ധൻതേരസ് എന്നാല്‍ സമ്പത്തും സമൃദ്ധിയും എന്നാണ് അര്‍ത്ഥം. അതിനാല്‍ ഈ ദിവസം സ്വര്‍ണ്ണം, വെള്ളി, എന്നിവ വാങ്ങിയാല്‍ സമ്പത്തും സമൃദ്ധിയുമുണ്ടാകുമെന്നാണ് വിശ്വാസം. സ്വര്‍ണ്ണം അടക്കമുള്ള എല്ലാ നിക്ഷേപങ്ങള്‍ക്കും ധൻതേരസ് ശുഭദിനമായാണ് കണക്ക് കൂട്ടുന്നത്. ധൻതേരസിലൂടെയാണ് ദീപാവലി ആഘോഷങ്ങളുടെ തുടക്കം തന്നെ.
ഈ വര്‍ഷം നവംബര്‍ 2 നാണ് ധൻതേരസ് ( ധൻത്രയോദശി ). ഈ ശുഭദിനത്തില്‍ സ്വര്‍ണ്ണം ആഭരണങ്ങളായോ നാണയങ്ങളായോ വാങ്ങുന്നവർ നിരവധിയാണ്. അതുകൊണ്ട് തന്നെ ഈ ദിവസം സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും ആവശ്യം ഉയരാറുമുണ്ട്. അതുകൊണ്ട് തന്നെ ജ്വല്ലറികള്‍ ഈ ദിവസം മുന്നില്‍ കണ്ട് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ചില പ്രത്യേക ഓഫറുകളും പ്രഖ്യാപിക്കാറുണ്ട്. നിങ്ങള്‍ ഈ വര്‍ഷം സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ തീർച്ചയായും ശ്രദ്ധിക്കേണ്ട 5 പ്രധാന കാര്യങ്ങള്‍ ഇതാ..
സ്വർണ വില
സ്വർണ്ണം വാങ്ങുമ്പോൾ, മാർക്കറ്റ് വില കൃത്യമായി അറിഞ്ഞിരിക്കണം. ഓരോ ദിവസവും സ്വർണത്തിന്റെ വില മാറിക്കൊണ്ടിരിക്കുന്നതിനാൽ നിലവിലുള്ള വിലയെക്കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കണം. എല്ലാ ജ്വല്ലറി സ്റ്റോറുകളും ഉപഭോക്താക്കൾക്കായി പ്രതിദിന സ്വർണ്ണ വില പ്രദർശിപ്പിക്കാറുണ്ട്.
ഹാള്‍മാര്‍ക്ക് ആഭരണങ്ങള്‍ തിരഞ്ഞെടുക്കുക
ഹാള്‍മാര്‍ക്ക് ചെയ്ത ആഭരണങ്ങള്‍ സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി ഉറപ്പുനല്‍കുന്നു. അതിനാല്‍ അവ വാങ്ങുന്നത് സുരക്ഷിതമാണ്. സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി സാക്ഷ്യപ്പെടുത്തുന്ന പ്രക്രിയ ആണ് ഹാള്‍മാര്‍ക്കിംഗ്. സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി വിലയിരുത്തുന്ന ഏജന്‍സിയാണ് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബിഐഎസ്).
പരിശുദ്ധി
24 കാരറ്റ് സ്വര്‍ണ്ണം 99.9% ശുദ്ധമാണ്. അതേസമയം 22 കാരറ്റ് സ്വര്‍ണ്ണം 92% ശുദ്ധമാണ്. സ്വര്‍ണ്ണാഭരണങ്ങൾ വാങ്ങുമ്പോള്‍, എല്ലായ്പ്പോഴും അതിന്റെ പരിശുദ്ധി പരിശോധിച്ച് അതിനനുസരിച്ച് വില നല്‍കുക.
പണിക്കൂലി
മേക്കിംഗ് ചാര്‍ജ് അഥവാ പണിക്കൂലി എന്നത് സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് ബാധകമായ ലേബര്‍ ചാര്‍ജുകളാണ്. അത് ഓരോ ആഭരണത്തിന്റെയും തരത്തെയും രൂപകല്‍പ്പനയെയും ആശ്രയിച്ച് വ്യത്യാസപ്പെടുന്നു. കൂടാതെ അത് യന്ത്രം കൊണ്ട് നിര്‍മ്മിച്ചതാണോ കൈകൊണ്ട് നിര്‍മ്മിച്ചതാണോ എന്നത് അനുസരിച്ചും വ്യത്യാസപ്പെടുന്നു. മെഷീന് നിര്‍മ്മിത സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് മനുഷ്യനിര്‍മ്മിത ആഭരണങ്ങളേക്കാള്‍ പണിക്കൂലി കുറവാണ്.
കൃത്യമായ തൂക്കം പരിശോധിക്കുക
ഇന്ത്യയിലെ ഒട്ടുമിക്ക സ്വര്‍ണ്ണാഭരണങ്ങളും ഭാരമനുസരിച്ചാണ് വില്‍ക്കുന്നത്. എന്നാൽ, വജ്രം, മരതകം തുടങ്ങിയ വിലയേറിയ കല്ലുകളെ സ്വർണത്തിന്റെ ഭാരത്തിനൊപ്പം കണക്കാക്കില്ല. അതിനാല്‍, സ്വര്‍ണ്ണത്തിന്റെ കൃത്യമായ തൂക്കവും ആഭരണത്തിന്റെ മുഴുവന്‍ ഭാരവും തമ്മില്‍ കൂട്ടിക്കുഴയ്ക്കരുത്. ഇങ്ങനെ ചെയ്താല്‍ ഇല്ലാത്ത സ്വര്‍ണ്ണത്തിന് കൂടി നിങ്ങള്‍ പണം നല്‍കേണ്ടി വരും. നിങ്ങള്‍ പിന്നീട് വാങ്ങിയ സ്വര്‍ണ്ണം വില്ക്കാന് ശ്രമിക്കുമ്പോള്‍ യഥാര്‍ത്ഥ സ്വര്‍ണ്ണത്തിന്റെ തൂക്കം മാത്രമേ പരിഗണിക്കുകയുള്ളൂ.
മംഗളകരമായ ഈ ദിവസം ഭാഗ്യം ലഭിക്കാൻ എന്തൊക്കെ വാങ്ങണം എന്ന് അറിയുന്നത് പോലെ തന്നെ പ്രധാനമാണ് എന്തൊക്കെ വാങ്ങരുത് എന്നതും. ധൻതേരസ് ദിനത്തിൽ ഇരുമ്പ് അല്ലെങ്കിൽ ഇരുമ്പുകൊണ്ട് നിർമ്മിച്ച ഉൽപ്പന്നങ്ങൾ വാങ്ങരുത്. ഇരുമ്പ് ഉൽപ്പന്നങ്ങൾ വാങ്ങിയേ തീരൂ എന്നാണെങ്കിൽ ഈ ഉത്സവ ദിനത്തിന് ശേഷം മാത്രം വാങ്ങുക. അല്ലെങ്കിൽ പകരം അലുമിനിയം പോലുള്ളവ കൊണ്ടുണ്ടാക്കിയ ഉത്പന്നങ്ങൾ തിരഞ്ഞെടുക്കുക.
അതുപോലെ ധൻതേരസ് ദിനത്തിൽ സ്റ്റീൽ പാത്രങ്ങൾ വാങ്ങുന്നത് വ്യാപകമായി കണ്ടു വരുന്ന കാര്യമാണ്. എന്നാൽ സ്റ്റീൽ പാത്രങ്ങൾ വാങ്ങാതിരിക്കുന്നതാണ് ഉചിതം. ഇത് ഇരുമ്പ് അലോയിയുടെ മറ്റൊരു രൂപമായതിനാൽ ഇത് ഒഴിവാക്കി വെങ്കലം അല്ലെങ്കിൽ ചെമ്പ് പോലുള്ള മറ്റ് ലോഹങ്ങൾ പരിഗണിക്കുക.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.