NetraSuraksha സെ ൽ ഫ് ചെക്ക്അപ്പ് ഇവിടെ എടുക്കുക കാഴ്ച നഷ്ടപ്പെടുന്നതിനെ കുറിച്ച് ആരും ചിന്തിക്കാൻ ആഗ്രഹിക്കുന്നില്ല . തീർച്ചയായും , അത് വളരെ അസുഖകരമായ കാര്യമാണ് . നിങ്ങൾക്ക് നഷ് ടമാകുന്ന എല്ലാ കാര്യങ്ങളെയും കുറിച്ച് നിങ്ങൾ ചിന്തിക്കും . നിങ്ങളുടെ ജോലി ഉപേക്ഷിക്കേണ്ടി വരും എന്ന വസ്തുത . മറ്റെന്തെങ്കിലും ചെയ്യാൻ നിങ്ങൾ സ്വയം ചെലവഴിക്കുന്ന സമയം ( അതും , ഒടുവിൽ നിങ്ങൾ വലിയ പണം സമ്പാദിക്കാൻ തുടങ്ങിയ ഒരു സമയത്ത് !). നിങ്ങളുടെ ദൈനംദിന ജീവിതം മാറുന്ന രീതി . പുതിയ വഴികൾ കണ്ടെത്തുമ്പോൾ നിങ്ങൾക്ക് മറ്റൊരാളുടെ സഹായം ആവശ്യമായി വരിക : നിങ്ങൾക്ക് ഒരു അറ്റൻഡറെ ആവശ്യമുണ്ടോ ? നിങ്ങളുടെ പങ്കാളിയെ ഉപേക്ഷിക്കേണ്ടി വരുമോ ? ഇത് നിങ്ങളുടെ കുട്ടികളെ എങ്ങനെ ബാധിക്കും ? ഇത് അവരുടെ വിദ്യാഭ്യാസത്തെ എങ്ങനെ ബാധിക്കും ? അവരുടെ വിദേശത്തെ കോളേജിലേക്ക് പണം നൽകാനാകുമോ ? വൈദ്യശാസ്ത്രപരമായി എത്ര ചിലവാകും ? ജീവിതം വളരെ നാടകീയമായി മാറും . പക്ഷേ നമ്മൾ എന്താണ് ഇപ്പോൾ ഇതിനെക്കുറിച്ച് സംസാരിക്കുന്നത് ? കാരണം നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഇതാ : 2019- ൽ 20-79 വയസ് പ്രായമുള്ള ഏകദേശം 463 ദശലക്ഷം പേർ പ്രമേഹബാധിതരാണ് , ഈ പ്രായത്തിലുള്ള ലോക ജനസംഖ്യയുടെ 9.3% ആണ് ഇത് . ഈ സംഖ്യ 2030 ഓടെ 578 ദശലക്ഷമായും (10.2%) 2045 ആകുമ്പോഴേക്കും 700 ദശലക്ഷമായും (10.9%) ഉയരുമെന്ന് പ്രവചിക്കപ്പെടുന്നു 1 . രണ്ടിലൊന്ന് (50.1%), അല്ലെങ്കിൽ പ്രമേഹബാധിതരായ 463 ദശലക്ഷം മുതിർന്നവരിൽ 231.9 ദശലക്ഷവും ( അധികം ടൈപ്പ് 2 പ്രമേഹം , 20-79 വയസ് പ്രായമുള്ളവർ ) തങ്ങൾക്ക് ഈ അവസ്ഥ ഉണ്ടെന്ന് അറിയില്ല 1 . ഇന്ത്യയിൽ , 2019- ൽ പ്രമേഹമുള്ളവരുടെ ആകെ എണ്ണം 77 ദശലക്ഷമായി കണക്കാക്കപ്പെടുന്നു , അവരിൽ 43.9 ദശലക്ഷം പേർ രോഗനിർണയം നടത്താത്തവരാണ് 1 . അവസാനത്തേത് നിങ്ങളെ ഇരുത്തി ചിന്തിപ്പിക്കാൻ സഹായിക്കും - ഇന്ത്യയിലെ പകുതിയിലധികം പ്രമേഹരോഗികളും രോഗനിർണയം നടത്തിയിട്ടില്ല . കാലം കഴിയുന്തോറും ഈ എണ്ണം കൂടുകയേ ഉള്ളൂ . യാത്ര , ദൈർഘ്യമേറിയ ജോലി ദിവസം , സമ്മർദ്ദം , ഭക്ഷണം കഴിക്കൽ , വ്യായാമം ചെയ്യാനുള്ള സമയമില്ല , ഡെസ് ക് ജോലികൾ എന്നിവയ് ക്കിടയിൽ പ്രമേഹം വർദ്ധിക്കുന്നു . പ്രത്യേകിച്ച് നഗരങ്ങളിൽ . എന്നാൽ കാഴ് ച നഷ് ടപ്പെടുന്നതിനെക്കുറിച്ച് മാത്രം സംസാരിച്ചിരുന്ന നമ്മൾ എന്തിനാണ് പ്രമേഹത്തെ കുറിച്ച് പറയുന്നത് ? കൂടുതൽ വസ്തുതകൾ ഇതാ : ഡയബറ്റിക് നേത്രരോഗം പ്രമേഹത്തിൻ്റെ വളരെ ഭയപ്പെടുത്തുന്ന ഒരു അവസ്ഥയാണ് . അതിൽ പ്രധാനമായും ഡയബറ്റിക് റെറ്റിനോപ്പതി , ഡയബറ്റിക് മാക്യുലർ എഡിമ , തിമിരം , ഗ്ലോക്കോമ എന്നിവ ഉൾപ്പെടുന്നു , മാത്രമല്ല ഇരട്ട കാഴ്ചയും , കാഴ്ച കേന്ദ്രീകരിക്കാനുള്ള കഴിവില്ലായ്മയും കൂടിയുണ്ട് 1 . മിക്ക രാജ്യങ്ങളിലും , അധ്വാനിക്കുന്ന പ്രായത്തിലുള്ള ജനസംഖ്യയിൽ അന്ധതയുടെ പ്രധാന കാരണങ്ങളിലൊന്നായി ഡയബറ്റിക് റെറ്റിനോപ്പതി അംഗീകരിക്കപ്പെടുന്നു . ഇത് വിനാശകരവും വ്യക്തിപരവും സാമൂഹികവുമായ സാമ്പത്തിക പ്രത്യാഘാതങ്ങളുണ്ടാക്കുന്നു 1 . 1980- നും 2008- നും ഇടയിലായി ലോകമെമ്പാടുമുള്ള 35 പഠനങ്ങളുടെ വിശകലനത്തിൻ്റെ അടിസ്ഥാനത്തിൽ , റെറ്റിന ഇമേജുകൾ ഉപയോഗിച്ച് പ്രമേഹമുള്ളവരിൽ ഏതൊരു ഡിആറിൻ്റെയും മൊത്തത്തിലുള്ള വ്യാപനം 35% ആണെന്ന് കണക്കാക്കപ്പെടുന്നു , ഒപ്പം 12% കാഴ്ചയ്ക്ക് ഭീഷണിയാകുന്ന ഡിആർ ഉണ്ട് 1 . കണക്കുകൾ ഒന്നുകൂടി നോക്കാം . ഇന്ത്യയിലെ പകുതിയിലധികം പ്രമേഹരോഗികളും രോഗനിർണയം നടത്താത്തവരാണ് . മൂന്നിലൊന്നിൽ കൂടുതൽ പേർക്കും ഏതെങ്കിലും തരത്തിലുള്ള ഡയബറ്റിക് റെറ്റിനോപ്പതി ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു , എട്ടിൽ ഒരാൾക്ക് ഡയബറ്റിക് റെറ്റിനോപ്പതി ഉണ്ടായിരിക്കും , അത് അവരുടെ കാഴ്ചശക്തിയെ ഭീഷണിപ്പെടുത്തുന്ന തരത്തിൽ ഡെവലപ്പ് ആകുന്നതും കഠിനവുമാണ് . ഈ കണക്കുകൾ കേട്ട് നിങ്ങളുടെ കണ്ണ് തള്ളിയോ ? അതുതന്നെയാണ് ഞങ്ങൾക്കും സംഭവിച്ചത് . അതുകൊണ്ടാണ് ഡയബറ്റിക് റെറ്റിനോപ്പതിയുടെ പ്രശ് നം കൈകാര്യം ചെയ്യുന്നതിനായി വൈദ്യശാസ്ത്രം , നയരൂപീകരണം , തിങ്ക് ടാങ്കുകൾ എന്നിവയിലെ മികച്ച ആളുകളെ ഒരുമിച്ച് കൊണ്ടുവരാൻ Network18, Novartis- മായി സഹകരിച്ച് 'Netra Suraksha' - India Against Diabetes പദ്ധതി ആരംഭിച്ചത് . ഡയബറ്റിക് റെറ്റിനോപ്പതിയെക്കുറിച്ച് നമ്മൾ ആദ്യം മനസ്സിലാക്കിയ കാര്യങ്ങളിലൊന്ന് , പ്രാരംഭ ഘട്ടത്തിൽ രോഗലക്ഷണങ്ങളില്ല എന്നതാണ് . നിർഭാഗ്യവശാൽ , ചികിത്സ ഏറ്റവും ഫലപ്രദമാകുന്ന ഘട്ടമാണിത് . രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോഴേക്കും ഒരു പരിധിവരെ കാഴ്ച്ച നഷ്ടമായിട്ടുണ്ടാകും . ഒരിക്കൽ വന്ന കേടുപാടുകൾ മാറ്റാനാവാത്തതാണ് എന്നതാണ് മോശം വാർത്ത . രോഗനിർണയം നടത്തിക്കഴിഞ്ഞാൽ , രോഗിക്ക് വളരെ ഫലപ്രദമായി രോഗത്തെ കൈകാര്യം ചെയ്യാൻ കഴിയും , പ്രത്യേകിച്ചും അവർ ഡോക്ടറുടെ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ശ്രദ്ധാലുവാണെങ്കിൽ . ഡയബറ്റിക് റെറ്റിനോപ്പതി കണ്ടുപിടിക്കാൻ വളരെ എളുപ്പമാണ് എന്നതാണ് ഞങ്ങൾ മനസ്സിലാക്കിയ മറ്റൊരു കാര്യം . ഇതിന് വേണ്ടത് ലളിതവും വേദനയില്ലാത്തതുമായ ഒരു പതിവ് നേത്ര പരിശോധനയാണ് ( കണ്ണടക്കടയിലല്ല , നേത്രരോഗവിദഗ്ദ്ധൻ്റെ അടുത്ത് !). റൌണ്ട് ടേബിൾ ചർച്ചകളിലൂടെയും വിശദീകരണ വീഡിയോകളിലൂടെയും ലേഖനങ്ങളിലൂടെയും പ്രചരണം നടത്തുക എന്നത് Netra Suraksha- യുടെ ദൗത്യമായി മാറി . News18.com- ലെ Netra Suraksha initiative പേജിൽ നിങ്ങൾക്ക് ഈ മെറ്റീരിയലുകളെല്ലാം ആക് സസ് ചെയ്യാൻ കഴിയും . നിങ്ങളുടെ അപകടസാധ്യത വിലയിരുത്തുന്നതിനായി ഞങ്ങൾ ഒരു ഓൺലൈൻ ഡയബറ്റിക് റെറ്റിനോപ്പതി സ്വയം പരിശോധനയും ഡിസൈൻ ചെയ്തിട്ടുണ്ട് . അവിടെ നിന്ന് തുടങ്ങാനാണ് ഞങ്ങൾ ശുപാർശ ചെയ്യുന്നത് . ഓൺലൈൻ ഡയബറ്റിക് റെറ്റിനോപ്പതി സെ ൽ ഫ് ചെക്ക് അപ്പ് നടത്തുക , തുടർന്ന് Netra Suraksha initiative പേജിലെ വിവരങ്ങൾ വായിക്കുക . നിങ്ങൾക്കും കുടുംബത്തിനും വേണ്ടി നിങ്ങളുടെ ഡോക്ടറുമായി ഒരു നേത്ര പരിശോധന ഷെഡ്യൂൾ ചെയ്യുക . അതോടൊപ്പം തന്നെ രക്തപരിശോധനയും ഷെഡ്യൂൾ ചെയ്യുക , നിങ്ങളുടെ പഞ്ചസാരയുടെ അളവ് പരിശോധിക്കുക . ഫാമിലി കലണ്ടറിൽ ഈ ടെസ്റ്റുകൾ അടയാളപ്പെടുത്തുക - നിങ്ങൾക്ക് പ്രധാനപ്പെട്ട തീയതികൾക്കൊപ്പം അവ കൂടിച്ചേർന്നേക്കാം , എന്നിരുന്നാലും എല്ലാ വർഷവും അവ ആവർത്തിക്കാൻ നിങ്ങൾ മറക്കില്ല . പ്രചരിപ്പിക്കുക : നിങ്ങളുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും സമീപിച്ച് ഈ വിവരങ്ങൾ പങ്കിടുക . പരിഹാരത്തിന്റെ ഭാഗമാകുക . മുകളിലേക്ക് സ്ക്രോൾ ചെയ്ത് കണക്കുകൾ വീണ്ടും വായിക്കുക . നമ്മൾ ഈ രോഗത്തെ മറികടക്കാൻ പോകുകയാണെങ്കിൽ , പ്രമേഹമുള്ള ഓരോ വ്യക്തിയും വാർഷിക നേത്ര പരിശോധന ഒരു ശീലമാക്കേണ്ടതുണ്ട് . പ്രമേഹത്തിനും ഡയബറ്റിക് റെറ്റിനോപ്പതിക്കുമെതിരെ നമുക്ക് പോരാടാം . ഒപ്പം ജയിക്കാം . റഫറൻസുകൾ : IDF Atlas, International Diabetes Federation, 9th edition, 2019 Published by: Rajesh V
First published: January 19, 2022, 15:45 IST
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.