• HOME
 • »
 • NEWS
 • »
 • life
 • »
 • Summer Diet | ചൂടിനെ പ്രതിരോധിക്കാം, ഈ ഭക്ഷണ ശീലങ്ങളിലൂടെ; അറിയേണ്ടതെല്ലാം

Summer Diet | ചൂടിനെ പ്രതിരോധിക്കാം, ഈ ഭക്ഷണ ശീലങ്ങളിലൂടെ; അറിയേണ്ടതെല്ലാം

സുരക്ഷാ ആക്സസറികളും വസ്ത്രങ്ങളും ധരിച്ചാലും എയർകണ്ടീഷണറുകൾ എപ്പോഴും ഓണാക്കിയാലും, ചൂടിനെ പ്രതിരോധിക്കാൻ നമ്മുടെ ശരീരം ആന്തരികമായി ശക്തമല്ലെങ്കിൽ പല ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടാകും

 • Share this:
  വേനൽച്ചൂട് (Sumemr Heat) കടുത്തോടെ അതിനെ പ്രതിരോധിക്കാനുള്ള നെട്ടോട്ടത്തിലാണ് പലരും. പല സംസ്ഥാനങ്ങളിലും ഉഷ്ണതരം​ഗവും (Heatwave) റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഡൽഹിയിൽ (Delhi) കഴിഞ്ഞ 72 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ രണ്ടാമത്തെ ഏപ്രിൽ ആണ് കടന്നു പോയതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു.

  കാലാവസ്ഥയിൽ ഉണ്ടാകുന്ന ഇത്തരം മാറ്റങ്ങളോട് പൊരുത്തപ്പെടുക എന്നതും രോഗങ്ങളെയും മറ്റ് വേനൽക്കാല പ്രശ്നങ്ങളെയും പ്രതിരോധിക്കാൻ ശരീരത്തെ സജ്ജമാക്കുകയും ചെയ്യുക എന്നതാണ് നാം ശ്രദ്ധിക്കേണ്ട കാര്യം.

  നിർജ്ജലീകരണം മുതൽ തലകറക്കം വരെ വേനൽ കടുക്കുമ്പോൾ സംഭവിക്കുന്ന പ്രശ്നങ്ങൾ നിരവധിയാണ്. സൂര്യപ്രകാശം നേരിട്ട് ഏൽക്കാതിരിക്കാൻ ചില പ്രതിരോധ മാർ​ഗങ്ങൾ ശീലിക്കേണ്ടതുണ്ട്. ഇത്തരത്തിൽ സുരക്ഷാ ആക്സസറികളും വസ്ത്രങ്ങളും ധരിച്ചാലും എയർകണ്ടീഷണറുകൾ എപ്പോഴും ഓണാക്കിയാലും, ചൂടിനെ പ്രതിരോധിക്കാൻ നമ്മുടെ ശരീരം ആന്തരികമായി ശക്തമല്ലെങ്കിൽ പല ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടാകും. വർദ്ധിച്ചുവരുന്ന താപനില താങ്ങാൻ ശരീരത്തെ സജ്ജമാക്കേണ്ടതുണ്ട്. അതിന് സഹായിക്കുന്ന ചില ഭക്ഷണക്രമങ്ങളെക്കുറിച്ചും പോഷകാഹാരങ്ങളെ കുറിച്ചുമാണ് താഴെ പറയുന്നത്.

  1. ജലാംശം (Hydration) നിലനിർത്തുക

  ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് ചൂടിനെ പ്രതിരോധിക്കാനുള്ള മാർ​ഗങ്ങളിൽ ഒന്നാണ്. വെള്ളം കുടിക്കുന്നതിലൂടെ മാത്രമല്ല, ജലാംശം ഉള്ള പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെയും വേനൽക്കാലത്ത് ജല ഉപഭോഗം ഇരട്ടിയാക്കണം. തണ്ണിമത്തൻ, വെള്ളരിക്ക, തക്കാളി, കസ്തൂരിമത്തൻ പോലുള്ള ചില പഴങ്ങളും പച്ചക്കറികളും വേനൽക്കാലത്ത് സുലഭമാണ്. വേനൽക്കാലത്ത് അവ പതിവായി കഴിക്കുന്നത് നല്ലതാണ്. ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കണം. ചൂടു കൂടുമ്പോൾ വിയർപ്പിലൂടെ ശരീരത്തിലെ ജലാംശം കൂടുതലായി നഷ്ടപ്പെടാൻ ഇടയുണ്ട്. ഈ സാഹചര്യത്തിൽ ധാരാളം വെള്ളം കുടിച്ചില്ലെങ്കിൽ ശരീരത്തിൽ നിർജ്ജലീകരണം സംഭവിച്ചേക്കാം. ഇത് മറ്റ് പല ആരോ​ഗ്യ പ്രശ്നങ്ങളിലേക്കും നയിക്കും.

  2. കഫീൻ ഒഴിവാക്കുക (Avoid caffeine)

  വേനൽക്കാലത്ത് ചായയും കാപ്പിയും കുടിക്കുന്നതിലും ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. കഫീൻ അടങ്ങിയ പാനീയങ്ങൾ ശരീരത്തിൽ നിർജ്ജലീകരണത്തിന് കാരണമാകും.

  3. വിത്തുകൾ കഴിക്കുക (Intake seeds)

  മാർക്കറ്റിൽ സുലഭമായ ചില വിത്തുകൾ കഴിക്കുന്നതിലൂടെ നമ്മുടെ ആരോ​ഗ്യത്തിനുണ്ടാകുന്ന നേട്ടം വളരെ വലുതാണ്. പെരുംജീരകം, ജീരകം തുടങ്ങിയ വിത്തുകൾ ശരീരത്തെ തണുപ്പിക്കുന്നവയാണ്. അവ ജ്യൂസിൽ ചേർത്തോ അല്ലെങ്കിൽ വെള്ളത്തിൽ ചേർത്തോ കുടിക്കാം.

  4. ​ദ്രാവക രൂപത്തിലുള്ള ഭക്ഷണം കൂടുകൽ കഴിക്കുക (Rely more on a liquid diet)

  കട്ടിയുള്ള ഭക്ഷണത്തേക്കാൾ ദ്രവരൂപത്തിലുള്ള ഭക്ഷണത്തെ കൂടുതൽ ആശ്രയിക്കാൻ തുടങ്ങുക. ദിവസവും നിങ്ങളുടെ ഭക്ഷണത്തിൽ വ്യത്യസ്തങ്ങളായ പച്ചക്കറി ജ്യൂസുകൾ ഉൾപ്പെടുത്താൻ ശ്രമിക്കുക. ഉന്മേഷദായകവും തണുപ്പിക്കുന്നതുമായ രുചി ലഭിക്കാൻ ജ്യൂസിൽ പുതിനയില ചേർക്കാം. പുതിനയിലയിലും ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്.

  Paracetamol | പാരസെറ്റാമോള്‍ കഴിച്ചാല്‍ സംഭവിക്കുന്നതെന്ത്? മിഥ്യാധാരണകളും വസ്തുതകളും

  അതേസമയം, താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് നിരവധി ജില്ലകളിൽ 'യെല്ലോ' അലേർട്ടും രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ചില ഭാഗങ്ങളിൽ 'ഓറഞ്ച്' അലേർട്ടും പ്രഖ്യാപിച്ചിരുന്നു.
  Published by:Jayashankar Av
  First published: