• HOME
 • »
 • NEWS
 • »
 • life
 • »
 • വർക്ക് ഫ്രം ഹോം 'വഴക്ക് അറ്റ് ഹോം' ആയി; നിലവിലെ പ്രതിസന്ധികളെ എങ്ങനെ മറികടക്കാമെന്ന് മന:ശാസ്ത്ര വിദഗ്ധൻ

വർക്ക് ഫ്രം ഹോം 'വഴക്ക് അറ്റ് ഹോം' ആയി; നിലവിലെ പ്രതിസന്ധികളെ എങ്ങനെ മറികടക്കാമെന്ന് മന:ശാസ്ത്ര വിദഗ്ധൻ

ചങ്ങാതികളുമായി ചേർന്ന് ജീവിതം അടിച്ചു പൊളിച്ചു ചെലവഴിച്ചിരുന്ന അവിവാഹിതരായ യുവതി യുവാക്കളിൽ. ശനി ഞായർ ഔട്ടിംഗ് ഇല്ല . ഈറ്റ് ഔട്ട് ഇല്ല. കോവിഡ് നിയന്ത്രണങ്ങൾ മൂലം ചുറ്റി കറക്കവുമില്ല. വീട്ടിലായത് കൊണ്ട് മുതിർന്നവരുടെ നിരീക്ഷണ കണ്ണുകളുടെ ശല്യവും വേറെ

Screengrab from the video. Credits: Instagram

Screengrab from the video. Credits: Instagram

 • Last Updated :
 • Share this:
  കോവിഡ് പ്രതിസന്ധിയും ലോക്ക് ഡൗണുമടക്കം പലവിധ വെല്ലുവിളികളിലൂടെയാണ് ലോകം കടന്നു പോകുന്നത്. ഇതുവരെ അഭിമുഖീകരിക്കാത്ത ഒരു പുതിയ സാഹചര്യത്തിൽ ജീവിത-തൊഴിൽ ശൈലികൾ അടിമുടി തന്നെ മാറിയിരിക്കുകയാണ്. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന 'വർക്ക് ഫ്രം ഹോം' അന്തരീക്ഷത്തിലേക്ക് നമ്മൾ മാറി. ആദ്യമാദ്യം വീട്ടിൽ തന്നെയിരുന്നുള്ള ജോലി ത്രില്ലിഗ് അനുഭവം ആയിരുന്നുവെങ്കിൽ ഇപ്പോൾ ഇത് മറ്റൊരു അവസ്ഥയിലേക്ക് മാറിയെന്നാണ് പ്രശസ്ത മനഃശാസ്ത്ര വിദഗ്ധനായ ഡോ.സി.ജെ.ജോൺ പറയുന്നത്.

  വർക്ക് ഫ്രം ഹോം സ്‌ട്രെസും, ഫാറ്റിഗും പുതിയ അവസ്ഥയായി ചെറുപ്പക്കാരിൽ പടർന്ന്‌ പിടിക്കുന്നുണ്ടെന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. പ്രേത്യേകിച്ചും ചങ്ങാതികളുമായി ചേർന്ന് ജീവിതം അടിച്ചു പൊളിച്ചു ചെലവഴിച്ചിരുന്ന അവിവാഹിതരായ യുവതി യുവാക്കളിൽ. ചുറ്റിക്കറക്കവും കൂട്ടുകാരുമൊത്തുള്ള സമയം ചിലവഴിക്കലും ഇല്ല.. ഇതിനു പുറമെ വീട്ടിലെ നിരീക്ഷണ കണ്ണുകളുടെ ശല്യവും.

  'വഴക്ക് അറ്റ് ഹോം' എന്ന പുതിയൊരു പ്രതിസന്ധി ഉടലെടുത്തു എന്നാണ് അദ്ദേഹം പറയുന്നത്. ഈ പ്രതിസന്ധികളെ എങ്ങനെ മറികടക്കാമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം വിശദീകരിക്കുന്നുണ്ട്.

  ഡോക്ടറുടെ കുറിപ്പിന്‍റെ പൂർണ്ണരൂപം:

  വർക്ക് ഫ്രം ഹോം സ്‌ട്രെസും, ഫാറ്റിഗും പുതിയ അവസ്ഥയായി ചെറുപ്പക്കാരിൽ പടർന്ന്‌ പിടിക്കുന്നുണ്ട് പ്രേത്യേകിച്ചും ചങ്ങാതികളുമായി ചേർന്ന് ജീവിതം അടിച്ചു പൊളിച്ചു ചെലവഴിച്ചിരുന്ന അവിവാഹിതരായ യുവതി യുവാക്കളിൽ. ശനി ഞായർ ഔട്ടിംഗ് ഇല്ല . ഈറ്റ് ഔട്ട് ഇല്ല. കോവിഡ് നിയന്ത്രണങ്ങൾ മൂലം ചുറ്റി കറക്കവുമില്ല. വീട്ടിലായത് കൊണ്ട് മുതിർന്നവരുടെ നിരീക്ഷണ കണ്ണുകളുടെ ശല്യവും വേറെ. ദൂരെ തൊഴിലിടത്തിനടുത്തുള്ള വാസസ്ഥലത്തായിരുന്നപ്പോൾ ഇത്രയും പ്രശ്നം ഇല്ലായിരുന്നു. ഇപ്പോൾ വഴക്ക് അറ്റ് ഹോം എന്നൊരു പുതിയ പ്രതിസന്ധി കൂടി ഉണ്ടെന്ന് ചിലരുടെ പരിഭവം. പലർക്കും തൊഴിൽ ഭാരം കൂടിയിട്ടുണ്ട്. പഴയ ഉല്ലാസങ്ങൾ ഇല്ലാതെ ഒരു പുതിയ ബോറൻ സാഹചര്യം സൃഷ്ടിക്കപ്പെട്ടതിന്റെ രോഷം പതഞ്ഞു പൊങ്ങുകയാണ്. ഇതാണ് വർക്ക് ഫ്രം ഹോം സ്‌ട്രെസും, ഫാറ്റിഗും സൃഷ്ടിക്കുന്നത്. കൂട്ടുകാരുമൊത്തുള്ള വീഡിയോ ചാറ്റൊക്കെ ബോറടിച്ചു തുടങ്ങി. നേരിട്ടുള്ള ആ കമ്പനി കൂടലിന്റെ ഏഴയലത്തു വരുമോ ഇതൊക്കെയെന്ന് നിരാശയോടെ അവർ പറയുന്നു.

  വീട്ടിലിരുന്ന് പണി ചെയ്യാമെന്നതിന്റെ ത്രില്ലൊക്കെ പോയി. ഇനി കമ്പനികൾ ഇതൊരു പുതിയ തൊഴിൽ ശൈലിയാക്കുമോയെന്ന് പേടിക്കുന്നവരുമുണ്ട്. ബാങ്ക് ബാലൻസ് കൂടുന്നുടെങ്കിലും മനസ്സമാധാനത്തിന്റെ നീക്കി ബാക്കി കുറയുകയാണ്. ഈ അവസ്ഥയെ നേരിടാൻ പുതു വഴികൾ കണ്ടെത്തണം. വീട്ടിൽ തന്നെ ചെയ്യാവുന്ന ഉല്ലാസങ്ങൾ കണ്ടെത്തണം. വൈറസ് പ്രതിരോധ ചിട്ടകൾ പാലിച്ചുള്ള പരിമിത കൂട്ട് കൂടലുകൾ ആകാം. പുറത്തു പോകുമ്പോൾ വീട്ടിലിരിക്കുന്ന പ്രായമായവരെ ഓർക്കണം. അൺലോക്ക് സൂക്ഷിച്ചു ചെയ്യണം. മാസങ്ങൾ കഴിഞ്ഞതോടെ വർക്ക് ഫ്രം ഹോം പലർക്കും ഒരു മാനസിക വെല്ലുവിളിയാകുന്നു. അതിനെ നേരിട്ട് വഴക്ക് അറ്റ് ഹോം ഒഴിവാക്കാം. വീട്ടില്‍ ഉള്ള മറ്റുള്ളവര്‍ യുവത്വത്തിന്റെ വിഷമങ്ങള്‍ മനസ്സിലാക്കി പെരുമാറണം. ജോലി ചെയ്യാനുള്ള സ്വസ്ഥത നല്‍കണം.

  യുവത്വം സ്വന്തം മനസ്സിനോടുള്ള കലഹങ്ങൾക്ക് സുല്ലിടാം. ജീവിതം ഇനിയും ബാക്കി
  കിടക്കുകയല്ലേ?
  (സി ജെ ജോൺ )
  Published by:Asha Sulfiker
  First published: