ്ഷർ ഹോട്ടൽ ഗ്രൂപ്പ് ഡയറക്ടർ വിഭാസ് പ്രസാദ് പറഞ്ഞു.

    പന്ത്നഗർ എയർപോർട്ടിൽ നിന്ന് നിലവിൽ പ്രധാന നഗരങ്ങളിലേക്കെല്ലാം കണക്ടിവിറ്റി ഉണ്ട്. അതിനാൽ ഹിമാലയൻ സംസ്ഥാനമായ ഉത്തരാഖണ്ഡിലേക്ക് ആളുകൾക്ക് പെട്ടെന്ന് എത്തിച്ചേരാൻ സാധിക്കുന്നുണ്ട്. മുംബൈയിൽ നിന്നും ബെംഗളൂരുവിൽ നിന്നുമുള്ള സന്ദർശകർക്ക് നേരത്തെ ഉള്ളതിനേക്കാൾ പകുതി സമയം കൊണ്ട് ബറേയ‍്‍ലി എയർപോർട്ടിലേക്കും എത്താൻ സാധിക്കും. മാർച്ച് മുതൽ നോക്കുമ്പോൾ ബുക്കിങിൽ കഴിഞ്ഞ സീസണേക്കാൾ ഒന്നരയിരട്ടി വർധനവ് ഇപ്പോൾ തന്നെ ഉണ്ടായിട്ടുണ്ടെന്നും വിഭാസ് വ്യക്തമാക്കി.

    നിലവിലുള്ള ട്രെൻഡ് ഈ സീസൺ അവസാനിക്കും വരെയും ഉണ്ടാവുമെന്നാണ് റിസോർട്ട് ഉടമകൾ കരുതുന്നത്. കോവിഡ് 19 ഭീഷണി ഇപ്പോഴും പൂർണമായും അവസാനിച്ചിട്ടില്ല. ഡൽഹിയിൽ കൊവിഡ് കേസുകൾ വർധിക്കുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങൾ കൃത്യമായി വിശകലനം ചെയ്യുന്നുണ്ടെന്നും വിഭാസ് കൂട്ടിച്ചേർത്തു. 29 റിസോർട്ടുകളുള്ള നോർത്ത് ഇന്ത്യയിലെ ലെയ്ഷർ ഹോട്ടൽ ഗ്രൂപ്പ് ഉത്തരേന്ത്യയിലെ പ്രമുഖ റിസോർട്ട് വ്യവസായികളാണ്. നിലവിലെ മികച്ച ബുക്കിങ് നേട്ടത്തിലേക്കുള്ള സൂചനയായിട്ടാണ് റിസോർട്ട് ഉടമകൾ കരുതുന്നത്.

    കോവിഡ് പ്രതിസന്ധിക്കാലത്തെ നഷ്ടം നികത്താൻ ഇതിലൂടെ സാധിക്കുമെന്നും ഇവർ വിലയിരുത്തുന്നു. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലാണ് ഇന്ത്യയിൽ സമ്മർ ടൂറിസം ഏറ്റവും മികച്ച രീതിയിൽ നടക്കുന്നത്.
    Published by:Arun krishna
    First published: