ലോകത്തിലെ 2% മുൻനിര ശാസ്ത്രജ്ഞന്മാരുടെ പട്ടികയിൽ രണ്ടാം വട്ടവും; നേട്ടവുമായി Dr. അലക്സ് പി ജെയിംസ്
ലോകത്തിലെ 2% മുൻനിര ശാസ്ത്രജ്ഞന്മാരുടെ പട്ടികയിൽ രണ്ടാം വട്ടവും; നേട്ടവുമായി Dr. അലക്സ് പി ജെയിംസ്
സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയും നെതര്‍ലന്‍ഡ്സ് ആസ്ഥാനമായ പ്രസിദ്ധീകരണമായ എല്സവെയറും ചേര്‍ന്ന് തയ്യാറാക്കിയ പട്ടികയില്‍ ഡിജിറ്റല്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ അംഗങ്ങളായ 6 പ്രൊഫസര്‍മാരുമുണ്ട്
Last Updated :
Share this:
തിരുവനന്തപുരം : ഡിജിറ്റല്‍ സര്‍വകലാശാല അസ്സോസിയേറ്റ് ഡീന്‍ (അക്കാഡമിക് ) ഡോ അലക്സ് പി ജെയിംസ് ലോകത്തിലെ 2 % മുന്‍നിര ശാസ്ത്രജ്ഞന്മാരുടെ പട്ടികയില്‍ തുടര്‍ച്ചയായ രണ്ടാം വട്ടവും ഇടം നേടി. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയും നെതര്‍ലന്‍ഡ്സ് ആസ്ഥാനമായ പ്രസിദ്ധീകരണമായ എല്സവെയറും ചേര്‍ന്ന് തയ്യാറാക്കിയ പട്ടികയില്‍ ഡിജിറ്റല്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ അംഗങ്ങളായ 6 പ്രൊഫസര്‍മാരുമുണ്ട്.
ഒരു വര്‍ഷം, കരിയര്‍ എന്നി രണ്ടു ഘട്ടങ്ങളിലെ ഡാറ്റ എടുത്ത് തയ്യാറാക്കിയ രണ്ട് പട്ടികയിലും ഡോ ജെയിംസ് ഉള്‍പ്പെട്ടിട്ടുണ്ട്. ഒരു വര്‍ഷത്തെ നേട്ടങ്ങള്‍ ഉള്‍പ്പെടുത്തിയ പട്ടികയില്‍ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് മേഖലയിലെ 105029 ശാസ്ത്രജ്ഞന്മാരില് 294 -ആം സ്ഥാനവും ഇന്ത്യന്‍ ശാസ്ത്രജ്ഞന്മാരില് 8 ആം സ്ഥാനവുമാണ് ഡോ ജെയിംസിനുള്ളത്. സ്റ്റാന്‍ഫോര്‍ഡ് - എല്‍സവെയര്‍ റിപ്പോര്‍ട്ട് പ്രകാരം ശാസ്ത്രജ്ഞന്മാരുടെ പേരുകള്‍ അവലംബമാക്കിയ - സി-സ്കോര്‍ - പ്രകാരമാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
ഡോ ജെയിംസിനെ കൂടാതെ ഡിജിറ്റല്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളായ ഡോ വിന്‍ചെന്‍സൊ പിയൂരി (മിലന് സര്‍വകലാശാല), ഡോ സുദിപ് മിശ്ര (ഐ ഐ ടി ഖരഗ്പൂര്‍), ഡോ സ്വഗതം ദാസ് (ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കൊല്‍ക്കത്ത), ഡോ അജിത് എബ്രഹാം (മെഷീന് ഇന്റലിജന്‍സ് റിസര്‍ച്ച് ലാബ്), ഡോ സുരേഷ് H. ചെറുമുറ്റത്ത് (എന്‍ ഐ ഐ എസ് ടി), ഡോ സുധാകര്‍ റെഡ്ഡി (ഐ എസ് ആര് ഓ) എന്നിവരും പട്ടികയിലുണ്ട്. പട്ടിക പ്രകാരം ജെയിംസ്, മിശ്ര, ദാസ്, എബ്രഹാം എന്നിവര്‍ ആദ്യ 0.05 % ന് ഉള്ളില്‍ വരുന്നവരാണ്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഹാര്ഡ്വെയര്, ന്യൂറോമോര്‍ഫിക് വി എല്‍ എസ് ഐ, മെഷീന് ലേണിങ് എന്നിവയാണ് ഡോ ജെയിംസിന്റെ പ്രധാന ഗവേഷണ മേഖലകള്‍. ഡിജിറ്റല്‍ സര്‍വകലാശാലയുടെ മികവിന്റെ കേന്ദ്രങ്ങളായ മേക്കര്‍ വില്ലേജിന്റെ പ്രൊഫസര്‍ ഇന്‍ ചാര്‍ജും ഇന്റലിജന്റ് ഐ ഓ ടി സെന്‍സറിന്റെ ചീഫ് ഇന്‍വെസ്റ്റിഗേറ്ററുമാണ് പ്രൊഫ ജെയിംസ്.
അന്താരാഷ്ട്ര ജേര്‍ണലുകളില്‍ 170 ലധികം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഡോ ജെയിംസ് ശാസ്ത്ര പ്രസിദ്ധീകരണങ്ങളുടെ അസ്സോസിയേറ്റ് എഡിറ്ററായും പ്രവര്‍ത്തിക്കുന്നുണ്ട്. ഐ ട്രിപ്പിള്‍ ഇ (IEEE) കേരള സര്‍ക്യൂട്ട് ആന്‍ഡ് സിസ്റ്റംസ് സൊസൈറ്റിയുടെ സ്ഥാപക അധ്യക്ഷനും ബ്രിട്ടീഷ് കമ്പ്യൂട്ടര്‍ സൊസൈറ്റി (BCS), ഇന്സ്ടിട്യൂഷന് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജി (IET) എന്നിവയുടെ ഫെല്ലോയുമാണ്.
Published by:Karthika M
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.