• HOME
  • »
  • NEWS
  • »
  • life
  • »
  • കൈകൊണ്ടെഴുതാതെ ഫുൾ എ പ്ലസ് വാരിക്കൂട്ടിയ മിടുക്കി; അറിയുമോ ഈ ദേവികയെ?

കൈകൊണ്ടെഴുതാതെ ഫുൾ എ പ്ലസ് വാരിക്കൂട്ടിയ മിടുക്കി; അറിയുമോ ഈ ദേവികയെ?

പഠനത്തിന് പുറമെ പാട്ടിലും ചിത്ര രചനയിലും മിടുക്കിയാണ് ദേവിക. ജൂനിയർ റെഡ്ക്രോസ് അംഗമായ കുട്ടി ഈ വർഷത്തെ മികച്ച കേഡറ്റിനുള്ള പുരസ്കാരവും നേടിയിട്ടുണ്ട്

devika

devika

  • Last Updated :
  • Share this:
    കോഴിക്കോട് : പഠിക്കാൻ സമർഥരായ കുട്ടികൾ പരീക്ഷയിൽ നല്ല മാര്‍ക്ക് വാങ്ങുന്നത് സ്വാഭാവികമായ കാര്യമാണ്. കോഴിക്കോട് വള്ളിക്കുന്ന് സ്വദേശി ദേവികയും അത് പോലെ സമര്‍ഥയായ വിദ്യാർഥിയാണ്. എസ്എസ്എൽഎസി പരീക്ഷയിൽ ഫുൾ എ പ്ലസാണ് ഈ മിടുക്കിക്ക്. ഒലിപ്രംകടവിന് സമീപം ചോയിമഠത്തിൽ സജീവന്റെയും സുജിതയുടെയും മകളുടെ ഈ മികച്ച വിജയത്തിന് മാത്രം എന്താ പ്രത്യേകത എന്നല്ലേ? കാരണം ദേവിക ഒരു സാധാരണ വിദ്യാർഥിയല്ല.

    Also Read-ഗോസിപ്പ് പറയുന്നതിൽ മുമ്പിൽ വിദ്യാസമ്പന്നരും ധനികരും; കുറ്റം പറച്ചിലിൽ ഒന്നാമത് പ്രായമായവരല്ല

    കൈകളല്ല കാലുകൾ ഉപയോഗിച്ച് പരീക്ഷ എഴുതിയാണ് ദേവികയുടെ വിജയത്തിളക്കം. ജന്മനാ തന്നെ ഇരുകൈകളുമില്ലാതിരുന്ന ദേവികയെ മാതാപിതാക്കളാണ് കാലുകൾ കൊണ്ട് എഴുതാൻ പഠിപ്പിച്ചത്. പഠിച്ച സ്കൂകൂളുകളിലെയെല്ലാം അധ്യാപകരുടെ പിന്തുണയും ഒപ്പം കഠിനാധ്വാനവും ദേവികയെ മിടുക്കിയാക്കി. തന്റെ വൈകല്യത്തിന്റെ പേരിൽ ഒരു സൗജന്യവും ഒരിക്കൽ പോലും ദേവിക വാങ്ങിയിരുന്നില്ല. ആളെ വച്ച് പരീക്ഷയെഴുതാന്‍ അവസരം ഉണ്ടായിട്ട് പോലും അതിന് മുതിരാതെ സ്വന്തമായി തന്നെ എഴുതിയാണ് വള്ളിക്കുന്ന് സി.ബി.എച്ച്.എസിലെ ഈ മിടുക്കി ഉജ്ജ്വല വിജയം നേടിയിരിക്കുന്നത്.

    Also Read-ഏഴ് മണിക്കൂർ ഉറങ്ങിയില്ലെങ്കിൽ ജീവൻ അപകടത്തിലാകും!

    എസ്എസ്എല്‍സി പരീക്ഷയിൽ രണ്ട് പരീക്ഷയിൽ മാത്രമാണ് ദേവിക അധിക സമയം ഉപയോഗിച്ചത്. മറ്റ് പരീക്ഷകളെല്ലാം കൃത്യസമയത്ത് തന്നെ എഴുതി തീർത്തു. ഗ്രേസ് മാർക്ക് ഇല്ലാതെയാണ് ദേവികയുടെ എ പ്ലസ് നേട്ടം എന്നതും അതിന്റെ മാറ്റ് കൂട്ടുന്നുണ്ട്. പഠനത്തിൽ മാത്രമല്ല ചിത്രരചനയിലും പാട്ടിലും മിടുക്കിയാണ് ദേവിക.

    ജൂനിയർ റെഡ്ക്രോസ് അംഗമായ ദേവികയ്ക്ക് ഈ വർഷത്തെ മികച്ച കേഡറ്റിനുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്. പ്ലസ് ടുവിന് ഹ്യൂമാനിറ്റീസ് എടുക്കാനാണ് ദേവിക ആഗ്രഹിക്കുന്നത്. ഭാവിയിൽ സിവിൽ സർവീസാണ് ലക്ഷ്യം. ദേവികയുടെ അച്ഛന്‍ തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷനിലെ സീനിയർ പൊലീസ് ഓഫീസറാണ്. നാലാം ക്ലാസുകാരൻ ഗൗതമാണ് സഹോദരൻ.

    Published by:Asha Sulfiker
    First published: