മന്ദാഗിനീ... മന്ദാഗിനീ... കൊല്ലത്തെ പരവൂരിൽ ബെൽ മുഴങ്ങി!
news18-malayalam
Updated: November 7, 2019, 1:19 PM IST

paravur_drama fest
- News18 Malayalam
- Last Updated: November 7, 2019, 1:19 PM IST
കൊല്ലം: പരവൂരിൽ നാടകത്തിന്റെ വസന്തകാലം. ഇടയ്ക്ക് തെല്ലൊന്ന് നിറം കെട്ടുപോയ കലാ സൗന്ദര്യം, തനിമയോടെ വീണ്ടും മുന്നിലെത്തിയതിന്റെ ആഹ്ളാദത്തിലാണ് പരവൂരുകാർ. പരവൂർ നാടകശാല ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് 10 ദിവസത്തെ നാടകമേള.
ഇങ്ങനെയൊരു നാടക മേള ഇക്കാലത്ത് നടത്തുമ്പോൾ ആദ്യമുയരുക, കാണാൻ ആളുണ്ടാകുമോ എന്ന ആശങ്കയാണ്. പക്ഷേ ഇവിടെ സംഘാടകർക്ക് അത്തരമൊരു ആശങ്കയേ ഉണ്ടായിരുന്നില്ല. നാടകം ഉൾപ്പെടെ കലാരൂപങ്ങൾ ഇഴ ചേർന്ന മണ്ണാണ് പരവൂരിന്റേതെന്നതാണ് ആ ആത്മവിശ്വാസത്തിനു കാരണം. നേരത്തെ നാടക മേളകൾ പരവൂരിൽ നടന്നിരുന്നുവെങ്കിലും ഇടക്കാലത്ത് മുടങ്ങിപ്പോയിരുന്നു. പരവൂർ എസ് എൻ വി സ്കൂളിൽ നടക്കുന്ന മേളയ്ക്ക് മികച്ച പ്രേക്ഷക പങ്കാളിത്തമാണ്. പ്രഫഷണൽ നാടക ഗ്രൂപ്പുകളാണ് പങ്കെടുക്കുന്നത്. കാര്യമായ ചെലവുണ്ടാകുമെങ്കിലും നാടകോത്സവം നടത്തുന്നതിൽ വലിയ ഉത്സാഹം നാട്ടുകാരുടെ ഭാഗത്തു നിന്നുണ്ടായതിനാൽ കാര്യങ്ങൾ സുഗമമായെന്ന് സംഘാടക സമിതി ചെയർമാൻ കെ സേതുമാധവൻ പറഞ്ഞു.
നാടകാചാര്യൻ ഒ. മാധവന്റെ മകനും എം എൽ എയുമായ മുകേഷിന്റെ നല്ല പിന്തുണയുമുണ്ട്. ഒമ്പത് നാടകങ്ങളാണ് മേളയുടെ ഭാഗമായി അവതരിപ്പിക്കുന്നത്. നാടിന് പൈതൃകമായ കെ സി കേശവപിള്ള, ജി ദേവരാജൻ മാസ്റ്റർ എന്നിവരുടേത് ഉൾപ്പെടെയുള്ള കലാസപര്യ ദിവസവും സെമിനാറുകളാകുന്നു. 10 ന് മേള സമാപിക്കും.
ഇങ്ങനെയൊരു നാടക മേള ഇക്കാലത്ത് നടത്തുമ്പോൾ ആദ്യമുയരുക, കാണാൻ ആളുണ്ടാകുമോ എന്ന ആശങ്കയാണ്. പക്ഷേ ഇവിടെ സംഘാടകർക്ക് അത്തരമൊരു ആശങ്കയേ ഉണ്ടായിരുന്നില്ല. നാടകം ഉൾപ്പെടെ കലാരൂപങ്ങൾ ഇഴ ചേർന്ന മണ്ണാണ് പരവൂരിന്റേതെന്നതാണ് ആ ആത്മവിശ്വാസത്തിനു കാരണം.
നാടകാചാര്യൻ ഒ. മാധവന്റെ മകനും എം എൽ എയുമായ മുകേഷിന്റെ നല്ല പിന്തുണയുമുണ്ട്. ഒമ്പത് നാടകങ്ങളാണ് മേളയുടെ ഭാഗമായി അവതരിപ്പിക്കുന്നത്. നാടിന് പൈതൃകമായ കെ സി കേശവപിള്ള, ജി ദേവരാജൻ മാസ്റ്റർ എന്നിവരുടേത് ഉൾപ്പെടെയുള്ള കലാസപര്യ ദിവസവും സെമിനാറുകളാകുന്നു. 10 ന് മേള സമാപിക്കും.