നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • "ഗർഭധാരണം വൈകിപ്പിക്കരുത്": വിദ്യാർത്ഥികൾക്കായി ഫെർട്ടിലിറ്റി പാഠങ്ങൾ ഉൾപ്പെടുത്തി കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി കോളേജ്

  "ഗർഭധാരണം വൈകിപ്പിക്കരുത്": വിദ്യാർത്ഥികൾക്കായി ഫെർട്ടിലിറ്റി പാഠങ്ങൾ ഉൾപ്പെടുത്തി കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി കോളേജ്

  നാല്‍പ്പത്തിയഞ്ചാം വയസില്‍ ഗര്‍ഭിണിയാകാന്‍ പാടുപെട്ട തന്റെ സ്വന്തം അനുഭവമാണ് ഈ തീരുമാനത്തെ സ്വാധീനിച്ചതെന്ന് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഓള്‍-ഫീമെയ്ല്‍ കോളേജ് പ്രസിഡന്റ് ഡൊറോത്തി ബൈറണ്‍ പറഞ്ഞു.

  • Share this:
   കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഓള്‍-ഫീമെയ്ല്‍ കോളേജിന്റെ പുതിയ പ്രസിഡന്റ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യുല്‍പാദന ശേഷിയെ കുറിച്ചുള്ള പാഠങ്ങള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിരിക്കുകയാണ്. നാല്‍പ്പത്തിയഞ്ചാം വയസില്‍ ഗര്‍ഭിണിയാകാന്‍ പാടുപെട്ട തന്റെ സ്വന്തം അനുഭവമാണ് ഈ തീരുമാനത്തെ സ്വാധീനിച്ചതെന്ന് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഓള്‍-ഫീമെയ്ല്‍ കോളേജ് പ്രസിഡന്റ് ഡൊറോത്തി ബൈറണ്‍ പറഞ്ഞു.

   ചാനല്‍ 4 ന്യൂസിന്റെ മുന്‍ മേധാവിയായിരുന്ന 69 വയസുകാരി ഡൊറോത്തി ബൈറണ്‍ ഈയിടെയാണ് മുറെ എഡ്വേര്‍ഡ്‌സ് കോളേജില്‍ പ്രസിഡന്റിന്റെ ചുമതല ഏറ്റെടുത്തത്. 35 വയസ്സിനു ശേഷം ഫെര്‍ട്ടിലിറ്റി ശേഷി നല്ല രീതിയില്‍ കുറയുമെന്ന വസ്തുത സ്ത്രീകള്‍ക്ക് നന്നായി മനസ്സിലാക്കാന്‍ സഹായിക്കുന്നതിനാണ് പുതിയ സെമിനാറുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ഡൊറോത്തി പറഞ്ഞു.

   വര്‍ഷങ്ങളായുള്ള ഐ വി എഫ് ചികിത്സയ്ക്ക് ശേഷം 45 വയസ്സുള്ളപ്പോള്‍ ആണ് ഡൊറോത്തി ബൈറണ്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. മകള്‍ക്ക് ഇപ്പോള്‍ 24 വയസുണ്ട്. യു കെയിലെ ശരാശരി ജനനനിരക്ക് 2021 ല്‍ 1.53 ആയി കുറഞ്ഞു എന്നും ഡൊറോത്തി പറയുന്നു.

   'അവര്‍ എല്ലാവരും സ്‌കൂളില്‍ നന്നായി പഠിക്കണം, ബിരുദം നേടണം, അവരുടെ കരിയറില്‍ വിജയിക്കണം, സുന്ദരിയാകണം' എന്ന് മാത്രമാണ് പെണ്‍കുട്ടികളെ പഠിപ്പിക്കുന്നത് എന്ന് ദി സണ്‍ഡേ ടൈംസിനോട് സംസാരിക്കുന്നതിനിടെ അവര്‍ പറഞ്ഞു. ടെലിവിഷന്‍ ചാനലുകളില്‍ ഒരു കരിയര്‍ കെട്ടിപ്പടുക്കുന്നതിനിടയില്‍ സ്വന്തം കുടുംബം ആസൂത്രണം ചെയ്യുന്ന കാര്യത്തില്‍ വേണ്ട ശ്രദ്ധ പുലര്‍ത്തിയില്ല എന്നും അവര്‍ പറയുന്നു.

   'വിജയകരമായ കരിയറിന് ഊന്നല്‍ നല്‍കുന്നതിന് ഗര്‍ഭധാരണം തടസമാണെന്ന് ഞാനടക്കമുള്ള ഒരുപാട് സ്ത്രീകള്‍ ഞങ്ങളുടെ യൗവ്വനകാലത്ത് വിശ്വസിച്ചിരുന്നു. ആ വിചാരം മൂലം ഒരു കുടുംബം വേണം എന്ന ആഗ്രഹം വന്നപ്പോഴേക്കും അതിനുള്ള സമയം ഏറെ വൈകിപ്പോയിരുന്നു.', ബൈറണ്‍ പറയുന്നു.

   സ്ത്രീകളില്‍ 35 വയസ്സിനു ശേഷം എങ്ങനെയാണ് ഫെര്‍ട്ടിലിറ്റി അതിവേഗം കുറയുന്നതെന്ന് പുതിയ ക്ലാസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിശദീകരിച്ച് കൊടുക്കും. 'പ്രായം ഇരുപതുകളില്‍ എത്തുമ്പോള്‍ തന്നെ സ്ത്രീകള്‍ താന്‍ എപ്പോഴാണ് ഒരു കുടുംബം തുടങ്ങാന്‍ ആഗ്രഹിക്കുന്നത് എന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിച്ചു തുടങ്ങണം. 25 വയസ്സുള്ള ഒരു സ്ത്രീക്ക് പ്രതിമാസം ഗര്‍ഭധാരണത്തിനുള്ള സാധ്യത 25 ശതമാനമാണ്. 35 ല്‍, ഇത് 15 ശതമാനത്തിന് അടുത്തായിരിക്കും. എന്നാല്‍ 40 ല്‍, ഇത് ഒന്നോ രണ്ടോ ശതമാനം മാത്രമായി ചുരുങ്ങും', ലീഡ്‌സ് ഫെര്‍ട്ടിലിറ്റിയിലെ ലീഡ് ക്ലിനിക്കായ പ്രൊഫ. ബലെന്‍ പറഞ്ഞു.

   'നിങ്ങള്‍ക്ക് മൂന്ന് കുട്ടികളുണ്ടാകണമെങ്കില്‍ 23 -ാം വയസ്സില്‍ തന്നെ നിങ്ങള്‍ ശ്രമം ആരംഭിക്കേണ്ടതുണ്ട്. നിങ്ങള്‍ക്ക് രണ്ട് കുട്ടികള്‍ വേണമെങ്കില്‍, 28 വയസ്സ് വരെ നിങ്ങള്‍ക്ക് ഗര്‍ഭധാരണം ഉപേക്ഷിക്കാം. അതല്ല നിങ്ങള്‍ ഒരു കുഞ്ഞില്‍ സന്തുഷ്ടനാണെങ്കില്‍ നിങ്ങള്‍ 32 ആകുമ്പോഴേക്കും ഗര്‍ഭധാരണത്തിന് ശ്രമിക്കുക.',
   അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
   Published by:Jayashankar AV
   First published:
   )}