• HOME
  • »
  • NEWS
  • »
  • life
  • »
  • കയറു പിരിക്കാനറിയാമോ? സമ്മാനം നേടാം; കയർ കേരളയിലൂടെ

കയറു പിരിക്കാനറിയാമോ? സമ്മാനം നേടാം; കയർ കേരളയിലൂടെ

ഒന്നാം സമ്മാനം 5000 രൂപയാണ്. രണ്ടും മൂന്നും സമ്മാനം നേടുന്നവർക്ക് 2500 രൂപയും 1000രൂപയും വീതം സമ്മാനം ലഭിക്കും.

News18 Malayalam

News18 Malayalam

  • Last Updated :
  • Share this:
    കയർ കേരള 2019ന്റെ ഭാഗമായാണ് സ്ത്രീകൾക്കായി കയറു പിരി മത്സരം സംഘടിപ്പിക്കുന്നത്. പരമ്പരാഗത തൊഴിൽ രൂപത്തെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം. 24ന് വൈകിട്ട് നാലിന് ആലപ്പുഴ ബീച്ചിലാണ് മത്സരം നടക്കുക. ഒന്നാം സമ്മാനം 5000 രൂപയാണ്. രണ്ടും മൂന്നും സമ്മാനം നേടുന്നവർക്ക് 2500 രൂപയും 1000രൂപയും വീതം സമ്മാനം നൽകും.

    അടുത്ത മാസം 4 മുതൽ 8 വരെ ആലപ്പുഴയിലാണ് കയർകേരള സംഘടിപ്പിക്കുന്നത്. കയർ വ്യവസായത്തിനു പുത്തൻ വിപണികൾ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന കയർ കേരളയ്ക്ക് സമുഹ മാധ്യമങ്ങളിലൂടെയും വൻപ്രചാരണം സർക്കാർ ലക്ഷ്യമിടുന്നുണ്ട്.

    Also Read- കർഷകർക്ക് പെൻഷനും ക്ഷേമനിധിയും; ബിൽ പാസാക്കി; ഇന്ത്യയിൽ ഇതാദ്യം

    ഇ എം എസ് സ്റ്റേഡിയത്തിൽ പ്രത്യേകം തയാറാക്കുന്ന വേദിയിലാണ് 5 ദിവസം നീളുന്ന കൊയർ ഫെസ്റ്റ് .നാലിനു രാവിലെ 10നു ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. സെമിനാറുകൾ, വ്യവസായി സംഗമം, വൈവിധ്യവൽക്കരണ പാതയിലെ കയർ പ്രദർശനങ്ങൾ എന്നിവയാണ് ആലോചനയിൽ. സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും. നാടകം, ഗാനമേള, ഫ്യൂഷൻ എന്നിങ്ങനെ ആകർഷക കലാവിരുന്നുകളും കയർ കേരളയുടെ ഭാഗമായി ഉണ്ടാകും. വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും 9895065420, 7994327527.



     
    First published: