Dogs Committing Suicide|വീട്ടമ്മ മരിച്ചതിന് പിന്നാലെ കെട്ടിടത്തിൽ നിന്ന് ചാടി നായ ജീവനൊടുക്കി; നായ്ക്കൾ ആത്മഹത്യ ചെയ്യുമോ?

ഡിപ്രഷൻ ബാധിച്ച പട്ടി ചുറ്റുപാടുകളിൽ നിന്ന് ഒറ്റപ്പെട്ട് അലഞ്ഞു തിരിഞ്ഞ് നടക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

News18 Malayalam | news18-malayalam
Updated: July 6, 2020, 3:47 PM IST
Dogs Committing Suicide|വീട്ടമ്മ മരിച്ചതിന് പിന്നാലെ കെട്ടിടത്തിൽ നിന്ന് ചാടി നായ ജീവനൊടുക്കി; നായ്ക്കൾ ആത്മഹത്യ ചെയ്യുമോ?
Image credits: London School of Hygiene & Tropical Medicine.
  • Share this:
വീട്ടമ്മ മരിച്ചതിനു പിന്നാലെ ഉത്തർ പ്രദേശിൽ വളർത്തു നായ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നും ചാടി ചത്തെന്ന വാർത്ത വന്നത് രണ്ട് ദിവസം മുമ്പാണ്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച്ചയാണ് വീട്ടമ്മ മരിച്ചത്. മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ ജയ എന്ന വളർത്തുനായ അപ്പാര്‍ട്ട്മെന്റിന്റെ നാലാം നിലയില്‍നിന്ന് താഴേക്കു ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.

വർഷങ്ങൾക്ക് മുമ്പ് ഇറ്റലിയിലും സമാന സംഭവങ്ങൾ വാർത്തയായിരുന്നു.

പട്ടികൾ ആത്മഹത്യ ചെയ്യുമോ എന്നതാണ് ഇതോടെ വീണ്ടും സജീവമാകുന്ന ചോദ്യം. ഡിപ്രഷനും നിരാശയും മൂലം മനുഷ്യർ ആത്മഹത്യ ചെയ്യുമെന്ന് എല്ലാവർക്കുമറിയാം. എന്നാൽ പട്ടികളും ഇങ്ങനെയാണോ?

ജീവിച്ചിരിക്കുന്നതിനേക്കാൾ ഭേദം മരണമാണെന്ന് തോന്നുന്നതാണ് ആത്മഹത്യയിൽ അഭയം പ്രാപിക്കാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നത്. ചിന്താശേഷിയുള്ള മനുഷ്യനെ പ്രണയ നൈരാശ്യം, സാമ്പത്തിക പ്രതിസന്ധി, വിഷാദരോഗം തുടങ്ങി പല കാരണങ്ങൾ ആത്മഹത്യയിലേക്ക് നയിക്കും.

TRENDING: വീട്ടമ്മ മരിച്ചതിനു പിന്നാലെ നാലാം നിലയില്‍നിന്ന് താഴേക്ക് ചാടി ജീവനൊടുക്കി വളർത്തു നായ; അപൂർവ സ്നേഹത്തിന്റെ കഥ [NEWS]പക്ഷിപ്പനി ഭീതി:വളർത്തുപക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കി; നാല് മാസം കഴിഞ്ഞിട്ടും നഷ്ടപരിഹാരമില്ലെന്ന് കർഷകർ [NEWS]Covid 19| കൊച്ചിയിലും ആശങ്ക ഉയരുന്നു; വിമാനത്താവളത്തിൽ ആരോഗ്യ സുരക്ഷാ ഓഡിറ്റിംഗ് [NEWS]
എന്നാൽ മനുഷ്യനോളം ചിന്താശേഷിയും ജീവിത വീക്ഷണവുമില്ലാത്ത പട്ടികൾ ആത്മഹത്യ ചെയ്യുമോ? വളർത്തു പൂച്ചകൾക്കും പട്ടികൾക്കും ഡിപ്രഷൻ ബാധിക്കാമെന്ന് പഠനമുണ്ടെങ്കിലും ആത്മഹത്യ ചെയ്യും എന്നതിന് ശാസ്ത്രീയമായ തെളിവില്ല. എന്നാൽ ഡിപ്രഷൻ ബാധിച്ച പട്ടി ചുറ്റുപാടുകളിൽ നിന്ന് ഒറ്റപ്പെട്ട് അലഞ്ഞു തിരിഞ്ഞ് ജീവിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

എങ്കിലും വിഷാദം ബാധിച്ച പട്ടി കെട്ടിടത്തിൽ നിന്നും ചാടി മരിക്കാനോ വാഹനത്തിന് മുന്നിലേക്ക് എടുത്തു ചാടാനോ നിൽക്കുമെന്ന് വിശ്വസിക്കുക പ്രയാസം. അപകടത്തിൽ പെട്ടാൽ രക്ഷപ്പെടാനുള്ള ശ്രമങ്ങളാണ് എല്ലാ ജീവികളും നടത്തുക. മനുഷ്യരേക്കാൾ അതിജീവന പ്രവണത കൂടുതൽ മൃഗങ്ങളിലുമാണ്. അതായത് ഡിപ്രഷൻ ബാധിച്ച പട്ടി അപകടത്തിൽപെട്ടാലും ജീവൻ രക്ഷിക്കാനാകും ശ്രമിക്കുക.

ഇങ്ങനെയാണെങ്കിലും ഉടമ മരിച്ചതിന് പിന്നാലെ പട്ടികൾ മരിച്ചെന്ന വാർത്തകൾ നിരന്തരം വന്നുകൊണ്ടിരിക്കുന്നു. ഇത് കാലങ്ങളായി ലോകത്തിന്റെ പല ഭാഗങ്ങളിലും കേൾക്കുന്നതുമാണ്. സ്കോട്ട്ലന്റിൽ ദി ഡോഗ് സൂയിസൈഡ് ബ്രിഡ്ജ് എന്ന പേരിൽ ഒരു പാലം തന്നെയുണ്ട്. അമ്പതോളം പട്ടികൾ ഈ പാലത്തിൽ നിന്നും ഇതുവരെ ചത്തിട്ടുണ്ടെന്നാണ് കണക്കുകൾ.

മനുഷ്യനുമായി ഏറെ അടുപ്പമുള്ള വളർത്തുമൃഗമാണ് പട്ടി. ഉടമയുടെ മരണത്തോടെ വിഷാദത്തിലാകുന്ന പട്ടികളും ഉണ്ട്. എങ്കിലും പട്ടികൾ ആത്മഹത്യ ചെയ്യുന്നതിന് ശാസ്ത്രീയമായ യാതൊരു തെളിവുകളും ഇതുവരെ കണ്ടെത്തിയിട്ടില്ല.
Published by: Naseeba TC
First published: July 6, 2020, 3:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading