• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Budget 2019
 • Live TV

'ബോയ്ഫ്രണ്ട് ഉമ്മ വെച്ചാൽ ഗർഭിണിയാകുമോയെന്ന് ഭയക്കുന്ന ഇന്ത്യയിലെ പെൺകുട്ടികൾ'


Updated: November 2, 2018, 1:10 PM IST
'ബോയ്ഫ്രണ്ട് ഉമ്മ വെച്ചാൽ ഗർഭിണിയാകുമോയെന്ന് ഭയക്കുന്ന ഇന്ത്യയിലെ പെൺകുട്ടികൾ'

Updated: November 2, 2018, 1:10 PM IST
ന്യൂഡൽഹി: ജീവിതത്തിൽ ഇന്നേവരെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലാത്ത പെൺകുട്ടികൾ. ബോയ്ഫ്രണ്ട് ഒന്ന് ഉമ്മ വെച്ചാൽ പേടിയാണ്. ആ ഉമ്മയിൽ നിന്ന് താൻ ഗർഭിണിയാകുമോയെന്ന് ഭയന്ന് ആവശ്യമില്ലാതെ ഗർഭനിരോധന ഗുളികകൾ കഴിക്കുന്ന പെൺകുട്ടികൾ. ഇന്ത്യയിലെ യുവതലമുറക്കിടയിൽ ലൈംഗികതെക്കുറിച്ചുള്ള അറിവ് പരിതാപകരമാണെന്ന് തെളിയിക്കുന്നതാണെന്ന് ഈ വിഷയത്തിൽ ഡോക്ടർമാർ നടത്തുന്ന വെളിപ്പെടുത്തൽ. ഇന്ത്യയിൽ വിവാഹിതരാകുന്ന പല ദമ്പതികളും എന്താണ് സെക്സ് എന്ന് അറിയാതെയാണ് മണിയറയിൽ എത്തുന്നതെന്നാണ് ഡോക്ടർമാർ വെളിപ്പെടുത്തുന്നത്.

മധ്യവർഗ കുടുംബങ്ങളിൽപ്പെട്ട കുട്ടികൾക്കും സാമ്പത്തികനിലവാരം താഴ്ന്ന കുടുംബങ്ങളിൽ നിന്നുള്ള പെൺകുട്ടികൾക്കും ലൈംഗികത എന്ത് എന്നതിനെ പറ്റി പ്രാഥമിക ധാരണ പോലുമില്ലെന്ന് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോ എസ് വി കുട്ടി പറയുന്നു. മനുഷ്യന്‍റെ ശരീരത്തെക്കുറിച്ചുള്ള അടിസ്ഥാനജ്ഞാനമോ പ്രത്യുല്പാദനത്തെക്കുറിച്ചുള്ള അറിവോയില്ല. ലൈംഗികതയെപ്പറ്റി ഒരു ധാരണയുമില്ലാത്ത നിരവധി ആളുകൾ തന്നെ സമീപിക്കാറുണ്ടെന്ന് ഡോക്ടർ പറയുന്നു. ഇതിൽ കൂടുതലും സ്ത്രീകളാണ്. ഇതിൽ ഭൂരിഭാഗവും ലൈംഗികതയെ പറ്റി അറിവില്ലാത്തവരും ഗർഭിണിയാകുന്നത് തടയുന്നതിനോ വേഗത്തിലാക്കുന്നതിനോ നിർദ്ദേശം തേടി എത്തുന്നവരാണെന്നും ഡോ കുട്ടി പറയുന്നു.

ഐ പിൽ കഴിച്ചതിനു ശേഷം തന്നെ കാണാനെത്തിയ 17കാരി പെൺകുട്ടിയുടെ കഥയും ഇവർ വെളിപ്പെടുത്തുന്നു. ബോയ്ഫ്രണ്ടുമായി അടുത്തിടപഴകി എന്നു പറഞ്ഞാണ് പെൺകുട്ടി ഐ പിൽ കഴിച്ചത്. എന്നാൽ, കൂടുതൽ സംസാരിച്ചപ്പോഴാണ് കാര്യങ്ങൾ വ്യക്തമായത്. പെൺകുട്ടി ബോയ്ഫ്രണ്ടുമായി ലൈംഗികബന്ധത്തിൽ ഏർപെട്ടിട്ടില്ല. എന്നാൽ, ഉമ്മ വെച്ചിരുന്നു. ഇതാണ് ഐ പിൽ കഴിക്കാൻ പെൺകുട്ടിയെ പ്രേരിപ്പിച്ചത്.
Loading...

ഗർഭനിരോധനത്തെക്കുറിച്ച് സ്ത്രീകൾക്കും പുരുഷൻമാർക്കും കാര്യമായ ധാരണയില്ലെന്നും അവർ പറയുന്നു. ഗ്രാമീണ മേഖലകളിലെ സ്ത്രീകൾ ഐ പിൽ ആണ് പ്രധാനമായും ഗർഭനിരോധനത്തിനായി ഉപയോഗിക്കുന്നത്. എന്നാൽ, അത് സ്ത്രീകളിൽ ഉണ്ടാക്കുന്ന പാർശ്വഫലങ്ങളെക്കുറിച്ച് അവർക്ക് ധാരണയില്ല. ഇത് ആർത്തവപ്രശ്നങ്ങൾക്കും ഹോർമോൺ അസന്തുലിതാവസ്ഥയ്ക്കും കാരണമാകും. ഗർഭനിരോധനം മാത്രമല്ല, പല ദമ്പതികൾക്കും എങ്ങനെ ഗർഭം ധരിക്കാമെന്നതിനെക്കുറിച്ച് അറിവില്ലെന്നും ഡോ കുട്ടി പറയുന്നു.തന്നെ കാണാനെത്തുന്ന ദമ്പതികളിൽ പലർക്കും വന്ധ്യത എന്ത് എന്നതിനെക്കുറിച്ച് വലിയ ധാരണയില്ലെന്ന് ഫെർട്ടിലിറ്റി എക്സ്പേർട് ഡോ കെഡി നയാർ പറയുന്നു. ഒരു കുട്ടിയെ ഗർഭം ധരിക്കാൻ കൃത്യമായി എന്താണ് ചെയ്യേണ്ടതെന്ന് അറിവില്ലാത്ത ദമ്പതിമാർ ഉണ്ടെന്നും അദ്ദേഹം പറയുന്നു. 'ഒരിക്കൽ ഒരു ഭാര്യയും ഭർത്താവും തന്നെ കാണാൻ വന്നു. ഇരുവരും മൾട്ടിനാഷണൽ കമ്പനിയിൽ ജോലി ചെയ്യുന്നവരാണ്. ഒരാൾക്ക് ഡേ ഷിഫ്റ്റും മറ്റൊരാൾക്ക് നൈറ്റ് ഷിഫ്റ്റുമാണ്. വിവാഹം കഴിഞ്ഞിട്ട് ആറു മാസമായി. പക്ഷേ, എന്തുകൊണ്ട് ഇതുവരെ ഗർഭിണിയായില്ല എന്നാണ് ഇവരുടെ സംശയം' - നയാർ പറയുന്നു. ഇവരോട് ഒരുമിച്ചു ജീവിക്കാനാണ് നിർദ്ദേശം നൽകിയത്. കുറച്ചുകാലത്തിനു ശേഷം ഒരു കുഞ്ഞുണ്ടാകാൻ ഒരുമിച്ചു ജീവിച്ചാൽ മതിയെന്ന് അവർക്ക് മനസ്സിലായി.

ദീപാവലിക്ക് പടക്കം പൊട്ടിക്കാൻ തമിഴ്നാട്ടിൽ സമയം നിശ്ചയിച്ചു

കുഞ്ഞുങ്ങൾ ഉണ്ടാകാൻ വൈകുമ്പോൾ സ്ത്രീകളെ കുറ്റപ്പെടുത്തുക എന്നതാണ് ഇന്ത്യയിൽ കണ്ടുവരുന്ന രീതി. അത് തെറ്റാണ്, സ്ത്രീകളെ പോലെ തന്നെയാണ് പുരുഷൻമാർക്കും വന്ധ്യത പിടിപെടാനുള്ള സാധ്യത. ഇത് ഒരു ആരോഗ്യപ്രശ്നമാണ്. ഇതിൽ നാണക്കേട് വിചാരിക്കേണ്ട കാര്യമില്ലെന്നും ഇന്ത്യൻ ഫെർട്ടിലിറ്റി സൊസൈറ്റിയുടെ വൈസ് പ്രസിഡന്‍റ് കൂടിയായ ഡോ നയാർ പറയുന്നു.

ചെറുമകൻ ബിജെപി വേദിയിൽ; ലോറൻസിന്‍റെ മകളെ സിഡ്കോയിൽ നിന്ന് പറഞ്ഞുവിട്ടു

ബിഹാർ, ജാർഖണ്ഡ്, രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർ പ്രദേശ് സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലെ സ്ത്രീകൾ മിക്കവരും ദൈവം വയറിനകത്ത് കുഞ്ഞിനെ നിക്ഷേപിക്കുമെന്ന് വിശ്വസിക്കുന്നവരാണ്. കുട്ടികൾക്ക് ലൈംഗികവിദ്യാഭ്യാസം നൽകേണ്ടത് വളരെ അത്യാവശ്യമാണെന്ന് ഗൈനക്കോളജിസ്റ്റ് ആയ സെസിൽ കനുങ്ങോ പറയുന്നു. ഭൂരിഭാഗം ആളുകൾക്കും തങ്ങളുടെ ശരീരം എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നതിനെക്കുറിച്ച് വലിയ ധാരണ പോലുമില്ലെന്നും ഇവർ വ്യക്തമാക്കുന്നു.

First published: November 2, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍