• HOME
  • »
  • NEWS
  • »
  • life
  • »
  • Numerology Dec 10 | നിങ്ങളുടെ ജനനതീയതിയില്‍ ഈ സംഖ്യകളുണ്ടോ? അധ്യാപന മേഖലയിൽ ശോഭിക്കും

Numerology Dec 10 | നിങ്ങളുടെ ജനനതീയതിയില്‍ ഈ സംഖ്യകളുണ്ടോ? അധ്യാപന മേഖലയിൽ ശോഭിക്കും

നിങ്ങളുടെ ജന്മസംഖ്യ അനുസരിച്ച് അനുയോജ്യമായ തൊഴില്‍ മേഖല ഏതാണെന്നാണ് ഇവിടെ പ്രതിപാദിക്കുന്നത്.

  • Share this:

    നിങ്ങളുടെ പ്രൊഫഷനെപ്പറ്റിയും ഭാവിയെപ്പറ്റിയും സംഖ്യാശാസ്ത്രത്തില്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. അത്തരത്തില്‍ നിങ്ങളുടെ ജന്മസംഖ്യ അനുസരിച്ച് അനുയോജ്യമായ തൊഴില്‍ മേഖല ഏതാണെന്നാണ് ഇവിടെ പ്രതിപാദിക്കുന്നത്.

    സംഖ്യാശാസ്ത്രം അനുസരിച്ച് നിങ്ങള്‍ ഒരു മികച്ച അധ്യാപകനോ പരിശീലകനോ ആകണമെങ്കിൽ നിങ്ങളുടെ ജന്മസംഖ്യയിൽ താഴെ പറയുന്ന സംഖ്യകൾ ഉണ്ടായിരിക്കണം.

    ജനന തീയതിയില്‍ നേരിട്ടോ അല്ലാതെയോ 1,3,9 എന്നീ സംഖ്യകള്‍ ഉള്ളവർ അധ്യാപന മേഖലയിൽ ശോഭിക്കും. ഒന്ന് എന്ന സംഖ്യ ജന്മസംഖ്യ ഉള്ളവർ വിദ്യാര്‍ത്ഥികളുമായോ പ്രേക്ഷകരുമായോ നേരിട്ട് ആശയവിനിമയം നടത്തുന്നവരായിരിക്കും. കുട്ടികള്‍ക്ക് അധ്യാപനം രസകരമായി തോന്നുന്ന തരത്തിലുള്ള ക്രിയേറ്റിവിറ്റിക്കും ആശയങ്ങള്‍ക്കും ഇത് ആവശ്യമാണ്.

    അധ്യാപകരെ സംബന്ധിച്ചിടത്തോളം ചിന്തകള്‍ വളരെ പ്രധാനമാണ്. ഒന്ന് ജന്മസംഖ്യായായി ഉള്ളവർക്ക് നേതൃത്വഗുണവും പ്രേക്ഷകരെ അഭിമുഖീകരിക്കാനുള്ള ധൈര്യവും ഉണ്ടായിരിക്കും. ക്ലാസ് റൂമുകളില്‍ അത്യാവശ്യമായ മറ്റൊന്നാണ് കാര്യങ്ങള്‍ പ്രകടിപ്പിക്കാനുള്ള അധ്യാപകരുടെ കഴിവാണ്. നമ്പര്‍ 3 ജന്മസംഖ്യയിൽ ഉള്ളവർക്ക് ഈ കഴിവുണ്ടായിരിക്കും. ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതിനും നമ്പര്‍ 3 ആവശ്യമാണ്.

    അധ്യാപകര്‍ വിദ്യാര്‍ത്ഥികളുമായി നല്ലൊരു ബന്ധം കെട്ടിപ്പടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. നമ്പര്‍ 3 ഒരു വ്യക്തിയെ കൂടുതൽ ആക്ടീവാക്കുകയും ആശയങ്ങള്‍ പ്രകടിപ്പിക്കാൻ കഴിവുള്ളവരാക്കി മാറ്റുകയും ചെയ്യുന്നു. ക്ലാസ് മുറികളില്‍ അമ്പതോ അതിലധികമോ വരുന്ന വിദ്യാര്‍ത്ഥികളെ അഭിമുഖീകരിക്കുന്നതിനും ഇത് സഹായിക്കുന്നു.

    9 എന്ന സംഖ്യ ജന്മസംഖ്യയിൽ ഉള്ളവർക്ക് അധ്യാപകര്‍ക്കാവശ്യമായ ധൈര്യവും ഊര്‍ജ്ജവും വളരെയധികം ഉണ്ടായിരിക്കും. കൂടാതെ അവർ കൂടുതൽ കരുതലുള്ളവരും മറ്റുള്ളവരെ സേവിക്കാൻ ആഗ്രഹിക്കുന്നവരും ആയിരിക്കും. ഈ മൂന്ന് സംഖ്യകളുമായി ബന്ധപ്പെട്ട ഗുണങ്ങള്‍ അധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികളുമായുള്ള ദീര്‍ഘകാല ബന്ധം വളര്‍ത്തിയെടുക്കാന്‍ സഹായിക്കും.അതേസമയം, നമ്പര്‍ 9 ഒരു വ്യക്തിയെ യഥാര്‍ത്ഥ ലക്ഷ്യമെന്താണെന്ന് തിരിച്ചറിയാനും അയാളുടെ വ്യക്തിത്വത്തെ മഹത്വവല്‍ക്കരിക്കാനും സഹായിക്കുന്നു. മറ്റുള്ളവരോട് നല്ല രീതിയില്‍ പെരുമാറാന്‍ കഴിയുന്ന ഒരു മാതൃകാ പുരുഷനായി ഒരു വ്യക്തിയെ മാറ്റാന്‍ ഈ സംഖ്യ സഹായിക്കുന്നു. അത് മാത്രമല്ല ഒരു വ്യക്തിയ്ക്ക് വളരെ ഉന്നതരീതിയില്‍ ചിന്തിക്കാനുള്ള കഴിവും ഈ സംഖ്യ പ്രദാനം ചെയ്യുന്നു. താന്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തത് പോലെ കാര്യങ്ങള്‍ നടപ്പാകാത്തത്തില്‍ അക്ഷമ കാണിക്കുന്നവരാകും ഇക്കൂട്ടര്‍. തങ്ങളുടെ മനസ്സില്‍ തോന്നുന്ന കാര്യങ്ങള്‍ അതേ പോലെ വിളിച്ചു പറയുകയും ചിലപ്പോള്‍ വഴക്കിടുകയും ചെയ്യുന്ന പ്രകൃതമായിരിക്കും ഇവരുടേത്.

    ഈ കോമ്പിനേഷനുകളില്‍ ഏതെങ്കിലും രണ്ട് സംഖ്യ നിങ്ങളുടെ ജനന തീയതിയില്‍ ഉണ്ടെങ്കിില്‍ നിങ്ങള്‍ക്ക് ഒരു മികച്ച അധ്യാപകൻ അല്ലെങ്കിൽ അധ്യാപികയാകാൻ കഴിയും.

    ഭാഗ്യ നിറം: മഞ്ഞ

    ഭാഗ്യ ദിനം: വ്യാഴാഴ്ച

    ഭാഗ്യ സംഖ്യ: 3

    ദാനം ചെയ്യേണ്ടത്:ക്ഷേത്രത്തിലോ ആശ്രമത്തിലോ പച്ച മഞ്ഞള്‍ ദാനം ചെയ്യുക

    നിങ്ങളുടെ ഓഫീസിന്റെ വടക്ക് ഭാഗത്ത് മഞ്ഞ പൂക്കള്‍ വയ്ക്കുന്നത് ഗുണം ചെയ്യും. കൂടാതെ ഒരു മഞ്ഞ പൂവ് എപ്പോഴും കൈയില്‍ കരുതുന്നതും ഫലം വർദ്ധിപ്പിക്കും.

    Published by:Arun krishna
    First published: