• HOME
 • »
 • NEWS
 • »
 • life
 • »
 • Netra Suraksha | യുവാക്കളിൽ ഡയബറ്റിക് റെറ്റിനോപ്പതി വർദ്ധിക്കുന്നു; ഇതിനെ എങ്ങനെയൊക്കെ നിയന്ത്രിക്കാം?

Netra Suraksha | യുവാക്കളിൽ ഡയബറ്റിക് റെറ്റിനോപ്പതി വർദ്ധിക്കുന്നു; ഇതിനെ എങ്ങനെയൊക്കെ നിയന്ത്രിക്കാം?

അനാരോഗ്യകര ഭക്ഷണ ശീലങ്ങളുടെ വർദ്ധനയും പൊണ്ണത്തടിയും ഉദാസീന ജീവിതശൈലിയും നിമിത്തം ഇന്ത്യ പ്രമേഹ പകർച്ചവ്യാധിയുടെ പ്രഭവകേന്ദ്രമായി ഉയർന്നുവരും

Diabetic Retinopathy

Diabetic Retinopathy

 • Share this:
  ഇന്ത്യയിലെ തലസ്ഥാനങ്ങളിലും നഗരങ്ങളിലും താമസിക്കുന്ന ആളുകൾക്ക് പ്രമേഹം പിടിപെടാനുള്ള സാധ്യത മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്ന് നിങ്ങൾക്കറിയാമോ? ആഗോളതലത്തിൽ 1,110,100 കുട്ടികൾക്കും 20 വയസിൽ താഴെയുള്ള കൗമാരക്കാർക്കും ടൈപ്പ് 1 പ്രമേഹം ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ജനസംഖ്യയിൽ പകുതിയിലധികം പേരും തങ്ങളുടെ ജീവിതത്തിന്‍റെ ഏതെങ്കിലും ഘട്ടത്തിൽ പ്രമേഹം പിടിപെടുമെന്ന അപകടസാധ്യത അഭിമുഖീകരിക്കുന്നവരാണ്. ഒരു അസാധാരണ സാഹചര്യമായാണ് ഇത് കാണപ്പെടുന്നതെങ്കിലും, കാര്യം ശരിയാണ്.

  നിലവിൽ ലോകത്താകമാനമുള്ള 537 ദശലക്ഷം ആളുകൾ പ്രമേഹ ബാധിതരാണ്. അതിൽ ഏതാണ്ട് 74 ദശലക്ഷം പ്രമേഹ കേസുകളും ഇന്ത്യയിൽത്തന്നെയാണെന്നിരിക്കെ അടുത്ത ദശകത്തിലൊട്ടാകെ കുത്തനെയുള്ള വർദ്ധനവാണ് വിദഗ്ധർ പ്രവചിക്കുന്നത്. അനാരോഗ്യകര ഭക്ഷണ ശീലങ്ങളുടെ വർദ്ധനയും പൊണ്ണത്തടിയും ഉദാസീന ജീവിതശൈലിയും നിമിത്തം ഇന്ത്യ പ്രമേഹ പകർച്ചവ്യാധിയുടെ പ്രഭവകേന്ദ്രമായി ഉയർന്നുവരാനുള്ള ഒരുക്കത്തിലാണ്.

  ടൈപ്പ്-1 പ്രമേഹം രോഗപ്രതിരോധശേഷിയെ സ്വയം തകരാറിലാക്കുന്ന ഒരു രോഗമാണ്, ഇതിൽ പാൻക്രിയാസിലെ ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന കോശങ്ങളെ രോഗപ്രതിരോധ സംവിധാനം നശിപ്പിക്കുന്നതിനാൽ അതിജീവിക്കാൻ ഇൻസുലിന്‍റെ ഉപയോഗം അനിവാര്യമാകുന്ന അവസ്ഥയാണ്. ഉപാപചയ കാരണങ്ങളാൽ, ഉത്പ്പാദിപ്പിക്കപ്പെടുന്ന ഇൻസുലിൻ കാര്യക്ഷമമായി ഉപയോഗിക്കാൻ ശരീരത്തിന് കഴിയാതെവരുമ്പോഴാണ് “മുതിർന്നവരെ ബാധിക്കുന്ന” ടൈപ്പ്-2 പ്രമേഹം ഉടലെടുക്കുന്നത്, ഇത് മൂലം പാൻക്രിയാസിന് അമിത ജോലി ചെയ്യേണ്ടിവരികയും അവസാനം ഉത്പ്പാദനം നിലയ്ക്കുകയുമാണ് ചെയ്യുന്നത്. ഗർഭിണികൾക്ക് ചിലപ്പോഴൊക്കെ അമ്മയെയും കുഞ്ഞിനെയും ബാധിക്കാവുന്ന ഗർഭകാല പ്രമേഹം പിടിപെടാൻ സാധ്യതയുണ്ട്. 

  പ്രായമായ” ആളുകൾക്ക് മാത്രമേ രോഗം വരൂ എന്നത് ഒരു മിഥ്യയാണ്. പ്രമേഹം എല്ലാ പ്രായക്കാരെയും സമൂഹങ്ങളെയും ഭൂഖണ്ഡങ്ങളെയും ബാധിക്കുന്നതാണ്. ടൈപ്പ്-2 പ്രമേഹം ചെറുപ്പക്കാരായ ഇന്ത്യക്കാരെയാണ് ബാധിക്കുന്നത്, അത് അവരിൽ കഠിനമായ ആഘാതമേൽപ്പിക്കുകയാണ്. ഇന്ത്യയിൽ പ്രമേഹമുള്ള 25 വയസിന് താഴെയുള്ളവരിൽ നാലിൽ ഒരാൾക്ക് (25.3%) “മുതിർന്നവരെ ബാധിക്കുന്ന” ടൈപ്പ്-2 പ്രമേഹം പിടിപെട്ടിട്ടുണ്ടെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ യൂത്ത് ഡയബറ്റിസ് രജിസ്ട്രിയിൽ നിന്നുള്ള ഡാറ്റ കാണിക്കുന്നത്. പ്രമേഹം, പൊണ്ണത്തടി, അനാരോഗ്യകര ഭക്ഷ്യക്രമങ്ങൾ, നിഷ്‌ക്രിയത്വം ഇത്യാദി കുടുംബ ചരിത്രമുള്ള മുതിർന്നവരെ മാത്രമേ ടൈപ്പ് 2 പ്രമേഹം ബാധിക്കുകയുള്ളൂവെന്നാണ് കരുതപ്പെടുന്നത്. ഇത് അസ്വസ്ഥതയുണ്ടാക്കുന്ന ഒരു പ്രവണതയാണ്.

  നിരവധി ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കുള്ള അപകടസാധ്യത പ്രമേഹം വർദ്ധിപ്പിക്കുന്നു. വൃക്കരോഗം മുതൽ അരയ്ക്ക് താഴെയുള്ള അവയവങ്ങളുടെയും പാദങ്ങളുടെയും സങ്കീർണതകൾ, നാഡി ശോഷണം, മൂത്രാശയ പ്രശ്നങ്ങൾ വരെ... പല അവയവ സംവിധാനങ്ങൾക്കും, കണ്ണുകൾക്ക് പ്രത്യേകിച്ചും നാശം വിതയ്ക്കാൻ ഇതിന് കഴിയും. ഏറ്റവും വ്യാപകമായതും എന്നാൽ പൂർണ്ണമായി ഭേദമാക്കാവുന്നതുമായ സങ്കീർണ്ണതകളിൽ ഒന്നാണ് ഡയബറ്റിക് റെറ്റിനോപ്പതി.

  പ്രമേഹ ബാധിതരായ ആളുകളിൽ കണ്ടുവരുന്ന നേത്ര സംബന്ധമായ ഒരു സങ്കീർണ്ണതയാണ് ഡയബറ്റിക് റെറ്റിനോപ്പതി. പ്രകാശത്തെ ചിത്രങ്ങളാക്കുന്ന പ്രക്രിയ നിർവഹിക്കുന്ന കണ്ണിന്‍റെ ഭാഗമായ റെറ്റിനയെ ആണ് ഇത് ബാധിക്കുന്നത്. രക്തത്തിലെ ഉയർന്ന ഗ്ലൂക്കോസ് നിലകൾ കണ്ണിലെ രക്തക്കുഴലുകൾ പൊട്ടാനോ വിങ്ങാനോ ചോരാനോ കാരണമാകാം; ആയതിനാൽ കണ്ണിന് നാശം സംഭവിക്കുകയും ചെയ്യാം. പ്രാരംഭ ഘട്ടങ്ങളിൽ ഡയബറ്റിക് റെറ്റിനോപ്പതി ലക്ഷണം കാണിക്കാത്ത ഒന്നാണെങ്കിലും രോഗ സ്ഥിതി പുരോഗമിക്കുമ്പോൾ മങ്ങിയ കാഴ്ച മൂലം വായനയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ അത് ഇടയാക്കാം. തക്ക സമയത്ത് കണ്ടെത്തിയില്ലെങ്കിൽ, ഇത് സ്ഥിരമായി കാഴ്ച നഷ്ടപ്പെടുന്നതിൽ കലാശിക്കാം3. വേണ്ട മുൻകരുതലുകൾ എടുക്കുകയാണെങ്കിൽ, ഇത് പൂർണ്ണമായി ഒഴിവാക്കാവുന്ന തരത്തിലുള്ള ഒരു അന്ധതയാണ്.

  1980-നും 2008-നുമിടയിൽ നടത്തിയ 35 ലോകവ്യാപക പഠനങ്ങളുടെ ഒരു വിശകലനത്തിന്‍റെ അടിസ്ഥാനത്തിൽ, റെറ്റിന ചിത്രങ്ങൾ ഉപയോഗിക്കുന്ന പ്രമേഹ ബാധിതരായ ആളുകളിൽ ഏതെങ്കിലും ഡയബറ്റിക് റെറ്റിനോപ്പതിയുടെ മൊത്തത്തിലുള്ള വ്യാപനം 35% ആണെന്നും അതിൽ കാഴ്ചയ്ക്ക് ഭീഷണിയുയർത്തുന്ന ഡയബറ്റിക് റെറ്റിനോപ്പതിയുടെ സാന്നിധ്യം 12% ആണെന്നുമാണ് കണക്കാക്കപ്പെട്ടിരുന്നത്. വഴിത്തിരിവ് ഇവിടെയാണ്, പ്രമേഹത്തിന്‍റെ ആരംഭ ദശയിലുള്ള ആളുകളെയും ഇത് ബാധിക്കാവുന്നതാണ്!

  ശുഭ വാർത്ത? ശരിയായ ചികിത്സയും ശുപാർശിത ജീവിതശൈലി മാറ്റങ്ങളും കൊണ്ട്, സങ്കീർണ്ണതകളുടെ തുടക്കം തടയാനോ വൈകിപ്പിക്കാനോ പ്രമേഹ ബാധിതരായ നിരവധി ആളുകൾക്ക് സാധിക്കുന്നുണ്ട്. ഇക്കാര്യത്തിനാണ് Novartis-ന്‍റെ സഹകരണത്തോടെ 'Netra Suraksha' - India Against Diabetes initiative Network 18 ആരംഭിച്ചത്. മെഡിക്കൽ രംഗത്തെ വിദഗ്ധർ, ചിന്തകർ, നയ രൂപീകരണക്കാർ തുടങ്ങിയവരുമായി വട്ടമേശ ചർച്ചകൾ നടത്തിക്കൊണ്ട് ഡയബറ്റിക് റെറ്റിനോപ്പതിയെ കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. സംരംഭത്തിന്‍റെ ഭാഗമായി, Network18 വിജ്ഞാനപ്രദമായ പംക്തികളും വിശദീകരണ വീഡിയോകളും കൂടി പുറത്തിറക്കുന്നതാണ്.

  ഇത് പ്രവർത്തിക്കാനുള്ള സമയമാണ്. നിങ്ങളെയും നിങ്ങളുടെ വേണ്ടപ്പെട്ടവരെയും ടെസ്റ്റ് ചെയ്ത് നിങ്ങളുടെ കടമ നിർവഹിക്കുക. നിങ്ങളുടെ രക്ത ഗ്ലൂക്കോസ് നിലകൾ നിരീക്ഷിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്ത് പ്രമേഹത്തെ വരുതിയിലാക്കുക. പതിവായി വ്യായാമം ചെയ്യുക, ആവശ്യത്തിന് വെള്ളം കുടിക്കുക, താഴ്ന്ന ഗ്ലൈസമിക് സൂചികയിലുള്ള ഭക്ഷണങ്ങൾ തിരഞ്ഞെടുത്ത് കാർബോഹൈഡ്രേറ്റിന്‍റെയും പഞ്ചസാരയുടെയും ഉപഭോഗം കൈകാര്യം ചെയ്യുക. പ്രമേഹം പ്രതിരോധിക്കാവുന്ന ഒന്നാണ്, നേരത്തേ കണ്ടെത്തപ്പെടുമ്പോൾ ചിലതിന്‍റെ കാര്യത്തിൽ അത് തിരിച്ചാക്കാവുന്നത് പോലുമാണ്. പതിവായ നേത്ര പരിശോധനകൾ, ആരോഗ്യകര ഭക്ഷ്യക്രമം, പതിവായ വ്യായാമം, മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള സ്വയം പരിചരണ ദിനചര്യ - ശരിയായ ശീലങ്ങളിൽ മുഴുകി കഠിനമായി യത്നിക്കുക.

  ഡയബറ്റിക് റെറ്റിനോപ്പതിയുടെ കാര്യത്തിൽ, പ്രതിരോധമാണ് പ്രധാനം. അതിനാൽ നിങ്ങൾക്ക് പ്രമേഹമില്ലെങ്കിൽ പോലും - ഓരോ വർഷവും നിങ്ങളുടെ കണ്ണ് ടെസ്റ്റ് ചെയ്യുക! ടെസ്റ്റ് വേദന രഹിതവും പെട്ടെന്ന് ചെയ്യാവുന്നതുമാണ്. നിങ്ങളുടെ കണ്ണുകളുടെ പരിപാലനം നന്നായി ചെയ്യാൻ തുടങ്ങുന്നതിനുള്ള സഹായത്തിന് Netra Suraksha സംരംഭത്തിന്‍റെ ഓൺലൈൻ Diabetic Retinopathy Self Check Up ഉപയോഗിക്കുക.

  Netra Suraksha initiative സംബന്ധമായ കൂടുതൽ അപ്ഡേറ്റുകൾക്ക് News18.com പിന്തുടരുക, 21-ആം നൂറ്റാണ്ടിലെ അതിവേഗം വളരുന്ന ആരോഗ്യ അടിയന്തരാവസ്ഥകൾക്കെതിരായ പോരാട്ടത്തിൽ ചേരുക: പ്രമേഹം. 

  Sources: 

  1. https://www.medicalnewstoday.com/articles/diabetes-in-india 10 Dec, 2021.

  2. IDF Atlas, International Diabetes Federation, 10th edition, 2021

  3. https://www.nei.nih.gov/learn-about-eye-health/eye-conditions-and-diseases/diabetic-retinopathy 10 Dec, 2021.

  4. https://www.hindustantimes.com/health/world-diabetes-day-one-in-every-four-of-india-s-youth-suffer-from-the-deadlier-type-2/story-LP4ugRJ5qqLNITYg24xCbO.html 10 Dec, 2021.

  5. IDF Atlas, International Diabetes Federation, 9th edition, 2019


  https://www.diabetesincontrol.com/retinopathy-occurs-sooner-in-prediabetes/ 10 Dec, 2021.
  Published by:Anuraj GR
  First published: