പ്രൊഫഷനും സംഖ്യാ ശാസ്ത്രവും തമ്മിൽ ബന്ധമുണ്ടെന്ന കാര്യം എത്ര പേർക്കറിയാം. ഇന്നു പറയാൻ പോകുന്നത് മെഡിക്കൽ പ്രൊഫഷനെ കുറിച്ചാണ്. ഒരു ഡോക്ടറോ ആരോഗ്യ പ്രവർത്തകനോ ആകാനാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ നിങ്ങളുടെ ജനനത്തീയതിയിൽ നേരിട്ടോ അല്ലാതെയോ 4, 6, 7 എന്നീ നമ്പറുകൾ ഉണ്ടായിരിക്കണം.
നമ്പർ 4 പരിശ്രമങ്ങളെയാണ് സൂചിപ്പിക്കുന്നത്. ലക്ഷ്യം നേടുന്നതിന് ആവശ്യമായ ശ്രമങ്ങളുമായും അച്ചടക്കവുമായും ഈ സംഖ്യ ബന്ധപ്പെട്ടിരിക്കുന്നു. ചില പ്രത്യേക മേഖലകളിലുള്ള നിങ്ങളുടെ കഴിവിനെ കൂടി ഈ സംഖ്യ സൂചിപ്പിക്കുന്നു. പ്രൊഫഷണൽ രംഗത്ത് ഉത്സാഹവും ഉത്തരവാദിത്തമുള്ളവരുമാകാൻ ജനനതീയതിൽ 4 എന്ന അക്കം ആവശ്യമാണ്. ഡോക്ടർമാർ വളരെ ഊർജസ്വലർ മാത്രമല്ല, ഉത്തരവാദിത്തമുള്ളവരും ആയിരിക്കണം. കാരണം, പലരുടെയും ജീവൻ അവരുടെ കൈകളിലാണ് എന്ന കാര്യം മറക്കരുത്.
നമ്പർ 6 ഉത്തരവാദിത്തവും രോഗശാന്തിയും വിജയവും ദൃഢനിശ്ചയവും സൂചിപ്പിക്കുന്ന സംഖ്യയാണ്. ഡോക്ടർമാർ രോഗം ഭേദമാക്കുക മാത്രമല്ല, ഉപദേശകരായി പ്രവർത്തിക്കുകയും വേണം. തങ്ങൾ സുരക്ഷിതമായ കൈകളിലാണെന്നും വിജയകരമായി ചികിത്സിക്കപ്പെടുമെന്ന് രോഗികളെ ബോധ്യപ്പെടേണ്ടതുണ്ട്.
also read- Numerology | നിങ്ങളുടെ ജനനതീയതിയില് ഈ സംഖ്യകളുണ്ടോ? അഭിനയ രംഗത്ത് തിളങ്ങും
നമ്പർ 7 വളരെ ഭാഗ്യമുള്ള സംഖ്യയാണ്. ഡോക്ടർമാരുടെ ജനനതീയതിയിൽ നമ്പർ 7 ഉണ്ടെങ്കിൽ അവർ സ്വയം പഠിക്കുകയും അവരുടെ കഴിവുകൾ മെച്ചപ്പെടുത്തുകയും ചെയ്യും.
ഒരു ഡോക്ടർ സ്പെഷ്യലൈസ് ചെയ്ത് ഒരു സർജനായി മാറാനാണ് ലക്ഷ്യമിടുന്നതെങ്കിൽ, അയാളുടെ ജനനതീയതിയിൽ നേരിട്ടോ അല്ലാതെയോ 8 എന്ന സംഖ്യ ഉണ്ടായിരിക്കണം. അല്ലെങ്കിൽ അവരുടെ മൊബൈൽ നമ്പറിൽ ഈ സംഖ്യ ഉണ്ടായിരിക്കണം.
ഭാഗ്യ നിറങ്ങൾ: നീല, പച്ച
ഭാഗ്യ നമ്പർ: 6 , 7
ദാനം ചെയ്യേണ്ടത്: കന്നുകാലികൾക്കോ പാവങ്ങൾക്കോ പച്ച ധാന്യങ്ങൾ ദാനം ചെയ്യുക, ചുറ്റുപാടിൽ ധാരാളം ചെടികൾ വളർത്തുകയും അവയ്ക്ക് വെള്ളം നനക്കുകയും ചെയ്യുക.
ഒരു കായികതാരമാകാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ നിങ്ങളുടെ ജനന തീയതിൽ പ്രത്യക്ഷമായോ പരോക്ഷമായോ 2,7,6 എന്നീ സംഖ്യകൾ ഉണ്ടായിരിക്കണമെന്നാണ് സംഖ്യാശാസ്ത്രത്തിൽ പറയുന്നത്. 2 എന്ന സംഖ്യ ഒരു വ്യക്തിയെ കൂടുതൽ ഊർജസ്വലനാക്കാൻ സഹായിക്കുന്നു. വെറുതെ ഒരിടത്ത് ചടഞ്ഞുകൂടിയിരിക്കുന്ന പ്രകൃതക്കാരനായിരിക്കില്ല ആ വ്യക്തി. എപ്പോഴും മറ്റുള്ളവരുമായി ഇടപെഴകുന്നതിൽ താൽപ്പര്യം കാണിക്കുന്നവരായിരിക്കും. ഇത് എല്ലാവരുമായും നല്ല ബന്ധം വളർത്താൻ സഹായിക്കും. ദിനചര്യകളിലും ഭക്ഷണ ശീലത്തിലും അച്ചടക്കം പാലിക്കാൻ 2 എന്ന സംഖ്യ സഹായിക്കുന്നു.
സംഖ്യാശാസ്ത്രം ഒരു മനുഷ്യന്റെ ജന്മത്തിലും പുനർജന്മത്തിലുമുള്ള നല്ലതും ചീത്തയുമായ കർമഫലത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. സംഖ്യാശാസ്ത്രത്തിൽ ജനന തീയതിയിലൂടെ ഗ്രഹത്തിന് ലഭിക്കുന്ന ഊർജ്ജത്തിന്റെ അളവ് വ്യക്തമാക്കുന്നു. ഇതാണ് ഒരു വ്യക്തിയുടെ വ്യക്തിത്വത്തെയും ഒടുവിൽ ജീവിതത്തെയും ബാധിക്കുന്നത്. നിങ്ങളുടെ ജീവിതത്തിന്റെ ശക്തിയും ബലഹീനതയും കണ്ടെത്തുന്നതിനുള്ള ഒരു മാർഗമാണിത്. സംഖ്യാശാസ്ത്രം പല കാര്യങ്ങളും പറയുന്നുണ്ടെങ്കിലും അതിനനുസരിച്ച് ജീവിക്കേണ്ടതും പ്രയത്നിക്കേണ്ടതും നിങ്ങളാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.