• HOME
 • »
 • NEWS
 • »
 • life
 • »
 • Numerology Special Dec 4 | നിങ്ങളുടെ മൊബൈല്‍ നമ്പറില്‍ 9 എന്ന സംഖ്യ ഉണ്ടോ? ജീവിതത്തില്‍ ഏകാന്തത അനുഭവിക്കേണ്ടി വന്നേക്കാം

Numerology Special Dec 4 | നിങ്ങളുടെ മൊബൈല്‍ നമ്പറില്‍ 9 എന്ന സംഖ്യ ഉണ്ടോ? ജീവിതത്തില്‍ ഏകാന്തത അനുഭവിക്കേണ്ടി വന്നേക്കാം

മൊബൈല്‍ സീരിസില്‍ 9 എന്ന സംഖ്യ വന്നാലുള്ള ഫലങ്ങള്‍

 • Share this:

  പലപ്പോഴും നമ്മുടെ സ്വഭാവവും നമ്മള്‍ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പറും തമ്മില്‍ ചില ബന്ധങ്ങളൊക്കെ ഉണ്ടാകാറുണ്ട്. അതുപോലെ മൊബൈല്‍ സീരിസില്‍ 9 എന്ന സംഖ്യ വന്നാലുള്ള ഫലങ്ങള്‍ എന്തൊക്കെയാണ് എന്ന് അറിയാം.

  സംഖ്യ 9: മിക്കവാറും എല്ലാ ടെലികോം കമ്പനികളുടെയും നമ്പറുകള്‍ തുടങ്ങുന്നത് 9ല്‍ ആണ്. ഈ സംഖ്യ പ്രതിനിധാനം ചെയ്യുന്നത് ചൊവ്വാ ഗ്രഹത്തെയാണ്. ഈ സംഖ്യ ഒരു വ്യക്തിയെ യഥാര്‍ത്ഥ ലക്ഷ്യമെന്താണെന്ന് തിരിച്ചറിയാനും അയാളുടെ വ്യക്തിത്വത്തെ മഹത്വവല്‍ക്കരിക്കാനും സഹായിക്കുന്നു. മറ്റുള്ളവരോട് നല്ല രീതിയില്‍ പെരുമാറാന്‍ കഴിയുന്ന ഒരു മാതൃക പുരുഷനായി ഒരു വ്യക്തിയെ മാറ്റാന്‍ ഈ സംഖ്യ സഹായിക്കുന്നു. അത് മാത്രമല്ല ഒരു വ്യക്തിയ്ക്ക് വളരെ ഉന്നതരീതിയില്‍ ചിന്തിക്കാനുള്ള കഴിവും ഈ സംഖ്യ പ്രദാനം ചെയ്യുന്നു. വിശാലമായ മനസ്സിന് ഉടമയായിരിക്കും ഈ സംഖ്യ മൊബൈല്‍ സീരിസില്‍ ഉള്ളവര്‍. അതേസമയം താന്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തത് പോലെ കാര്യങ്ങള്‍ നടപ്പാകാത്തത്തില്‍ അക്ഷമ കാണിക്കുന്നവരാകും ഇക്കൂട്ടര്‍. തങ്ങളുടെ മനസ്സില്‍ തോന്നുന്ന കാര്യങ്ങള്‍ അതേ പോലെ വിളിച്ചു പറയുകയും ചിലപ്പോള്‍ വഴക്കിടുകയും ചെയ്യുന്ന പ്രകൃതമായിരിക്കും ഇവരുടേത്. നിങ്ങളുടെ മൊബൈല്‍ സീരിസില്‍ 9 എന്ന സംഖ്യ വന്നാലുള്ള ഫലങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം

  9 എന്ന സംഖ്യ മൊബൈൽ നമ്പറിൽ ഒരു തവണ മാത്രം ഉള്ളപ്പോൾ: സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനായി ജീവിതത്തില്‍ ഏത് ഘട്ടത്തിലൂടെയും മുന്നോട്ട് പോകാന്‍ കെല്‍പ്പുള്ളവരായിരിക്കും ഇവര്‍. സ്വന്തം പുരോഗതിയ്ക്കായി എന്ത് ചെയ്യാനും തയ്യാറായാവരാണ് ഇവര്‍. സ്വപ്‌നങ്ങള്‍ യഥാര്‍ത്ഥ്യമാക്കാന്‍ പ്രാപ്തരാണ് ഇവര്‍. പരിശുദ്ധമായ ചിന്തകളും മനസ്സും ഉള്ള ഇക്കൂട്ടര്‍ക്ക് അസാമാന്യ ഇച്ഛാശക്തിയും ഉണ്ടായിരിക്കും.

  Also Read- ആത്മവിശ്വാസം വര്‍ധിക്കും; വിവാഹാലോചനകള്‍ നടക്കും; ഈ ദിവസങ്ങളില്‍ ജനിച്ചവരുടെ ആഴ്ചഫലം

  9 എന്ന സംഖ്യ രണ്ട് തവണ ആവര്‍ത്തിച്ചാല്‍: വളരെ ബുദ്ധിമാനായ എപ്പോഴും ജാഗരൂകനായ ഒരു സ്വാഭാവക്കാരനായിരിക്കും ഇവര്‍. എന്നാല്‍ ഇവര്‍ക്ക് മറ്റുള്ളവരുടെ വിമര്‍ശനം ഏറ്റുവാങ്ങേണ്ട സാഹചര്യങ്ങള്‍ ധാരാളമുണ്ടാകും. മറ്റുള്ളവരുമായി പെട്ടെന്ന് അടുത്ത് ഇടപെടുന്നതില്‍ താല്‍പ്പര്യം കാണിക്കാത്ത ഇവര്‍ സ്വന്തം വ്യക്തിത്വത്തെപ്പറ്റി വളരെ ഉയര്‍ന്ന രീതിയില്‍ ചിന്തിക്കുന്നവരാകും. മറ്റുള്ളവരെക്കാള്‍ മികച്ചവനാണ് താന്‍ എന്ന ബോധ്യം എപ്പോഴും ഇവരില്‍ ഉണ്ടായിരിക്കും. അപ്രതീക്ഷിതമായ പെരുമാറ്റങ്ങള്‍ ഇവരില്‍ നിന്നുണ്ടാകും.

  9 എന്ന സംഖ്യ 3 തവണ ആവര്‍ത്തിച്ചാല്‍: വസ്തുതകളെ അതിശോക്തി കലര്‍ന്ന രീതിയില്‍ അവതരിപ്പിക്കാന്‍ കഴിവുള്ളവരായിരിക്കും. അനന്തരഫലത്തെക്കുറിച്ച് അധികം ചിന്തിക്കാതെ പണം ചെലവഴിക്കുന്നവരാണ് ഇവര്‍. മറ്റുള്ളവരുടെ മുന്നില്‍ ശ്രദ്ധിക്കപ്പെടാന്‍ അസാധാരണമായ കാര്യങ്ങള്‍ ഇവര്‍ ചെയ്യും. മറ്റുള്ളവരുടെ വാക്കുകള്‍ക്ക് ചെവികൊടുക്കാത്ത പ്രകൃതമായിരിക്കും ഇവരുടേത്. തങ്ങള്‍ക്ക് വേണ്ടി എന്തും ചെയ്യുന്നവനാണ് ഇവന്‍ എന്ന തോന്നല്‍ ഉണ്ടാക്കാനായി മറ്റുള്ളവരെ സഹായിക്കുന്ന സ്വഭാവവും ഇവര്‍ക്കുണ്ട്.

  Also Read- ജീവതത്തിൽ അപ്രതീക്ഷിത കാര്യങ്ങള്‍ സംഭവിക്കും; അഭിഭാഷകര്‍ക്ക് അനുകൂല സമയമല്ല; ഇന്നത്തെ ദിവസഫലം

  9 എന്ന സംഖ്യ നാലോ അതിൽ അധികമോ തവണ ആവര്‍ത്തിച്ചാല്‍: വ്യക്തിത്വത്തില്‍ കാര്യമായ പുരോഗതിയൊന്നും ഉണ്ടാകില്ല. ചൊവ്വ ഗ്രഹത്തിന്റെ അമിത സ്വാധീനം ഇക്കൂട്ടര്‍ക്ക് ഉണ്ടായിരിക്കും. ഇത് മറ്റുള്ളവരുമായി തന്റെ പ്രശ്‌നങ്ങള്‍ തുറന്ന് സംസാരിക്കുന്നതില്‍ നിന്ന് വ്യക്തികളെ പിന്‍വലിക്കുന്നു. താനാണ് ഏറ്റവും മികച്ചതെന്ന് തോന്നല്‍ ഇത്തരം വ്യക്തികളില്‍ ഉണ്ടാകുകയും സ്വന്തം ലോകത്ത് തന്നെ ജീവിക്കാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. മറ്റുള്ളവരുമായി ഏറെ അടുത്ത് ഇടപെഴകുന്നതില്‍ നിന്ന് ഉള്‍വലിഞ്ഞ് നില്‍ക്കുന്ന പ്രകൃതമാണ് ഇവരുടേത്. അതുകൊണ്ട് തന്നെ സാമുഹിക ബന്ധങ്ങള്‍ ഉണ്ടാക്കുന്നതില്‍ വന്‍ പരാജയം നേരിടുന്ന ഇക്കൂട്ടര്‍ സ്വന്തം സ്വപ്‌നങ്ങളുടെ ലോകത്ത് തന്നെയായിരിക്കും എപ്പോഴും.

  9 എന്ന സംഖ്യ മൊബൈൽ സീരിസില്‍ ഇല്ലാതിരുന്നാല്‍: ആരോടും ഒരു സഹതാപവും ഇല്ലാത്ത വ്യക്തിയായിരിക്കും. മറ്റുള്ളവരില്‍ നിന്ന് അകലം പാലിക്കുന്ന ഒരു മരവിച്ച ഹൃദയത്തിന് ഉടമയായിരിക്കും ഇയാള്‍. മറ്റുള്ളവരുടെ ആവശ്യങ്ങളെ തള്ളിക്കളയുന്ന സ്വഭാവമാണ് ഇവരുടേത്. അതിനാല്‍ ആരുമായും അടുപ്പം വെച്ചുപുലര്‍ത്തില്ല. നിസ്സാര കാര്യങ്ങളില്‍ ആവേശഭരിതരാകുന്ന സ്വഭാവമാണ് ഇവര്‍ക്ക്. ജീവിതത്തില്‍ ഒരു സ്ഥിരത കൈവരിക്കുക എന്ന സ്വപ്‌നം പൂര്‍ത്തികരിക്കാന്‍ കഴിയാത്തവരാണ് ഇവര്‍.

  സീരിസിന്റെ ആകെത്തുക 9 ആണെങ്കില്‍: ഇക്കൂട്ടര്‍ക്ക് അസാമാന്യ ബുദ്ധിസാമര്‍ത്ഥ്യം ഉണ്ടായിരിക്കും. ശക്തമായ ആശയങ്ങള്‍ മുന്നോട്ട് വെയ്ക്കാനും അതിലൂടെ പേരും പ്രശസ്തിയും നേടാനും ഇവര്‍ക്ക് കഴിയും. വളരെ ലോലഹൃദയരായിരിക്കും ഇവര്‍. മറ്റുള്ളവരോട് നല്ലരീതിയില്‍ പെരുമാറാനും ഇവര്‍ക്ക് കഴിയും. നൂതനമായ പലകാര്യങ്ങളും മുന്നോട്ട് വെയ്ക്കുമെങ്കിലും പലപ്പോഴും ഏകാന്തത അനുഭവിക്കേണ്ടി വരാനും സാധ്യതയുണ്ട്.

  Published by:Naseeba TC
  First published: