സംഖ്യാശാസ്ത്രപ്രകാരം നിങ്ങളുടെ ബിസിനസ്സിലും ഭാവി ജീവിതത്തിനും അനുയോജ്യമായതും ഭാഗ്യപ്രദാനവുമായ മൊബൈല്‍ നമ്പര്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. അതിനായി ഒരു മികച്ച സംഖ്യാശാസ്ത്രജ്ഞനെ സമീപിക്കുക. സംഖ്യാശാസ്ത്രമനുസരിച്ച് മൊബൈല്‍ നമ്പര്‍ തെരഞ്ഞെടുക്കാന്‍ സഹായിക്കുന്ന ഹൈദരാബാദിലെ ഒരു പ്രശസ്ത ന്യൂമറോളജിസ്റ്റ് ആണ് പൂജ ജെയിന്. ഡിജിറ്റ്സ് എന്‍ ഡെസ്റ്റിനി എന്ന സ്ഥാപനത്തിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. നിങ്ങളുടെ ഫോണ്‍ നമ്പറിന്റെ എല്ലാ അക്കങ്ങളും കൂട്ടി അവ നിങ്ങള്‍ക്ക് ഭാഗ്യപ്രദാനമാണോ എന്ന് പരിശോധിക്കാവുന്നതാണ്. കൂട്ടി കിട്ടുന്ന ഒറ്റ സംഖ്യയാണ് നിങ്ങളുടെ മൊബൈല്‍ നമ്പര്‍ നിങ്ങള്‍ക്ക് ഭാഗ്യമാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത്.
ഉദാഹരണത്തിന് 7818526194 എന്ന ഫോണ്‍ നമ്പര്‍ എടുക്കാം. ശേഷം ഇതിലെ സംഖ്യകള്‍ പരസ്പരം കൂട്ടിയ ശേഷം ലഭിക്കുന്ന സംഖ്യയെടുത്ത് ന്യൂമറോളജി പ്രകാരം ആ സംഖ്യ നല്കുന്ന ഫലങ്ങള്‍ പരിശോധിക്കാവുന്നതാണ്. അതിലൂടെ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ഭാഗ്യദായകമാണോ അല്ലയോ എന്ന് നിശ്ചയിക്കാനാകും.
Also read: സംഖ്യാശാസ്ത്ര പ്രകാരം കുഞ്ഞുങ്ങൾക്ക് പേരിടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഈ സാഹചര്യത്തില്‍ നമുക്ക് ലഭിക്കുന്ന ഒറ്റ അക്ക സംഖ്യ 6 ആണ്. (7+8+1+8+5+2+6+1+9+4=58). രണ്ടക്ക സംഖ്യ മൊബൈല്‍ നമ്പറാകാന്‍ സാധിക്കില്ല. അതിനാല്‍ രണ്ട് സംഖ്യകള്‍ പരസ്പരം കൂട്ടുക. അതായത് 5+1= 6. വീട്ടില്‍ സമാധാനമായി ഇരിക്കുന്നതിനും കുടുംബത്തിന് മുന്‍ഗണന നല്കുന്നവര്ക്കും സംഗീതവും കലയും ആസ്വദിക്കുന്നവര്‍ക്കും അനിയോജ്യമായ സംഖ്യയാണ് 6.
ഈ വിശദീകരണങ്ങള്‍ പരിശോധിക്കുന്നതിലൂടെ മൊബൈല്‍ നമ്പര്‍ ഭാഗ്യദായകമാണോ അല്ലയോ എന്ന് അറിയാവുന്നതാണ്. നിങ്ങളുടെ മൊബൈല്‍ നമ്പര്‍ നിങ്ങള്‍ക്ക് അനുയോജ്യമല്ലെന്ന് തോന്നിയാല്‍ ഇന്ത്യയിലെ ന്യൂമറോളജിസ്റ്റുകളുടെ സഹായത്തോടെ അനുയോജ്യമായ സംഖ്യകള്‍ നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാവുന്നതാണ്. നിങ്ങളുടെ ജീവിതത്തിന്റെ വ്യത്യസ്ത വശങ്ങളില് സംഖ്യകള്‍ വളരെയധികം സ്വാധീനം ചെയ്യുന്നുണ്ട്. അതിനാല്‍ നിങ്ങളുടെ ഫോണ്‍ നമ്പറായി ശരിയായ സംഖ്യകള്‍ തെരഞ്ഞെടുക്കുന്നത് മുന്നോട്ടുള്ള ജീവിതത്തില്‍ വിജയം കൈവരിക്കാന്‍ സാധിക്കും.
സംഖ്യാശാസ്ത്രത്തില്‍ 9 വരെയുള്ള നമ്പറുകളെയാണ് പരാമര്‍ശിക്കുന്നത്. 9ന് ശേഷമുള്ള സംഖ്യകളുടെ ഫലങ്ങള്‍ സംഖ്യാശാസ്ത്രത്തില്‍ പറയുന്നില്ല. എന്തെന്നാല്‍, 9ന് ശേഷമുള്ള സംഖ്യ 1ന്റെയും 0-ത്തിന്റെയും സംയോജനമാണ്. അതായത്, 10. അങ്ങനെ പല പല സംഖ്യകള്‍ സംയോജിപ്പിച്ച് വിവിധ നമ്പറുകള്‍ ഉണ്ടാക്കി. അതിനിടയില്‍ പൂജ്യം ന്യൂട്രലായി നില്‍ക്കുന്നുണ്ട്. ഇത് ഗ്രഹങ്ങളെ കുറിച്ചുള്ള പഠനവുമായി ബന്ധിപ്പിക്കാവുന്നതാണ്.
സൗരയൂഥത്തില്‍ ആകെ 9 ഗ്രഹങ്ങളാണുള്ളത്. കുറച്ചുകൂടി ലളിതമായി പറഞ്ഞാല്‍, ഓരോ ഗ്രഹത്തിനും ഓരോ സംഖ്യ നല്‍കുകയും ആ നമ്പറില്‍ വിളിക്കുകയും ചെയ്യുന്നു. സംഖ്യകളെ പരാമര്‍ശിച്ചു കൊണ്ട് സൗരയൂഥത്തിലെ 9 ഗ്രഹങ്ങളെ കുറിച്ചുള്ള സമഗ്ര പഠനമാണ് യഥാര്‍ത്ഥത്തില്‍ സംഖ്യാശാസ്ത്രം എന്ന് അറിയപ്പെടുന്നത്.
ഗ്രഹങ്ങളെ ഏതൊക്കെ സംഖ്യകള്‍ കൊണ്ടാണ് വിശേഷിപ്പിക്കുന്നത് എന്ന് നോക്കാം.
സൂര്യന് – 1 ചന്ദ്രന് – 2 വ്യാഴം – 3 രാഹു (യുറാനസ്സ്) – 4 ബുധന്‍ – 5 ശുക്രന് – 6 കേതു (നെപ്റ്റിയൂണ്‍) – 7 ശനി – 8 ചൊവ്വ – 9
Summary: Does your mobile phone number bring you luck as per numerology
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Mobile number, Numerology