• HOME
  • »
  • NEWS
  • »
  • life
  • »
  • പ്രമേഹ രോഗികൾക്കു മാമ്പഴം കഴിക്കാമോ?

പ്രമേഹ രോഗികൾക്കു മാമ്പഴം കഴിക്കാമോ?

കലോറിയിലും മധുരത്തിലും മുമ്പിൽ നിൽക്കുന്ന മാമ്പഴത്തിന്‍റെ പ്രലോഭനത്തിൽ നിന്നും മാറി നില്ക്കണമെന്നാണ് ഡോക്ടർമാർ പ്രമേഹരോഗികളോടു ഉപദേശിക്കുന്നത്.

  • News18
  • Last Updated :
  • Share this:
    വേനൽക്കാലമായാൽ നമ്മുടെ നാട്ടിൽ മാമ്പഴക്കാലമാണ്. വഴിയോരകച്ചവടമേഖല മുതൽ സൂപ്പർമാർകറ്റ് വരെ മാമ്പഴങ്ങളാൽ നിറഞ്ഞിരിക്കുകയാണ്. മാമ്പഴ കാലമാകാൻ കൊതിയോടെ കാത്തിരിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. എന്നാൽ, കലോറിയിലും മധുരത്തിലും മുമ്പിൽ നിൽക്കുന്ന മാമ്പഴത്തിന്‍റെ പ്രലോഭനത്തിൽ നിന്നും മാറി നില്ക്കണമെന്നാണ് ഡോക്ടർമാർ പ്രമേഹരോഗികളോടു ഉപദേശിക്കുന്നത്.

    മാമ്പഴം എങ്ങനെയാണ് പ്രമേഹത്തെ ബാധിക്കുന്നത്?

    മാമ്പഴത്തിൽ പ്രകൃതിദത്തമായ പഞ്ചസാരയുടെ അളവ് അടങ്ങിയിട്ടുണ്ടെന്നാണ് പൊതുധാരണ. എന്നാൽ, ഇതൊരു തെറ്റായ ധാരണയാണ്. മാമ്പഴം വലിയ അളവിൽ ഭക്ഷിച്ചാൽ നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെയത് സാരമായി ബാധിക്കാം. മാമ്പഴത്തിൽ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റ് രക്തത്തിലെ ഗ്ലൂകോസിന്‍റെ അളവിനെ ബാധിക്കുന്നു. പ്രമേഹരോഗികൾ കുറഞ്ഞ ഗ്ലൈസമിക് സൂചികയുള്ള ഭക്ഷണം കഴിക്കാനാണ് ഡോക്ടർമാർ നിര്ദ്ദേശിക്കുന്നത്.

    മാമ്പഴത്തിൽ അടങ്ങിയിരിക്കുന്ന ഫൈബർ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ സഹായിക്കുന്നു. ഫൈബർ ശരീരത്തിലെ പഞ്ചസാരയുടെ ആഗിരണം കുറക്കുന്നു.

    കാർബോഹൈഡ്രേറ്റും കലോറിയും ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ മാമ്പഴം ക്രമീകരിച്ചു ഭക്ഷിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കുകയില്ല. പ്രമേഹരോഗികൾ രണ്ട് കഷണം വരെ മാമ്പഴം മാത്രമേ ഓരോ രണ്ടു ദിവസം കൂടുമ്പോഴും കഴിക്കാവൂ. ബദാമി അല്ലെങ്കിൽ കർണാടകം അൽഫോൻസോ മാങ്ങ പോലുള്ള ഇനങ്ങളിൽ കുറഞ്ഞ ജി.ഐയെ അടങ്ങിയിട്ടുള്ളത്തിനാൽ പ്രമേഹം ഉള്ളവർക്കു കഴിക്കാവുന്നതാണ്.

    ഓർമ്മയിൽ സൂക്ഷിക്കേണ്ടത്

    പ്രമേഹമുള്ളവർ ഏത് ഭക്ഷണ സാധനങ്ങൾ കഴിക്കുന്നതിനു മുമ്പും ഡോക്ടറെ സമീപിക്കുക. മാമ്പഴം ജ്യൂസായി കഴിക്കുന്നതിനു പകരം കഷണങ്ങളായി കഴിക്കുക. പകൽ സമയത്ത് മാമ്പഴം കഴിക്കുന്നതാണ് കൂടുതൽ ഉജിതം. എന്നാൽ, മാമ്പഴം കഴിക്കുന്ന ദിവസം മറ്റ് ഉയർന്ന പഞ്ചസാര ഭക്ഷണം കഴിക്കാതിരിക്കുക.

    പ്രമേഹ രോഗികൾക്ക് മാമ്പഴം കൊണ്ട് ചില വിഭവങ്ങൾ

    1. മാമ്പഴ സൂപ്പ്

    മാമ്പഴം, വെള്ളരിക്ക, തേങ്ങ, മോര് സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ഉപയോഗിച്ചാണ് ഈ സൂപ്പ് തയ്യാറാക്കുന്നത്. ഈ സൂപ്പ് പ്രമേഹരോഗികൾക്കു നല്ലതാണ്.

    2. ബ്ലാക്ക് ബീൻ സാലഡും മാമ്പഴവും

    ആരോഗ്യം നിലനിർത്തുന്നതിനുള്ള മികച്ച മാർഗമാണ് സാലഡുകൾ. മാമ്പഴം അടങ്ങിയിരിക്കുന്ന ഈ എളുപ്പമുള്ള സാലഡ് നിങ്ങളുടെ പ്രമേഹത്തിന്‍റെ തീവ്രതയനുസരിച്ച് മെച്ചപ്പെടുത്താം. ബ്ലാക് ബീൻസ് രക്ത ഗ്ലൂക്കോസ് ലെവൽ ക്രമീകരിച്ച് സൂക്ഷിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു.
    Published by:Joys Joy
    First published: