'രക്ഷകർത്താവിനെ വിളിച്ചുകൊണ്ട് വന്നിട്ട് ക്ലാസിൽ കയറിയാൽ മതി' ഈ വിളിച്ചുവരുത്തലിന് ഒരു വ്യവസ്ഥയൊക്കെ വേണ്ടെ?

ഏതൊക്കെ സാഹചര്യത്തിൽ രക്ഷിതാവിനെ വിളിച്ചുവരുത്താമെന്നതിന് ഒരു മാനദണ്ഡമൊക്കെ സ്കൂളിൽ വേണമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ഡോ. സി.ജെ ജോൺ നിർദേശിക്കുന്നു.

news18-malayalam
Updated: August 20, 2019, 2:38 PM IST
'രക്ഷകർത്താവിനെ വിളിച്ചുകൊണ്ട് വന്നിട്ട് ക്ലാസിൽ കയറിയാൽ മതി' ഈ വിളിച്ചുവരുത്തലിന് ഒരു വ്യവസ്ഥയൊക്കെ വേണ്ടെ?
പ്രതീകാത്മക ചിത്രം
  • Share this:
'രക്ഷകർത്താവിനെ വിളിച്ചുകൊണ്ട് വന്നിട്ട് ക്ലാസിൽ കയറിയാൽ മതി' സ്കൂളിൽ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ കണ്ടാൽ കുട്ടികളോട് അധ്യാപകർ ആവശ്യപ്പെടുന്ന പ്രധാന സംഗതിയാണിത്. എന്നാൽ ഇത് കുട്ടികളിൽ ഏൽപ്പിക്കുന്ന മാനസികസമ്മർദ്ദത്തെക്കുറിച്ച് അവർ ചിന്തിക്കുന്നില്ല. വീട്ടിൽനിന്ന് രക്ഷിതാവിനെ വിളിച്ചുകൊണ്ടുവരാൻ ആവശ്യപ്പെട്ടാൽ ചില കുട്ടികളെങ്കിലും ടെൻഷനിലാകും. ചിലർ വീട്ടിൽ പോകാതെ മറ്റെവിടേക്കെങ്കിലും നാടുവിട്ട് പോകുന്ന സ്ഥിതിയും ഉണ്ടാകാം. ഈ വിഷയം വളരെ നയപരമായി കൈകാര്യം ചെയ്യണമെന്നാണ് പ്രമുഖ മനശാസ്ത്രജ്ഞനായ ഡോ. സി.ജെ ജോൺ അഭിപ്രായപ്പെടുന്നത്. ഇത്തരത്തിൽ രക്ഷിതാവിനെ വിളിച്ചുകൊണ്ടുവരുന്നതിന് ഒരു വ്യവസ്ഥയൊക്കെ വേണം. ഏതൊക്കെ സാഹചര്യത്തിൽ രക്ഷിതാവിനെ വിളിച്ചുവരുത്താമെന്നതിന് ഒരു മാനദണ്ഡമൊക്കെ സ്കൂളിൽ വേണമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ഡോ. സി.ജെ ജോൺ നിർദേശിക്കുന്നു.

ഡോ. സി.ജെ ജോണിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

പള്ളിക്കൂടത്തിൽ വിദ്യാർഥികൾ കുരുത്തക്കേട്‌ കാണിച്ചാൽ രക്ഷ കർത്താവിനെ അടുത്ത ദിവസം വിളിച്ചു കൊണ്ട് വന്നിട്ട് ക്‌ളാസിൽ കയറിയാൽ മതിയെന്ന് അധ്യാപകർ ചിലപ്പോൾ പറയാറുണ്ട്.ഈ കാര്യം പറയുമ്പോൾ തന്നെ കുട്ടിക്ക് വീട്ടിൽ അടി കിട്ടിയെന്നു വരും.അധ്യാപകരുടെ മുമ്പിലെ നാണം കെടലിനുള്ള സ്‌പെഷ്യൽ ശിക്ഷ മുൻകൂറായി നൽകുന്നതാണിത്.യഥാർത്ഥ പ്രശ്നത്തിന് വേറെ കിട്ടും.പണ്ട് അച്ഛനായി കോളേജിലെ മുതിർന്ന കുട്ടികൾ ആരെയെങ്കിലും വേഷം കെട്ടിച്ചു കൊണ്ട് പോകുമായിരുന്നുവെന്ന് കേട്ടിട്ടുണ്ട് .ഇപ്പോൾ സ്‌കൂളിൽ അത് അത്ര എളുപ്പമല്ല.രക്ഷ കർത്താവിനോടു കാണാൻ വരണമെന്നു ഒരു പെരുമാറ്റ പ്രശ്ന സാഹചര്യത്തിൽ കുട്ടിയോട് തന്നെ പറയുന്നതിൽ ഒരു ശിക്ഷ ഒളിഞ്ഞു കിടപ്പുണ്ട് .ഇത് നടപ്പാക്കും വരെ ചില കുട്ടികളെങ്കിലും ടെൻഷനിലായിരിക്കും.ചിലർ പേടിച്ചു വീട്ടിലേക്ക് പോകാതെ മറ്റെവിടെയെങ്കിലും പോയ സംഭവങ്ങളുണ്ട്.ഈ വിളിച്ചു വരുത്തലിനു ഒരു വ്യവസ്ഥ നല്ലതാണ്.അധ്യാപകർക്ക് തീർക്കാവുന്ന കേസാണെങ്കിൽ അങ്ങനെ തന്നെ തീരണം.ഏതൊക്കെ സാഹചര്യത്തിൽ ഇത് പോലെ ഒരു വിളിച്ചു വരുത്തൽ ആകാമെന്നതിന് ഒരു സ്‌കൂൾ മാനദണ്ഡം വേണം.എല്ലാ രക്ഷ കർത്താക്കളുടെയും മൊബൈൽ നമ്പർ സ്‌കൂളിൽ ഉള്ള കാലമാണ് .നേരിട്ട് അവരോടു വിളിച്ചു കാണാൻ ആവശ്യപ്പെടാം.കുറ്റപ്പെടുത്തിയും പഴിച്ചുമൊന്നുമല്ല അറിയിക്കേണ്ടത് . കൂട്ടായി പ്രവർത്തിച്ചു കുട്ടിയെ മിടുക്കനാക്കാൻ വേണ്ടിയുള്ള ഒരു കൂടി കാഴ്ചയെന്ന സ്പിരിറ്റിൽ വേണം ഇത്.വിളിപ്പിച്ചിട്ടുണ്ടെന്ന കാര്യം കുട്ടി വീട്ടിലെത്തുമ്പോൾ അറിഞ്ഞാൽ മതി.തിരുത്താനുള്ള മനോഭാവത്തോടെ എന്താണ് പ്രശ്നമെന്ന് കുട്ടിയിൽ നിന്ന് മനസ്സിലാക്കുന്നത് മാതാ പിതാക്കളുടെ മിടുക്ക്.അധ്യാപകരും ആ നിലപാടെടുത്താൽ നല്ല കുട്ടിയായി മാറ്റൽ എളുപ്പമാകും. ഞങ്ങൾക്ക് തല്ലാനോ ചീത്ത പറയാനോ പറ്റാത്തത് കൊണ്ട് അത് മാതാ പിതാക്കളെ കൊണ്ട് ചെയ്യിക്കാമെന്ന ലൈനിൽ ഈ വിളിച്ചു വരുത്തൽ നടപ്പിലാക്കരുത് .മാതാ പിതാക്കളുടെ ആത്മവീര്യം തകർക്കാനും പാടില്ല .ഒരു കുട്ടിയുടെ സങ്കടം കേട്ട് എഴുതിയതാണ്.ഭൂരിപക്ഷം അധ്യാപകരും ഇങ്ങനെയല്ല എന്ന് കൂടി കുറിക്കുന്നു.
First published: August 20, 2019, 2:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading