ആഘോഷ രാവുകൾക്ക് തുടക്കം കുറിക്കാൻ ദീപാവലി (Diwali) എത്തുകയാണ്. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ദീപാവലി ഉത്സവത്തിന്റെ ആരംഭം അറിയിക്കുന്നത് ധൻതേരസ് ദിനമാണ് (Dhanteras Day). അതായത് ദീപാവലിക്ക് മുൻപുള്ള കൃഷ്ണപക്ഷത്തിലെ പതിമൂന്നാം ചാന്ദ്രദിനം ആണ് ധൻതേരസ്.
ഈ ദിവസം പുതിയ എന്തെങ്കിലും വാങ്ങുന്നത് ഭാഗ്യവും ഐശ്വര്യവും കൊണ്ടുവരുമെന്ന് കണക്കാക്കപ്പെടുന്നു. ഉയർന്ന മൂല്യമുള്ള വസ്തുക്കളെല്ലാം വാങ്ങാനായി ആളുകൾ കാത്തിരിക്കുന്ന ഒരു ദിനം കൂടിയാണിത്. ഈ വിശ്വാസം ഇന്ത്യയുടെ സാംസ്കാരികവും മതപരവുമായ ചരിത്രത്തിൽ നിന്നാരംഭിച്ചതാണ്. മംഗളകരമായ ഈ ദിവസം ഭാഗ്യം ലഭിക്കാൻ എന്തൊക്കെ വാങ്ങണം എന്ന് അറിയുന്നത് പോലെ തന്നെ പ്രധാനമാണ് എന്തൊക്കെ വാങ്ങരുത് എന്നറിയുന്നതും.
ധൻതേരസ് ദിനത്തിൽ നിങ്ങളുടെ ഷോപ്പിംഗ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ പാടില്ലാത്തവ എന്തൊക്കെയാണെന്ന് നോക്കാം.
ഇരുമ്പ്
ധൻതേരസ് ദിനത്തിൽ ഇരുമ്പ് അല്ലെങ്കിൽ ഇരുമ്പുകൊണ്ട് നിർമ്മിച്ച ഉൽപ്പന്നങ്ങൾ വാങ്ങരുത്. അതിനനുയോജ്യമായ ദിവസമല്ല ഇത്. ഇരുമ്പ് ഉൽപ്പന്നങ്ങൾ വാങ്ങിയേ തീരൂ എന്നാണെങ്കിൽ ഈ ഉത്സവ ദിനത്തിന് ശേഷം മാത്രം വാങ്ങുക. അല്ലെങ്കിൽ പകരം അലുമിനിയം പോലുള്ളവ കൊണ്ടുണ്ടാക്കിയ ഉത്പന്നങ്ങൾതിരഞ്ഞെടുക്കുക.
സ്റ്റീൽ
ധൻതേരസ് ദിനത്തിൽ സ്റ്റീൽ പാത്രങ്ങൾ വാങ്ങുന്നത് വ്യാപകമായി കണ്ടു വരുന്ന കാര്യമാണ്. എന്നാൽ സ്റ്റീൽ പാത്രങ്ങൾ വാങ്ങാതിരിക്കുന്നതാണ് ഉചിതം. ഇത് ഇരുമ്പ് അലോയിയുടെ മറ്റൊരു രൂപമായതിനാൽ ഇത് ഒഴിവാക്കി വെങ്കലം അല്ലെങ്കിൽ ചെമ്പ് പോലുള്ള മറ്റ് ലോഹങ്ങൾ പരിഗണിക്കുക.
കലങ്ങൾ അല്ലെങ്കിൽ കുടങ്ങൾ
ധൻതേരസ് ദിനത്തിൽ ലോഹം കൊണ്ട് നിർമ്മിച്ച ഒരു കുടം നിങ്ങൾ വാങ്ങുകയാണെങ്കിൽ അവ വീട്ടിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് നിങ്ങൾ അതിൽ വെള്ളമോ മറ്റോ നിറയ്ക്കുക. ഒഴിഞ്ഞ കുടങ്ങൾ വീട്ടിലേക്ക് കൊണ്ടുപോകാതിരിക്കുക. ധൻതേരാസ് ദിനത്തിൽ മാത്രമല്ല അല്ലാത്തപ്പോഴും പിന്തുടരേണ്ട ഒരു സമ്പ്രദായമാണ് ഇത്.
ആയുധങ്ങൾ
ധൻതേരാസ് ദിനത്തിൽ ലോഹം വാങ്ങുന്നത് ഭാഗ്യം കൊണ്ടുവരുമെന്ന തെറ്റിദ്ധാരണയുണ്ട്. അതിനാൽ നിങ്ങൾ കത്തിയോ കത്രികയോ പോലുള്ള ആയുധങ്ങൾ ഈ ദിവസം വാങ്ങാതിരിക്കുക. ഉത്സവത്തിന് മുമ്പോ ശേഷമോ മാത്രം അവ വാങ്ങുക.
Also Read-
Diwali 2021 | ദീപാവലി ആഘോഷം എത്ര ദിവസം നീണ്ടുനിൽക്കും? പൂജാവിധികളും മുഹൂർത്തവും അറിയാം
കാറുകൾ
മിക്ക കുടുംബങ്ങളിലെയും വിശ്വാസം ധൻതേരസ് ദിനത്തിൽ കാറുകൾ വാങ്ങുന്നത് നല്ലതാണെന്നാണ്. എന്നാൽ ഈ ദിനത്തിൽ കാറുകൾ വാങ്ങാൻ പാടില്ല. ഇനി അഥവാ വാങ്ങുകയാണെങ്കിൽ, ഒരു ദിവസത്തിന് മുമ്പോ ശേഷമോ മാത്രം പണമടയ്ക്കുക.
എണ്ണ
ഉത്സവകാലത്ത് ഏറ്റവും ആവശ്യമുള്ള വസ്തുവാണ് എണ്ണ. എന്നാൽ ധൻതേരസ് ദിനത്തിൽ വീട്ടിലേക്ക് എണ്ണവാങ്ങാതിരിക്കാൻ ശ്രദ്ധിക്കുക. അവ ഉത്സവത്തിനു മുൻപ് തന്നെ വീടുകളിൽ എത്തിക്കുക.ഈ സമയത്ത് എണ്ണ വാങ്ങുന്നത് വളരെ അശുഭകരമായി കണക്കാക്കപ്പെടുന്നു.
കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങൾ
കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങളും വസ്തുക്കളും വാങ്ങുന്നത് ഒഴിവാക്കുക. ഹിന്ദുക്കൾ പൊതുവെ കറുപ്പിനെ അശുഭകരമായ നിറമായി കണക്കാക്കുന്നു. ഹിന്ദുക്കളുടെ ഏറ്റവും വലിയ ആഘോഷ നാളായ ദീപാവലി ദിനത്തിൽ കറുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ആരും ധരിക്കാറില്ല. അതിനാൽ കറുത്ത വസ്തുക്കളും വസ്ത്രങ്ങളുംവാങ്ങുന്നതും ധരിക്കുന്നതും ഒഴിവാക്കുക.
സമ്മാനങ്ങൾ
ദീപാവലിയിൽ സമ്മാനങ്ങൾ കൈമാറാം. എന്നാൽ ധൻതേരാസ് ദിനത്തിൽ മറ്റുള്ളവർക്കായി ഒന്നും വാങ്ങരുത്. ഈ ദിവസം വീട്ടിൽ നിന്ന് പണമോ സ്വർണ്ണം പോലുള്ള വിലയേറിയ ലോഹങ്ങളോ മറ്റു വീടുകളിലേക്ക് അയക്കുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു.
ഗ്ലാസ് ഉൽപ്പന്നങ്ങൾ
സ്ഫടികം രാഹുവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ധൻതേരാസ് ദിനത്തിൽ അത് വാങ്ങുകയോ സമ്മാനിക്കുകയോ ചെയ്യുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കുക. ഗ്ലാസ് ലാമ്പുകൾ അല്ലെങ്കിൽ കോക്ടെയ്ൽ ഗ്ലാസുകൾ പോലുള്ള ഇനങ്ങളും നിങ്ങളുടെ ഉത്സവ ഷോപ്പിംഗ് ലിസ്റ്റിൽ നിന്നും മാറ്റി നിർത്തുക. അത് പിന്നീട് മറ്റൊരവസരത്തിൽ വാങ്ങുക.
മുക്കുപണ്ടം
ധൻതേരസ് ദിനത്തിൽ സ്വർണ്ണം വാങ്ങുന്നത് വളരെ നല്ലതാണ്. ഭാഗ്യവും സമ്പത്തും സമൃദ്ധിയും ഇത് കൊണ്ടുവരുമെന്നാണ് വിശ്വാസം. എന്നാൽ, അന്നത്തെ ഷോപ്പിങ് ലിസ്റ്റിൽ നിന്ന് മുക്കുപണ്ടങ്ങൾ മാറ്റിനിർത്തുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.