തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് എറണാകുളത്ത് ഉടൻ ഇ സേവ ആൻഡ് ഇൻഫർമേഷൻ കൗണ്ടർ ആരംഭിക്കും. എറണാകുളം ടിഡി അമ്പലത്തിനോടനുബന്ധിച്ചാണ് ആരംഭിക്കു വാനുദ്ദേശിക്കുന്നത്. 300 വർഷം പഴക്കമുള്ള ബാലാജി പ്രതിഷ്ഠയുള്ള അമ്പലമാണ് എറണാകുളത്തെ ടി ഡി അമ്പലം.
also read:സന്നിധാനത്ത് കോരിച്ചൊരിയുന്ന മഴ; അയ്യപ്പഭക്തർക്ക് കൈത്താങ്ങായി പൊലീസ്
ഇ സേവ ആൻഡ് ഇൻഫർമേഷൻ കൗണ്ടർ യാഥാർത്ഥ്യമാകുന്നതോടെ കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന ബാലാജി ഭക്തർക്ക് തിരുപ്പതിയിലെ ദർശനം കൂടുതൽ സൗകര്യപ്രദമാകും. എറണാകുളം തിരുമല ദേവസ്വം ഇതിന് മുൻപ് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിക്കും മറ്റും അപേക്ഷ നല്കിയിരുന്നു.
ഈ സാഹചര്യത്തിൽ എറണാകുളം എം പി ഹൈബി ഈഡൻ തിരുമല തിരുപ്പതി ദേവസ്ഥാനം ചെയർമാൻ വൈ.വി സുബ്ബ റെഡ്ഡിയുമായി കൂടി ക്കാഴ്ച്ച നടത്തിയിരുന്നു. ചർച്ചകളുടെ അടിസ്ഥാനത്തിലാണ് കൗണ്ടറുടൻ തന്നെ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ചെയർമാൻ ഉറപ്പ് നല്കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ernakulam, Temple visit