ചക്ക ഉപയോഗിച്ച ശേഷം ചക്കക്കുരു വലിച്ചെറിയുകയാണ് കൂടുതൽ പേരും ചെയ്യുന്നത്. എന്നാൽ ചക്കക്കുരു വലിച്ചെറിയാൻ വരട്ടെ, ഒരു നല്ല വരുമാന മാർഗമായി ചക്കക്കുരു മാറുന്നു. ചക്കക്കുരു വാങ്ങാൻ ആളുണ്ട്. വയനാട്ടിലെ നടവയൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജാക്ക്ഫ്രൂട്ട് ഡെവലപ്മെന്‍റ് ആന്‍റ് പ്രോസസിങ് സൊസൈറ്റിയാണ് കർഷകരിൽനിന്ന് ചക്കക്കുരു വാങ്ങുന്നത്. ക്വിന്‍റലിന് 2500 രൂപ തന്നു ചക്കക്കുരു എടുക്കും. അതായത് കിലോയ്ക്ക് 25 രൂപ. നെല്ലിന് പോലും ക്വിന്‍റലിന് 1600 രൂപ ഉള്ളപ്പോഴാണ് ചക്കക്കുരുവിന് നല്ല വില ലഭ്യമാക്കുന്നത്.
വിവിധ മൂല്യവർധിത ഉൽപന്നങ്ങൾ നിർമ്മിക്കാനായാണ് ഇവർ ചക്കക്കുരു ശേഖരിക്കുന്നത്. ചക്കക്കുരു ഉപയോഗിച്ച് മിൽക്ക് ഷേക്ക്, പായസം, ബേബി ഫുഡ്, കേക്ക്, ചോക്കലേറ്റ് തുടങ്ങിയ ഉൽപന്നങ്ങളാണ് ജാക്ക്ഫ്രൂട്ട് ഡെവലപ്മെന്‍റ് ആന്‍റ് പ്രോസസിങ് സൊസൈറ്റി നിർമ്മിക്കുന്നത്. സൊസൈറ്റിയുടെ 8547211254 എന്ന ഫോൺ നമ്പരിൽ വിളിച്ചു പറഞ്ഞാൽ വീട്ടിലെത്തി ചക്കക്കുരു ശേഖരിക്കും.
You May Also Like-
ചൊവ്വാദോഷം മറച്ചുവയ്ക്കുന്നത് വിവാഹമോചനത്തിന് കാരണമല്ലെന്ന് ബോംബെ ഹൈക്കോടതിപത്തു ചക്കക്കുരുവിന് ആമസോണിൽ 145 രൂപ വിലയുണ്ടെന്ന വാർത്ത നേരത്തെ തന്നെ വൈറലായിരുന്നു. ചക്കക്കുരുവിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ചും ആമസോണിൽ വ്യക്തമായി പരാമർശിക്കുന്നുണ്ട്. ഗുണങ്ങളെക്കുറിച്ച് പോഷകസമൃദ്ധിയെപ്പറ്റിയും ചക്കക്കുരുവിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനെക്കുറിച്ചുമെല്ലാം വിശദീകരിച്ചാണ് ചക്കക്കുരു ആമസോണിൽ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്.
You May Also Like-
എ ടി എം തകരാർ; പണം നഷ്ടമായ ആൾക്ക് 10,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻഇക്കഴിഞ്ഞ ലോക്ക്ഡൌൺ കാലത്ത് നമ്മുടെ നാട്ടിൽ ചക്കക്കുരു ഇതുപോലെ പരിഗണിക്കപ്പെട്ട വേറെ കാലം ഉണ്ടായിരിക്കില്ല. കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യമെങ്ങും ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ നമുക്കത് ചക്ക സീസണിന്റെ കാലം കൂടി ആയിരുന്നു. അന്നുവരെ ചക്കയെ ഒന്നു നേരെ നോക്കാൻ പോലും സമയം കിട്ടാതെ ഇരുന്നവർ ചക്കയെ അടിമുടി ഉപയോഗപ്പെടുത്തിയ കാലം കൂടി ആയിരുന്നു അത്.
You May Also Like -
Explained: ജീവിക്കാൻ ബെസ്റ്റ് ഈ നഗരങ്ങൾ; ഗുജറാത്തിലെ മൂന്ന് നഗരങ്ങൾ സൂചികയിൽ മുൻ നിരയിൽ എത്തിയത് എങ്ങനെ?ചക്കക്കുരുവിൽ തയാമിൻ, റൈബോഫ്ലേവിൻ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിന് നിങ്ങൾ കഴിക്കുന്ന ഏതൊരു ഭക്ഷണത്തെയും ഊർജ്ജമാക്കി മാറ്റാനുള്ള പ്രത്യേക കഴിവുണ്ട്. കൂടാതെ ഇത് നമ്മുടെ കണ്ണിനും ചർമത്തിനും മുടിക്കുമെല്ലാം നൽകുന്ന ഗുണങ്ങൾ ഏറെയാണ്. സിങ്ക്, അയൺ, കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ശരീരത്തിന് ആവശ്യമായ ഒട്ടുമിക്ക ധാതുക്കളും ചക്കക്കുരുവിൽ നിന്ന് ലഭിക്കും.
ചക്കക്കുരുവിൽ ആന്റി മൈക്രോബയൽ ഗുണങ്ങളുള്ള സംയുക്തങ്ങൾ ധാരാളമുണ്ട്. ഇത് ഭക്ഷണം മൂലമുണ്ടാകുന്ന രോഗങ്ങൾക്ക് കാരണമാകുന്ന ബാക്ടീരിയകളുമായി പോരാടി ശരീരത്തിലെ മലിനീകരണം തടയാൻ സഹായിക്കുന്നു. അന്നനാളത്തിലും ആമാശയത്തിലും ഉണ്ടാകുന്ന പ്രശ്നങ്ങളെ ചികിത്സിക്കുന്നതിനായി പരമ്പരാഗത ചികിത്സാ വൈദ്യങ്ങളിലും ചക്കക്കുരുവിന്‍റെ ഗുണങ്ങളെ കുറിച്ച് പരാമർശിക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.