• HOME
 • »
 • NEWS
 • »
 • life
 • »
 • Online class| ആഘോഷങ്ങൾക്കിടയിൽ ഈ യാഥാർഥ്യങ്ങൾ കാണാതെ പോകരുത്; ഡോ. സി ജെ ജോൺ

Online class| ആഘോഷങ്ങൾക്കിടയിൽ ഈ യാഥാർഥ്യങ്ങൾ കാണാതെ പോകരുത്; ഡോ. സി ജെ ജോൺ

ഓൺലൈൻ, ടെലിവിഷന്‍ അധ്യയന മാർഗത്തെ ആഘോഷമാക്കുന്നവരുടെ ശ്രദ്ധയ്ക്കായി ചില കാര്യങ്ങൾ വ്യക്തമാക്കുകയാണ് മാനസിക ആരോഗ്യ വിദഗ്ധനായ ഡോ. സി ജെ ജോൺ.

News 18

News 18

 • Last Updated :
 • Share this:
  #ഡോ. സി ജെ ജോൺ

  ഓൺലൈൻ, ടെലിവിഷന്‍ മാര്‍ഗ്ഗത്തിലൂടെ ആദ്യ മണി അടിച്ച് പള്ളിക്കൂടം തുറന്നത് ആഘോഷിക്കുന്ന തിരക്കിലാണ് കേരളം. ഡിജിറ്റൽ സ്കൂള്‍ വിദ്യാഭ്യാസമെന്ന് കേട്ടാൽ ത്രില്ലടിക്കുന്നവര്‍ ചില യാഥാർഥ്യങ്ങൾ കൂടി കാണണം.

  മുതിര്‍ന്ന ക്ലാസുകളിലെ കുട്ടികള്‍
  പലരും ഇത്തരം ക്ലാസ്സുകളില്‍ മേല്‍നോട്ടം ഇല്ലാതെ പങ്കെടുക്കും. വീട്ടിലെ മുതിർന്നവരെല്ലാം പണിയെടുക്കാൻ പുറത്തു പോകുന്ന നേരത്താണ് ഓൺലൈൻ /ടെലിവിഷന്‍ ക്ലാസുകള്‍. ചില കുട്ടികളെങ്കിലും അതിൽ ആത്മാർത്ഥമായി പങ്കു ചേരണമെന്നില്ല.

  ഓൺലൈനിലും, ടെലിവിഷനിലും
  മറ്റിടങ്ങളിലേക്ക് ചുറ്റിക്കറങ്ങുന്ന തരത്തിലുള്ള ഓൺലൈൻ ക്ലാസ്സ് ബങ്കിങ് ഉണ്ടായിയെന്ന് വരും . ഉത്തരവാദിത്ത ഉപയോഗം ഉറപ്പാക്കണം. ഒരു പക്ഷേ
  സാങ്കേതിക വിദ്യയുടെ സഹായം തേടണം ഇതിനൊക്കെയുള്ള വൈഭവം എത്ര പേര്‍ക്ക് ഉണ്ട്?
  അധ്യാപകന്റെ മേല്‍നോട്ടത്തിന് പകരമായി എന്ത് ചെയ്യും എന്നൊരു പ്രതിസന്ധി കൂടി നേരിടുന്ന ധാരാളം മാതാപിതാക്കള്‍ ഉണ്ട്. എങ്ങനെ എല്ലാ ദിവസവും ഇത് സാധിക്കുമെന്ന് വിഷമിക്കുന്നവര്‍ ധാരാളം.

  എല്ലാവർക്കും ഇത്തരത്തിലുള്ള ക്ലാസ് വേണോയെന്ന് കൂടി പരിശോധിക്കണം. മാതാപിതാ ക്കള്‍ കൂടെ ഇരിക്കേണ്ടി വരുന്ന ചെറിയ കുട്ടികള്‍ക്കും ഒന്‍പതാം ക്ലാസ്സ്‌ വരെയുള്ള വിദ്യാര്‍ഥികള്‍കള്‍ക്കും ആഴ്ച അവസാനം ഒരു ദിവസം മാത്രം അധ്യയനം ആയാലും കുഴപ്പം ഇല്ല. സൗകര്യം പോലെ യു ട്യൂബ് കണ്ട് ചെയ്താലും മതി. പഠനത്തിന്റെ ചിട്ടകള്‍ വിട്ട് പോകാതിരിക്കാന്‍ വേണ്ടി മാത്രം ആകണം ഇത്. സിലബസ് പ്രാധാന്യം വേണ്ട.

  ജോലിക്ക് പോകുന്ന രക്ഷിതാക്കള്‍ക്ക് ഇത് വലിയ ആശ്വാസം ആകും. പത്ത് , പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് പതിവ് ക്ലാസ് ദിനങ്ങളില്‍ ഇത്
  ചെയ്യാം. എല്ലാ വിഷയങ്ങളും ഉള്‍പ്പെടുത്തി തന്നെ ആകാം.
  TRENDING:Online Class|ഇത്തവണ ഒന്നാം ക്‌ളാസിലെ ആദ്യ ദിവസം എത്തിയത് 26 ലക്ഷം 'കുട്ടികൾ'
  [NEWS]
  Online Class | 'കുട്ടികള്‍ക്കിടയില്‍ അന്തരമുണ്ടാക്കരുത്'; ഓണ്‍ലൈന്‍ വിദ്യാഭ്യാസം അടിച്ചേല്‍പിക്കരുതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ
  [NEWS]
  'സർക്കാരിന്റെ തെറ്റായ തീരുമാനത്തിൻറെ ഇരയാണ് ദേവിക; സർക്കാർ മാപ്പു പറയണം:' കേന്ദ്ര മന്ത്രി വി.മുരളീധരൻ
  [NEWS]


  എല്ലവർക്കും പ്രാപ്യമാകുമോയെന്ന ചോദ്യവും പ്രസക്തം. ആ രീതിയിലുള്ള ചർച്ചകൾ ഉയർന്ന് തുടങ്ങി. കുടുംബങ്ങളുടെ ഭാഗത്തു നിന്നും ചിന്തിക്കണം, കുട്ടികളുടെ പഠനത്തിനായി മാത്രം ഒരു സ്മാർട്ട് ഫോൺ ,അല്ലെങ്കിൽ കമ്പ്യൂട്ടർ , നെറ്റ് ലഭ്യത ,അതുമല്ലെങ്കിൽ ടി വി-ഇതൊക്കെ സാധിക്കാത്ത എത്രയോ കുടുംബങ്ങൾ കേരളത്തിൽ തന്നെയുണ്ട്.

  ഇതൊക്കെ ഒപ്പിച്ചാലും ഏകാഗ്രത ഉറപ്പാക്കുന്ന ഒരു ഇടം കൂടി വീട്ടില്‍ വേണ്ടെ? വീട്ടിലെ പള്ളിക്കൂടം സംബന്ധിച്ച് ഉത്തരം ഇല്ലാത്ത ഒത്തിരി പ്രായോഗിക ചോദ്യങ്ങൾ ബാക്കി. ഒരു ഉത്സവം ആയി നടക്കുമ്പോള്‍ ഇതൊന്നും ഓര്‍ത്തുവെന്ന് വരില്ല. ബുദ്ധിമുട്ടുകൾ ക്രമേണ അനുഭവപ്പെടുന്ന അവസ്ഥ വരും.

  അധ്യാപകരെ മുഖാ മുഖം കണ്ടും, കൂട്ടുകാരുമായി ഇടപഴകിയുമൊക്കെ സാമൂഹ്യവൽക്കരണത്തിന്റെയും വ്യക്തിത്വ വികസനത്തിൻേറയും പടവുകൾ കയറാനുള്ള ഇടമെന്ന നിലയിൽ പള്ളിക്കൂടങ്ങൾ ഒഴിവാക്കാൻ പറ്റില്ല. പഠ്യേതര മികവുകൾ വളർത്താനുള്ള കളരിയുമാണ് .ക്ലാസ് മുറിയെന്ന സ്പേസ് വളർച്ചയുടെ ഒരു ഘട്ടത്തിൽ ആവശ്യമാണ്‌ .
  ഡിഗ്രിക്കോ അതിനും മുകളിലുള്ള പഠനങ്ങൾക്കോ ഓൺലൈൻ പരീശീലനം നൽകുന്നതിന് തുല്യമായി സ്‌കൂൾ കാലഘട്ടത്തിലെ പഠനത്തെ കണക്കാക്കാൻ പറ്റില്ല . ഉന്നത വിദ്യാഭ്യാസത്തിലെ ആ നാളുകള്‍ ക്കുള്ള പ്രാരംഭ പരിശീലനമാകാം ഇത്. പള്ളിക്കൂടത്തിലെ പഠിപ്പിക്കലിനുള്ള ഒരു പിന്തുണ സംവിധാനമായും, ഓപ്പൺ സ്‌കൂൾ വിദ്യാഭ്യാസത്തിനായും ഇതൊക്കെ നല്ലതാണ്. അതിന്‌ അപ്പുറം ആഘോഷിക്കുന്നത് ശരിയല്ല.

  കോവിഡ് ഭീഷണികുറയുമ്പോള്‍ കുട്ടികൾ സ്കൂളുകളിലേക്ക് തന്നെ പോകും. അത് വരെ പഠനത്തിൽ നിന്നും പിടി വിട്ട് പോകാതിരിക്കാന്‍ വേണ്ടിയുള്ള താല്‍ക്കാലിക ബദൽ വഴികള്‍ മാത്രമാണ് ഇത്. വലിയ പഠന ലക്ഷ്യം ഒന്നും ചെറിയ ക്ലാസുകളില്‍ വേണ്ട. തീരെ ചെറിയ കുട്ടിക്ക് ഇത് ഒഴിവാക്കുകയും ചെയ്യാം.

  സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ അത് ചെയ്യാന്‍ പറ്റിയില്ല എങ്കില്‍ വിദ്യാര്‍‍ത്ഥി ജീവിതം ശൂന്യമായി പോകില്ല. നിരാശയും വേണ്ട. ആഘോഷങ്ങള്‍ മൂലം അങ്ങനെ ഒരു ധാരണ പടരാന്‍ പാടില്ല. പഠിക്കാന്‍ മനസുള്ളവര്‍ക്ക് പിന്നെയും പഠിക്കാം . ജീവിതം തന്നെ ഇല്ലാതെ ആക്കിയാല്‍ എന്ത് ചെയ്യും?
  (ഡോ സി ജെ ജോൺ, മാനസികാരോഗ്യ വിദഗ്ധന്‍)  Published by:Gowthamy GG
  First published: