• HOME
  • »
  • NEWS
  • »
  • life
  • »
  • Cats | നിങ്ങളുടെ പൂച്ചയെ പതിവായി നടക്കാൻ കൊണ്ടുപോകേണ്ടതുണ്ടോ? ചെയ്യിക്കേണ്ട വ്യായാമങ്ങൾ

Cats | നിങ്ങളുടെ പൂച്ചയെ പതിവായി നടക്കാൻ കൊണ്ടുപോകേണ്ടതുണ്ടോ? ചെയ്യിക്കേണ്ട വ്യായാമങ്ങൾ

പൂച്ചകളെ പതിവായി നടക്കാൻ കൊണ്ടു പോകുന്നത് അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഗുണം ചെയ്യുമത്രേ.

  • Share this:
പതിവായി വ്യായാമം (Exercise)ചെയ്യുന്നത് ഗുണകരമാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ പൂച്ചകളെ (cat) പതിവായി നടക്കാൻ (regular walk) കൊണ്ടുപോകേണ്ടത് അത്യാവശ്യമാണോ? ചില പൂച്ചകള്‍ക്ക് അവരുടെ ഉടമസ്ഥരോടൊപ്പം നടക്കുന്നത് വലിയ ഇഷ്ടമായിരിക്കും. എന്നാല്‍ മറ്റ് ചിലത് അങ്ങനെയായിരിക്കില്ല. എന്തായാലും പൂച്ചകളെ പതിവായി നടക്കാൻ കൊണ്ടു പോകുന്നത് അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഗുണം ചെയ്യുമത്രേ. അവരെ എവിടെയൊക്കെ കൊണ്ടുപോകാമെന്നും അവരെ സന്തോഷിപ്പിക്കുന്ന മറ്റ് വ്യായാമങ്ങള്‍ എന്തൊക്കെയാണെന്നും നോക്കാം.

പൂച്ചകളെ നടത്തത്തിന് കൊണ്ടുപോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

പൂച്ചകളെ നടത്തത്തിനായി കൊണ്ടുപോകുമ്പോള്‍ ഒരു ലീഷും (leash) ഹാര്‍നെസ്സും (harness) ഉണ്ടാകേണ്ടത് നിര്‍ബന്ധമാണ്. (അവ ഓടിപ്പോകാതിരിക്കാൻ ശരീരത്തിൽ ധരിപ്പിച്ച് കൈയിൽ പിടിക്കാവുന്ന വസ്തു) വെറും ഒരു ലീഷ് മാത്രം ഉപയോഗിക്കരുതെന്നാണ് ഫെലൈന്‍ മൈന്‍ഡ്‌സിലെ അനിമല്‍ ബിഹേവിയറിസ്റ്റ് മൈക്കല്‍ ഡെല്‍ഗാഡോ പറയുന്നത്. മറ്റൊന്ന്, ഹാര്‍നെസുകള്‍ വാങ്ങുമ്പോള്‍ കനംകുറഞ്ഞത് തെരഞ്ഞെടുക്കണം. നിങ്ങളുടെ പൂച്ചയ്ക്ക് അനുയോജ്യമായത് പരീക്ഷിച്ചു നോക്കുന്നതും നല്ലതാണ്. തെരഞ്ഞെടുത്ത ഹാര്‍നെസ്സും ലീഷും അവയ്ക്ക് അനുയോജ്യമാണെന്ന് ഉറപ്പുവരുത്തിയതിനു ശേഷമേ അത് വാങ്ങാവൂ.

'രക്ഷപ്പെട്ട് പോകാന്‍ പൂച്ചകള്‍ മിടുക്കരാണ്, ഹാര്‍നെസ്സും ലീഷും ഉപയോഗിക്കുമ്പോള്‍ അവര്‍ സുരക്ഷിതരായിരിക്കും, '' ക്യാറ്റ് ബിഹേവിയര്‍ സൊല്യൂഷന്‍സിലെ സെര്‍ട്ടിഫൈഡ് ഫെലൈന്‍ ട്രെയിനിംഗ് ആന്‍ഡ് ബിഹേവിയര്‍ സ്‌പെഷ്യലിസ്റ്റ് മോളി ഡിവോസ് ഇന്‍വേഴ്‌സിനോട് പറഞ്ഞു. പൂച്ചകളുടെ ചെറുപ്പത്തില്‍ തന്നെ അവയ്ക്ക് ലീഷും ഹാര്‍നെസ്സും ഉപയോഗിച്ചുകൊണ്ടുള്ള പരിശീലനം ആരംഭിക്കണമെന്നും ഡിവോസ് പറയുന്നു.

ഹാര്‍നെസ്സ് ധരിക്കുമ്പോഴുണ്ടാകുന്ന ഭംഗി, അനുഭവം എന്നിവ അവയെ പരിചയപ്പെടുത്തുക എന്നതാണ് അതിനോട് പൊരുത്തപ്പെടാന്‍ സഹായിക്കുന്നതിനുള്ള നല്ല മാര്‍ഗ്ഗമെന്ന് ബോര്‍ഡ്- സര്‍ട്ടിഫൈഡ് വെറ്ററിനേറിയന്‍ കാതറിന്‍ പാന്‍കാര്‍ട്‌സ് പറയുന്നു. ഒരു പ്രത്യേക സ്ഥലത്തേക്ക് പോകാന്‍ പൂച്ചയെ ഒരിക്കലും നിര്‍ബന്ധിക്കരുത്. എവിടേക്ക് പോകണമെന്ന് അവര്‍ക്ക് തീരുമാനിക്കാന്‍ അവസരം നല്‍കണം.

Also read : ഗെയിം കളിക്കാനാകുന്ന, ‘ചിന്താശേഷിയുള്ള’ തലച്ചോർ കോശം വികസിപ്പിച്ച് ശാസ്ത്രജ്ഞർ

പൂച്ചകള്‍ക്കുള്ള മറ്റ് വ്യായാമങ്ങള്‍:

1. വേട്ടയാടല്‍: ഇരകളെ വേട്ടയാടുന്നത് പൂച്ചകള്‍ക്കുള്ള ഒരു വ്യായാമമാണ്. മുറിയില്‍ ഒരു ഇരയെ വെച്ച് കൊടുത്തും അത് ചെയ്യാം. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കളിപ്പാട്ടങ്ങളും ഇതിനായി തെരഞ്ഞെടുക്കാം.

2. ക്യാറ്റ് ഫുഡ് പസിലുകള്‍: ഫുഡ് പസിലുകള്‍ ശാരീരിക വ്യായാമവും മാനസിക ഉത്തേജനവും നല്‍കുന്നു.

3. ക്യാറ്റ് ഒബ്സ്റ്റക്കിള്‍ കോഴ്സ്: തലയിണകള്‍, കുഷ്യനുകള്‍, കസേരകള്‍ എന്നിവയ്ക്കുള്ളില്‍ ട്രീറ്റുകള്‍ വെച്ച് പൂച്ചയെ കളിപ്പിക്കുന്നതും ഒരു തരം വ്യായാമമാണ്. ഇതിലൂടെ അവര്‍ക്ക് അത് കണ്ടെത്താനുള്ള ജിജ്ഞാസ വര്‍ധിക്കും.

4. ക്യാറ്റ് ട്രീ (Cat Tree): ധാരാളം സ്ഥലം ഉള്ളതുകൊണ്ട് കാറ്റ് ട്രീകള്‍ പൂച്ചകള്‍ക്ക് ഉറങ്ങാനും ഒളിച്ചുകളിക്കാനും സഹായകരമാണ്.
Published by:Amal Surendran
First published: