• HOME
 • »
 • NEWS
 • »
 • life
 • »
 • ഈസ്റ്റർ ദിനത്തിൽ ഓൺലൈനായി പ്രാർത്ഥനാ ശുശ്രൂഷകളിൽ പങ്കെടുക്കാനൊരുങ്ങി ക്രൈസ്തവ വിശ്വാസികൾ

ഈസ്റ്റർ ദിനത്തിൽ ഓൺലൈനായി പ്രാർത്ഥനാ ശുശ്രൂഷകളിൽ പങ്കെടുക്കാനൊരുങ്ങി ക്രൈസ്തവ വിശ്വാസികൾ

പുതിയ കാലത്തിന്റെ സാധ്യതകൾ കൂടി ഉപയോഗപ്പെടുത്തി ആഘോഷിക്കാൻ ഒരുങ്ങുകയാണ് ലോകത്തെമ്പാടുമുള്ള ക്രൈസ്തവ മത വിശ്വാസികൾ.

easter

easter

 • News18
 • Last Updated :
 • Share this:
  ക്രിസ്തുമത വിശ്വാസികൾ ഞായറാഴ്ച യേശുക്രിസ്തുവിന്റെ ഉയിർത്തെഴുന്നിൽപ്പിന്റെ സ്മരണ ആഘോഷിക്കാൻ പോവുകയാണ്. ദിവസവും കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ കോവിഡ് മഹാമാരി കഴിഞ്ഞ വർഷത്തെയെന്ന പോലെ ഈസ്റ്റർ ആഘോഷത്തെ ഈ വർഷവും ബാധിക്കാൻ ഇടയുണ്ട്. എങ്കിലും വിശ്വാസികളുടെ ഉത്സാഹത്തെ അതൊട്ടും കാര്യമായി ബാധിക്കുന്നില്ല. വിർച്വലായി ശുശ്രൂഷകളിൽ പങ്കെടുത്തു കൊണ്ടായിരിക്കും ഇത്തവണ ഈസ്റ്റർ ആഘോഷിക്കുക.
  കുടുംബാംഗങ്ങളോടൊപ്പം ഒന്നിച്ച് ഭക്ഷണം കഴിച്ച് ക്രൈസ്തവർ ഈസ്റ്റർ ആഘോഷിക്കും.

  വിശുദ്ധ വാരത്തിൽ നടക്കാറുള്ള ശുശ്രൂഷകളെക്കുറിച്ച് സംസാരിക്കവെ ഹൈദരാബാദിലെ യാപ്രൽ സെന്റ് ഫ്രാൻസിസ് സേവ്യർ ചർച്ചിലെ പുരോഹിതനായ ഫാദർ എം എം കെന്നഡി പറയുന്നു: 'ഞങ്ങൾ നേരിട്ടും വിർച്വൽ ആയും ശുശ്രൂഷകൾ നൽകുന്നുണ്ട്. ജനങ്ങൾ ശാരീരിക അകലം പാലിക്കുന്നുണ്ട് എന്നുറപ്പു വരുത്താൻ നിശ്ചിത എണ്ണം വിശ്വാസികളെ മാത്രമേ ഞങ്ങൾ പള്ളിയുടെ അകത്ത് പ്രവേശിക്കാൻ അനുവദിക്കുകയുള്ളൂ. ഇക്കാര്യത്തിൽ സർക്കാരിന്റെ എല്ലാവിധ മാർഗ നിർദ്ദേശങ്ങളും ഞങ്ങൾ പാലിക്കും. പള്ളിയുടെ പുറത്തായി ഞങ്ങൾക്ക് തുറന്ന മൈതാനം ഉള്ളതിനാൽ കാര്യങ്ങൾ എളുപ്പമായിരിക്കും. യേശുക്രിസ്തു കുർബാനയും പൗരോഹിത്യവും സ്ഥാപിച്ചതിന്റെ ഓർമ പുതുക്കുന്ന പ്രഭാത ശുശ്രൂഷ ഇന്ന് നടന്നിരുന്നു.'

  ഈസ്റ്റര്‍ എഗ്ഗ് ഹണ്ട് നടത്തുന്ന കുരങ്ങന്മാര്‍; ലോക്ക്ഡൗണിലെ വിരസത മാറ്റാന്‍ ലണ്ടന്‍ മൃഗശാല കണ്ടെത്തിയ മാര്‍ഗം

  ഹൈദരാബാദിൽ നിരവധി ക്രിസ്തുമത വിശ്വാസികളാണ് കോവിഡ് 19 മഹാമാരിയുടെ സാഹചര്യത്തിൽ എല്ലാവിധ മുൻകരുതലുകളും സ്വീകരിച്ചു കൊണ്ട് ദുഃഖവെള്ളി ദിനത്തിൽ പ്രാർത്ഥനാ ശുശ്രൂഷകളുടെ ഭാഗമായതെന്ന് ആൾ ഇന്ത്യ കത്തോലിക്ക് യൂണിയന്റെ തെലങ്കാന പ്രസിഡന്റ് റോയ്ഡിൻ റോച്ച് പറഞ്ഞു. പല ഇടവകകളും തങ്ങളുടെ യൂട്യൂബ് ചാനലിലൂടെയോ ഫേസ്ബുക്ക് ലൈവ് ആയോ ചടങ്ങുകൾ ഓൺലൈനിലൂടെ സംപ്രേക്ഷണം ചെയ്യുകയാണ്. നഗരങ്ങളിലെ പള്ളികളിൽ നിന്ന് ലിറ്റർജി ടി വി, കാതോലിക്ക്ഹബ്, ദിവ്യവാണി ടി വി തുടങ്ങിയ ചാനലുകൾ എല്ലാ ശുശ്രൂഷകളും ഹിന്ദിയിലും ഇംഗ്ലീഷിലും തത്സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ടെന്നും റോയ്ഡിൻ റോച്ച് പറഞ്ഞു.

  തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു; സഹകരണ ഭവന് മുന്നില്‍ എൻജിഒ യൂണിയന്റെ പ്രതിഷേധപ്രകടനം

  'ചില പള്ളികളിൽ ദുഃഖവെള്ളി ദിനത്തിൽ ടാബ്ലോയും നാടകങ്ങളും സംഘടിപ്പിച്ചിരുന്നു. പള്ളിയുടെ മൈതാനത്ത് കലാകാരന്മാരെ മാത്രം പ്രവേശിപ്പിക്കുകയും പൊതുജനങ്ങൾക്ക് അവ ടി വിയിലൂടെ കാണാനുള്ള അവസരം ഒരുക്കുകയുമാണ് ചെയ്തത്.' - അദ്ദേഹം പറയുന്നു.

  കഴിഞ്ഞ 40 ദിവസമായി അനുഷ്ഠിക്കുന്ന നോമ്പിന്റെ പരിസമാപ്തി കൂടിയാണ് മതവിശ്വാസികൾക്ക് ഈസ്റ്റർ ദിനം. ഈസ്റ്റർ വിരുന്നിനായി ഭക്ഷണം ഓർഡർ ചെയ്യാൻ ഓൺലൈൻ സേവനങ്ങളെ ആശ്രയിക്കുന്നവരും ചെറുതല്ല. ഈസ്റ്റർ ദിനത്തിൽ താൻ ഉണ്ടാക്കുന്ന ചിക്കൻ റോസ്റ്റ് ചൂടപ്പം പോലെയാണ് വിറ്റഴിയാറുള്ളത് എന്നാണ് ഹൈദരാബാദിൽ കഫെ നടത്തുന്ന ജാക്വലിൻ നിക്കോളാസിന്റെ സാക്ഷ്യം. ദുഃഖവെള്ളി ദിനത്തിൽ കഞ്ഞിയും വിവിധ തരം ചമ്മന്തികളും കഴിക്കുന്ന രീതിയും ക്രൈസ്തവർക്കിടയിലുണ്ട്. അതിനും ആവശ്യക്കാർ ഏറെയുണ്ടെന്നാണ് ജാക്വലിൻ പറയുന്നത്.

  കോവിഡ് മഹാമാരി സൃഷ്‌ടിച്ച വേദനകൾക്കും യാതനകൾക്കുമിടയിലും തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമായ ഈസ്റ്റർ യാതൊരു കുറവുമില്ലാതെ, പുതിയ കാലത്തിന്റെ സാധ്യതകൾ കൂടി ഉപയോഗപ്പെടുത്തി ആഘോഷിക്കാൻ ഒരുങ്ങുകയാണ് ലോകത്തെമ്പാടുമുള്ള ക്രൈസ്തവ മത വിശ്വാസികൾ.
  Published by:Joys Joy
  First published: