സ്കൂൾ ഓർമകൾക്ക് 30 വയസ്സ്; യൂട്യൂബ് വെർച്വൽ വീഡിയോ പുറത്തിറക്കി പൂർവ വിദ്യാർഥികൾ

തൃശൂർ മണ്ണൂത്തി ഡോൺ ബോസ്കോ സ്കൂളിലെ 1991 ബാച്ചിലെ പൂർവ വിദ്യാർഥികളാണ് വീഡിയോ പുറത്തിറക്കിയത്.

News18 Malayalam | news18-malayalam
Updated: August 15, 2020, 10:28 AM IST
സ്കൂൾ ഓർമകൾക്ക് 30 വയസ്സ്; യൂട്യൂബ് വെർച്വൽ വീഡിയോ പുറത്തിറക്കി പൂർവ വിദ്യാർഥികൾ
News18 Malayalam
  • Share this:
സ്കൂൾ ജീവിതത്തിന്റെ 30 വർഷം പൂർത്തിയാക്കുന്നതിന്റെ ഓർമയ്ക്ക് സ്വാതന്ത്ര്യദിനത്തിൽ യൂട്യൂബ് വെർച്വൽ വീഡിയോ പുറത്തിറക്കി പൂർവ വിദ്യാർഥികൾ. തൃശൂർ മണ്ണൂത്തി ഡോൺ ബോസ്കോ സ്കൂളിലെ 1991 ബാച്ചിലെ പൂർവ വിദ്യാർഥികളാണ് വീഡിയോ പുറത്തിറക്കിയത്.

ലോകത്തിന്റെയും ഇന്ത്യയുടെയും വിവിധ ഭാഗങ്ങളിൽ കഴിയുന്ന 125 പൂർവ വിദ്യാർഥികളെയും അന്നത്തെ അധ്യാപകരെയും പ്രധാന അധ്യാപകരെയും കോർത്തിണക്കിയാണ് വീഡിയോ തയാറാക്കിയിരിക്കുന്നത്.

വീഡിയോ കാണാം


സ്കൂളിലെ 8,9,10 ക്ലാസുകളിലെ ബുദ്ധിമുട്ടനുഭവിക്കുന്ന ഇരുപതോളം വിദ്യാർഥികളുടെ പഠന ചെലവ് പൂർവ വിദ്യാർഥികൾ ഏറ്റെടുത്തിട്ടുണ്ട്. മുക്കാട്ടുകര ഗവൺമെന്റ് എൽപി സ്കൂളിലെ വിദ്യാർഥികൾക്ക് ഒരു വർഷത്തേക്കുള്ള പഠന സാമഗ്രികൾക്കുള്ള ചെലവും വഹിക്കാനും പൂർവ വിദ്യാർഥികൾ മുന്നോട്ടുവന്നിട്ടുണ്ട്.
Published by: Rajesh V
First published: August 15, 2020, 10:28 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading