ആവശ്യത്തിലേറെ കാപ്പി കുടിക്കുന്നത് അനാരോഗ്യകരമാണെന്നാണ് പൊതുവെയുള്ള വയ്പ്പ്. എന്നാൽ ദിവസവും മൂന്നു മുതൽ എട്ടുവരെ കപ്പ് കാപ്പി കുടിച്ചാൽ ആയുസ് വർദ്ധിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. ചർമ്മ സംരക്ഷണത്തിലും സമൂഹത്തിലുള്ള ഇടപെടൽ മെച്ചപ്പെടുത്തുന്നതിനുമൊക്കെ കാപ്പി കൂടുതൽ കഴിക്കുന്നതിലൂടെ സാധിക്കുമെന്ന് ജേർണൽ ഓഫ് അമേരിക്കൻ മെഡിക്കൽ അസോസിയേഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
സ്ഥിരമായി കാപ്പി കുടിക്കുന്ന 38നും 73നും ഇടയിൽ പ്രായമുള്ള ബ്രിട്ടീഷുകാരിലാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. കാപ്പിയിലെ കഫീൻ എന്ന ഘടകം എങ്ങനെയാണ് ശരീരം ആഗിരണം ചെയ്യുന്നതെന്നും, അത് ആരോഗ്യപരമായി എങ്ങനെ ഗുണകരമാകുന്നുവെന്നുമാണ് പഠനം തുറന്നുകാട്ടിയത്. ഒന്നു മുതൽ എട്ടു വരെ കപ്പ് കാപ്പി കുടിക്കുന്നവർ ഒട്ടു കുടിക്കാത്തവരെ അപേക്ഷിച്ച് കൂടുതൽ നാൾ ജീവിക്കുന്നുവെന്ന് പഠനത്തിലൂടെ വ്യക്തമായി. കൂടാതെ സ്ഥിരമായി കാപ്പി കുടിക്കുന്നവരിൽ ചർമ്മ സംബന്ധമായ അസുഖങ്ങൾ കുറവാണെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.
യു.കെയ്ക്ക് പുറമെ വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ കാപ്പി കുടിക്കുന്നവരുടെ ആരോഗ്യ വിവരം കൂടി പഠന വിധേയമാക്കി. കൂടാതെ കാപ്പി കുടിക്കുന്നവർ കൂടുതൽ ഊർജ്ജസ്വലൻമാരാകുന്നുവെന്ന് സൈക്കോഫാർമക്കോളജി ജേർണലിൽ പ്രസിദ്ധീകരിച്ച മറ്റൊരു പഠനത്തിൽ പറയുന്നുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.