• HOME
  • »
  • NEWS
  • »
  • life
  • »
  • യാത്രയ്ക്കിടയിലെ ഹൃദയാഘാത ലക്ഷണങ്ങൾ അവഗണിക്കരുതേ...

യാത്രയ്ക്കിടയിലെ ഹൃദയാഘാത ലക്ഷണങ്ങൾ അവഗണിക്കരുതേ...

15 മിനുട്ടിലേറെ നീണ്ടുനിൽക്കുന്ന വേദന നെഞ്ച്, കഴുത്ത്, തൊണ്ട, വയർ, തോൾ പുറംഭാഗം എന്നിവിടങ്ങളിൽ അനുഭവപ്പെട്ടാൽ അത് ഹൃദയാഘാത സാധ്യതയാകാമെന്നാണ് വിലയിരുത്തുന്നത്

News 18

News 18

  • Last Updated :
  • Share this:
    യാത്ര ചെയ്യുമ്പോൾ അനുഭവപ്പെടുന്ന ഹൃദയാഘാത ലക്ഷണങ്ങൾ അവഗണിക്കരുതെന്ന് വിദഗ്ദ്ധ പഠനം. യാത്രയ്ക്കിടയിൽ മരണത്തിനിടയാക്കുന്നത് കാർഡിയോ വാസ്ക്കുലർ ഡിസീസ്(സിവിഡി) അഥവ ഹൃദയ വാൽവുകൾക്ക് ഉണ്ടാകുന്ന അസുഖമാണെന്ന് ഗവേഷണ റിപ്പോർട്ടിൽ പറയുന്നു. സ്പെയിനിലെ മലാഗയിൽ നടന്ന അക്യൂട്ട് കാർഡിയോവാസ്ക്കുലർ കെയർ 2019ലാണ് ഇതുസംബന്ധിച്ച ഗവേഷണം ചർച്ചയായത്. യാത്രയ്ക്കിടയിൽ ഹൃദയാഘാത ലക്ഷണം അനുഭവപ്പെട്ടാൽ ഉടനടി ചികിത്സ തേടണമെന്നാണ് പഠനറിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നത്.

    15 മിനുട്ടിലേറെ നീണ്ടുനിൽക്കുന്ന വേദന നെഞ്ച്, കഴുത്ത്, തൊണ്ട, വയർ, തോൾ പുറംഭാഗം എന്നിവിടങ്ങളിൽ അനുഭവപ്പെട്ടാൽ അത് ഹൃദയാഘാത സാധ്യതയാകാമെന്നാണ് വിലയിരുത്തുന്നത്. ഇത്തരം സാഹചര്യത്തിൽ ഉടനടി വൈദ്യസഹായം തേടണമെന്ന് ഗവേഷണത്തിൽ പങ്കാളിയായ ജാപ്പനീസ് സർവ്വകലാശാലയിലെ റ്യോട്ട നിഷിയോ പറയുന്നു.

    'ആർത്തവം ഒളിച്ചുവയ്‌ക്കേണ്ടതല്ല': ഇമോജിയും എത്തുന്നു

    നീണ്ട യാത്രകളിൽ അനുഭവപ്പെടുന്ന ക്ഷീണം, കാൽ വേദന, നിർജ്ജലീകരണം, ബാലൻസ് തെറ്റുക തുടങ്ങിയ പ്രശ്നങ്ങൾ ചിലരിലെങ്കിലും കാർഡിയോ വാസ്ക്കുലർ ഡിസീസ് ലക്ഷണങ്ങളാകാമെന്ന് നോയിഡ യഥാർഥ് ആശുപത്രിയിലെ പ്രൊഫസറും സീനിയർ കാർഡിയാക് സർജനുമായ ദീപക് ഖുറാന അഭിപ്രായപ്പെടുന്നു.

    1999നും 2015നും ഇടയിൽ ഹൃദയാഘാതത്തിന് ചികിത്സ തേടി 2564 പേരുടെ റിപ്പോർട്ടുകൾ അടിസ്ഥാനമാക്കിയാണ് പഠനറിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ 7.5 ശതമാനം പേർക്കും യാത്രയ്ക്കിടയിലാണ് ഹൃദയാഘാതം അനുഭവപ്പെട്ടത്. ചെറുപ്പക്കാരായ ആളുകളിൽ യാത്രയ്ക്കിടയിൽ അതീവ ഗുരുതരമായ ഹൃദയാഘാതമായ എസ്.ടി എലിവേഷൻ മയോകാർഡിയൽ ഇൻഫറാക്ഷൻ(SETMI) അനുഭവപ്പെട്ടതായും പഠനത്തിൽ പറയുന്നു.

    അതേസമയം യാത്രയ്ക്കിടയിൽ ഹൃദയാഘാതം അനുഭവപ്പെട്ടവർക്ക് മരണ സാധ്യത 42 ശതമാനം കുറവായിരിക്കുമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. പക്ഷേ ഇത് വയസ്, രക്താതിമർദ്ദം, പ്രമേഹം എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും. യാത്രയ്ക്കിടയിലെ ഹൃദയാഘാതത്തെ അതിജീവിച്ച് വീട്ടിലെത്തിയാലും വൈദ്യസഹായം തേടാതെയിരിക്കരുതെന്ന് പഠനത്തിൽ പറയുന്നു. രണ്ടാമതൊരു ഹൃദയാഘാതം വരാനുള്ള സാധ്യത കൂടുതലായിരിക്കും. അപകടമൊഴിവാക്കാൻ ആരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണക്രമവും സ്വീകരിക്കുകയും ആവശ്യമായ മരുന്നുകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം കഴിച്ചുതുടങ്ങുകയും വേണം.
    First published: