രാഹു ഗൃഹത്തെ പ്രതിനിധീകരിക്കുന്ന സംഖ്യയാണ് നാല്. ജന്മസംഖ്യ 4 ആയിട്ടുള്ളവര്‍ കഠിനാധ്വാനികളായിരിക്കും. അവര്‍ മറ്റുള്ളവര്‍ ചിന്തിക്കുന്നതിനേക്കാള്‍ ഒരുപടി മുകളിൽ ചിന്തിക്കുന്നവരായിരിക്കും. ഭാവി ലക്ഷ്യം വെച്ചുകൊണ്ടാകും അവര്‍ മുന്നോട്ടുപോകുക. ഒരിക്കലും കഴിഞ്ഞുപോയ കാലത്തെ അവര്‍ പരിഗണിക്കാറില്ല.
സ്നേഹത്തില്‍ സത്യസന്ധത പുലര്‍ത്തുന്നവരാണ് ഇക്കൂട്ടര്‍. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ബിസിനസ്സിനും വേണ്ടി കൂടുതല്‍ സമയവും ചെലവഴിക്കും. നമ്പര്‍ 4 ജന്മസംഖ്യ ആയിട്ടുള്ളവര്‍ 2023ല്‍ ഒരുപാട് കാര്യങ്ങളെക്കുറിച്ച് പഠിക്കുകയും ആളുകള്‍ക്കിടയില്‍ വലിയ മതിപ്പുണ്ടാക്കുകയും ചെയ്യും.
കരിയറും പണവും
ജന്മസംഖ്യ 4 ആയിട്ടുള്ളവര്‍ക്ക് 2023 സാമ്പത്തിക നേട്ടങ്ങള്‍ നിറഞ്ഞ വര്‍ഷമായിരിക്കും. ശാസ്ത്ര ഗവേഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രത്യേക ഭാഗ്യം ഉണ്ടാകും. സ്റ്റീല്‍, സിമന്റ്, കല്‍ക്കരി, ഇഷ്ടിക, ഹാര്ഡ്വെയര്, ഇറക്കുമതി കയറ്റുമതി എന്നീ ബിസിനസ്സുകള്‍ വിജയം കൈവരിക്കും.
വിദേശത്ത് ഒരു ഓഫീസ് തുടങ്ങാനോ ജോലി മാറാനോ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ വര്‍ഷമാണിത്. ഈ വര്‍ഷം നിങ്ങളുടെ പ്രകടനങ്ങളെ വിലയിരുത്തുകയും പ്രോത്സാഹനം ലഭിക്കുകയും ചെയ്യും. 2023 അവസാനത്തോടെ സമ്പാദ്യം കുറയാന്‍ സാധ്യതയുണ്ടെങ്കിലും, ഈ വര്‍ഷം നിങ്ങള്‍ക്ക് ഒരുപാട് നല്ല സമയങ്ങളുമുണ്ടാകും.
പ്രണയബന്ധങ്ങളും വിവാഹവും
2023 നിങ്ങള്‍ക്ക് തിരക്ക് നിറഞ്ഞ വര്‍ഷമായിരിക്കും. നിങ്ങളുടെ പങ്കാളിയുമായി ചെലവഴിക്കാന്‍ വളരെ കുറച്ച് സമയം മാത്രമേ ലഭിക്കുകയുള്ളൂ. ഇത് കൂടുതല്‍ തെറ്റിദ്ധാരണകള്‍ക്ക് ഇടയാക്കും. അതിനാല്‍ ഒരു ദീര്‍ഘദൂര യാത്രയ്ക്കായി സമയം കണ്ടെത്താന്‍ നിങ്ങള്‍ ശ്രമിക്കേണ്ടത് അത്യാവശ്യമാണ്. ഈ യാത്രയിലൂടെ നിങ്ങള്‍ കൂടുതല്‍ ഉന്മേഷദായകരാകുകയും പ്രണയബന്ധം ശക്തിപ്പെടുകയും ചെയ്യും.
ജന്മസംഖ്യ 4 ആയിട്ടുള്ളവര്‍ ഈ വര്‍ഷം മുന്‍കാല ബന്ധങ്ങളിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കും. വിവാഹിതരായ ദമ്പതികള്‍ക്ക് പ്രണയിക്കാനുള്ള വര്‍ഷമാണിത്. പ്രണയത്തിനും വിവാഹത്തിനും അനുകൂലമായ വര്‍ഷമാണ് 2023. അന്താരാഷ്ട്ര ബന്ധങ്ങള്‍ കെട്ടിപ്പടുക്കും. ജന്മസംഖ്യ 4 ആയിട്ടുള്ളവര്‍ക്ക് അവരുടെ വീട്ടുകാരുടെ മുന്നില്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയാതെ വരും. അത് നിങ്ങളെ നിരാശപ്പെടുത്തിയേക്കാം.
പരിഹാരം:
1. ശനിയാഴ്ചകളില്‍ മൃഗങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുക
2. രാവിലെ ശിവ മന്ത്രവും ഗണേശ മന്ത്രവും ജപിക്കുക.
3. ചതുരാകൃതിയിലുള്ള ഒരു വെള്ളി നാണയം നിങ്ങളുടെ പേഴ്സില്‍ വെയ്ക്കുക
4. നിങ്ങളുടെ ചുറ്റുപാട് വൃത്തിയായി സൂക്ഷിക്കുക
5. ലെതര്‍ ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കുക
6. മാംസാഹാരം, മദ്യം എന്നിവ ഒഴിവാക്കുക
ദാനം ചെയ്യേണ്ടത് :
കന്നുകാലികള്‍ക്ക് പച്ച ഇലക്കറികള്‍ ദാനം ചെയ്യുക
ഭാഗ്യ നിറം:
നീല, ഗ്രേ
ഭാഗ്യ നമ്പര്‍:
5, 6
ഭാഗ്യ ദിശ:
വടക്ക്, തെക്ക് പടിഞ്ഞാറ്
ഭാഗ്യ ദിനം:
ബുധന്‍, വെള്ളി
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.