• HOME
  • »
  • NEWS
  • »
  • life
  • »
  • Dulquer Salmaan | ശിശുദിനം: 100 കുട്ടികൾക്ക് ജീവൻ രക്ഷാ ശസ്ത്രക്രിയകൾ സൗജന്യമായി നടത്താൻ നടൻ ദുൽഖർ സൽമാൻ

Dulquer Salmaan | ശിശുദിനം: 100 കുട്ടികൾക്ക് ജീവൻ രക്ഷാ ശസ്ത്രക്രിയകൾ സൗജന്യമായി നടത്താൻ നടൻ ദുൽഖർ സൽമാൻ

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ശസ്ത്രക്രിയാ സഹായം നൽകുന്ന ‘വേഫെറർ - ട്രീ ഓഫ് ലൈഫ്’ പദ്ധതിക്ക് ശിശുദിനത്തിൽ തുടക്കം

  • Share this:
കൊച്ചി : ഗുരുതര രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന 100 കുട്ടികൾക്കായി സൗജന്യ ജീവൻ രക്ഷാ ശസ്ത്രക്രിയകളുമായി ദുൽഖർ സൽമാൻ (Dulquer Salmaan). ദുൽഖർ സൽമാൻ ഫാമിലി, ആസ്റ്റർ ഹോസ്പിറ്റൽസ് കേരള, കൈറ്റ്സ് ഇന്ത്യ എന്നിവയുമായി സഹകരിച്ചാണ് ദുൽഖർ സൽമാന്റെ ‘വേഫെറർ - ട്രീ ഓഫ് ലൈഫ്’ എന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.

ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം കുട്ടികൾക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ, കേരളത്തിലെ ആസ്റ്റർ മെഡ്സിറ്റി - കൊച്ചി, ആസ്റ്റർ മിംസ് - കാലിക്കറ്റ്, ആസ്റ്റർ മിംസ് - കോട്ടക്കൽ, ആസ്റ്റർ മിംസ് - കണ്ണൂർ, ആസ്റ്റർ മദർ ഹോസ്പിറ്റൽ അരീക്കോട് എന്നിവിടങ്ങളിലെ ആസ്റ്റർ ഹോസ്പിറ്റലുകളിലെ പരിചയസമ്പന്നരായ ക്ലിനിക്കൽ ലീഡുകളുടെ മേൽനോട്ടത്തിൽ ചികിത്സ ലഭ്യമാകും.

ലിവർ & കിഡ്നി ട്രാൻസ്പ്ലാൻറ്, ബോൺ മാരോ & സ്റ്റെം സെൽ ട്രാൻസ്പ്ലാൻറ് ശസ്ത്രക്രിയ, ഓർത്തോപീഡിക്സ്, ന്യൂറോ സർജറി, യൂറോളജി എന്നിങ്ങനെ ചികിത്സാച്ചെലവേറിയ രോഗങ്ങൾ ബാധിച്ച കുട്ടികൾക്കും ഈ പദ്ധതിയിലൂടെ സൗജന്യ ശസ്ത്രക്രിയ ലഭ്യമാകും. ചികിത്സയുടെ ഭാഗമായി നിർധനരായ കുട്ടികളുടെ അധികച്ചിലവും ആസ്റ്റർ ഹോസ്പിറ്റലുകൾ വഹിക്കുന്നതാണ്.

'നാളെയുടെ വാഗ്ദാനങ്ങളായ എല്ലാ കുട്ടികൾക്കും മികച്ച ഒരു ഭാവിയുടെ പ്രതീക്ഷയാണ് ട്രീ ഓഫ് ലൈഫ്. ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്ന അനേകർക്ക് കാരുണ്യവും സമാനതകളില്ലാത്തതുമായ ഈ സംരംഭം ജീവൻ നൽകുന്ന പ്രവർത്തിയാണ്,’ ശിശുദിനമായ നവംബർ 14ന് ദുൽഖർ സൽമാൻ ഈ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് ദുൽഖർ സൽമാൻ പറഞ്ഞു.

“സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നു എന്ന കാരണം കൊണ്ട് നിരവധി കുട്ടികൾക്ക് ആവശ്യമായ വൈദ്യസഹായം ലഭിക്കാതെ പോവുന്നുണ്ട്. ഈ പദ്ധതിയിലൂടെ, അവരിൽ ചിലർക്കെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവരാനാകും,” ആസ്റ്റർ ഹോസ്പിറ്റൽസ്-കേരള ആൻഡ് ഒമാൻ റീജിയണൽ ഡയറക്ടർ ഫർഹാൻ യാസിൻ പറഞ്ഞു.

കേരളത്തിലുടനീളമുള്ള കലാകാരന്മാർക്ക് അവരുടെ സർഗ്ഗാത്മക കഴിവുകളെ പ്രദർശിപ്പിക്കാനും പരിപോഷിപ്പിക്കാനുമുള്ള അവസരങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട DQF കേരളത്തിലെ 200 കോളേജുകളിൽ ആർട്ടിസ്റ്റ് കമ്മ്യൂണിറ്റി രൂപീകരിക്കുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

കേരളത്തിൽ നിന്ന് പ്രവർത്തനങ്ങളാരംഭിച്ച് ഇന്ന് ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന യുവജന സന്നദ്ധ കൂട്ടായ്മയായ കൈറ്റ്സ്. ഇന്ത്യയിലെ പിന്നോക്ക മേഖലകളിൽ കമ്മ്യൂണിറ്റി ലൈബ്രറികളും മൈക്രോ ലേണിംഗ് ഹബുകളും നിർമ്മിച്ചു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത് .

വേഫെയറർ ഫിലിംസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോം വർഗീസ്, വേഫെയറർ ഫിലിംസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും ഡി.ക്യു.എഫ്. സി.ഇ.ഒയുമായ ബിബിൻ പെരുമ്പിള്ളി, ആസ്റ്റർ മെഡ്സിറ്റി - കൊച്ചി ഡെപ്യൂട്ടി ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ. രോഹിത് പി.വി. നായർ, കൈറ്റ്സ് ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ഡി.ക്യു.എഫ് പ്രോജക്ട് ഡയറക്ടറുമായ അജ്മൽ ചക്കരപ്പാടം, ആസ്റ്റർ മെഡ്സിറ്റി കൊച്ചി മീഡിയ റിലേഷൻസ് ഡെപ്യൂട്ടി മാനേജർ ശരത് കുമാർ ടി എസ്, കൈറ്റ്സ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ ക്ലെയർ സി ജോൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുന്നതിനും dqfamily.org എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 8138000933, 8138000934, 8138000935 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.
Published by:user_57
First published: