തിരുവനന്തപുരം: ഇടുക്കി ജില്ലയുടെ ആദ്യ കളക്ടർ മാത്രമായിരുന്നില്ല ഡോ. ഡി ബാബു പോൾ. ഇടുക്കിയുടെ പേരുതന്നെ തിരുത്തിയ ദീർഘദർശികൂടിയായിരുന്നു അദ്ദേഹം. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ പ്രോജക്ട് കോ ഓർഡിനേറ്റർ കൂടിയായിരുന്നു ബാബുപോൾ. മുഖ്യമന്ത്രിയായിരുന്ന അച്യുതമേനോൻ അദ്ദേഹത്തെ തിരഞ്ഞുപിടിച്ച് ഏൽപിച്ചതാണ് ആ ചുമതല. നിരാശയോടെയാണ് ഇടുക്കിക്ക് പോയതെങ്കിലും പിന്നീട് ഏലത്തിന്റെ മണത്തെയും ആ നാടിനെയും ഏറെ ഇഷ്ടപ്പെട്ടുതുടങ്ങി.
അക്കാലത്ത് വൈദ്യുത വകുപ്പ് ഉദ്യോഗസ്ഥർ അടക്കം ഇടുക്കിയെ വിളിച്ചിരുന്നതും എഴുതിയിരുന്നതും 'ഇടിക്കി' എന്നായിരുന്നു. ഇതു മനസിലാക്കിയ ബാബു പോൾ 'ടി' അല്ല 'ടു' ആണ് ശരിയെന്ന് സർക്കാരിന് കത്തെഴുതി. അതായിരുന്നു അദ്ദേഹം അവിടെ നിന്ന് ആദ്യമായി സർക്കാരിനെഴുതിയ കത്ത്. പിന്നീട് സർക്കാർ ഔദ്യോഗികമായി തന്നെ പേര് ഇടുക്കി എന്നാക്കി. ഒരുപക്ഷെ, ബാബുപോൾ ഇടപെട്ടില്ലെങ്കിൽ ഇപ്പോഴും ഇന്നത്തെ ഇടുക്കി 'ഇടിക്കി' ആയിരുന്നേനെ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Babu paul books, Babu paul ias, Babu paul writer, D babu paul passes away, D babu paul profile, ഡോ. ഡി ബാബുപോൾ, ബാബുപോൾ അന്തരിച്ചു, ബാബുപോൾ എഴുത്തുകാരൻ, ബാബുപോൾ പുസ്തകൾങ്ങൾ