കോട്ടയം: ഓടിക്കൊണ്ടിരുന്ന ഓട്ടോയുടെ മുകളിലേക്ക് ചക്ക വീണു. മധുരവേലി-കുറുപ്പന്തറ റോഡില്‍ പ്ലാമൂട് ജംഗ്ഷന് സമീപം ഞായറാഴ്ചയായിരുന്നു സംഭവം. ചക്ക തലയില്‍ പതിച്ച ഡ്രൈവര്‍ ബോധരഹിതനായി റോഡിലേക്ക് വീണു.
കപിക്കാട് ചെള്ളുക്കുന്നത്ത് വീട്ടില്‍ സുദര്ശനന്(55) ആണ് പരിക്ക് പറ്റിയത്.
ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ സീറ്റിന് മുകളിലേക്കാണ് ചക്ക വീണത്. കുറുപ്പന്തറയില്‍ ഓട്ടത്തിന് പോയി തിരിച്ച് മധുരവേലി ഭാഗത്തേക്ക് സുദര്ശനന് പോകുമ്പോഴായിരുന്നു അപകടം ഉണ്ടായത്.
ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് ചക്ക വീണതോടെ ബോധരഹിതനായി സുദര്ശന് റോഡില്‍ വീണു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് സുദര്‍ശനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. പരുക്ക് സാരമുള്ളതല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.