• HOME
  • »
  • NEWS
  • »
  • life
  • »
  • Earth Day 2022 | ഇന്ന് ലോകഭൗമ ദിനം: കാലാവസ്ഥാമാറ്റത്തിന്റെ ഭീകരത വെളിപ്പെടുത്തി ഗൂഗിൾ ഡൂഡിൽ

Earth Day 2022 | ഇന്ന് ലോകഭൗമ ദിനം: കാലാവസ്ഥാമാറ്റത്തിന്റെ ഭീകരത വെളിപ്പെടുത്തി ഗൂഗിൾ ഡൂഡിൽ

പ്രപഞ്ചത്തിൻെറ നാല് മൂലകളിലുള്ള പ്രദേശങ്ങൾ ഇന്ന് എത്രത്തോളം വ്യത്യസ്തമായിരിക്കുന്നുവെന്ന് ഈ ഗൂഗിൾ ഡൂഡിൽ വ്യക്തമാക്കുന്നുണ്ട്.

  • Share this:
ഇന്ന് ലോക ഭൗമദിനം. ഈ വ‍ർഷം അന്താരാഷ്ട്ര ഭൗമദിനം (Earth Day 2022) ലോകമെമ്പാടും ആചരിക്കുന്നത് വലിയൊരു സന്ദേശം ഉയർത്തിപ്പിടിച്ചാണ്. ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നായ കാലാവസ്ഥാമാറ്റത്തിൻെറ സ്വാധീനം എത്രത്തോളം അപകടകരമാണെന്ന് വെളിപ്പെടുത്തിക്കൊണ്ടാണ് ഇന്നത്തെ ഗൂഗിൾ ഡൂഡിൽ (Google Doodle). ഗൂഗിൾ എർത്ത് സോഴ്സുകളിൽ നിന്നെടുത്ത വ‍ർഷങ്ങൾക്ക് മുമ്പുള്ള നാല് പ്രദേശങ്ങളുടെ ചിത്രവും ഇപ്പോഴത്തെ ചിത്രവും തമ്മിൽ താരതമ്യം ചെയ്തിരിക്കുകയാണ്. പ്രപഞ്ചത്തിൻെറ നാല് മൂലകളിലുള്ള പ്രദേശങ്ങൾ ഇന്ന് എത്രത്തോളം വ്യത്യസ്തമായിരിക്കുന്നുവെന്ന് ഈ ഗൂഗിൾ ഡൂഡിൽ വ്യക്തമാക്കുന്നുണ്ട്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും മോശം ഫലങ്ങൾ ഒഴിവാക്കാൻ ഇപ്പോഴാണ് നമ്മൾ ഒത്തൊരുമിച്ച് പ്രവ‍ർത്തിക്കേണ്ടത്. ലോകം സുസ്ഥിരമായി ഇതേ അവസ്ഥയിൽ തന്നെ നിലനിന്ന് പോവേണ്ടതുണ്ടെന്നും ഗൂഗിൾ ഓ‍ർമ്മിപ്പിക്കുന്നു. എല്ലാ വ‍ർഷവും ഏപ്രിൽ 22നാണ് അന്താരാഷ്ട്ര ഭൗമദിനം ആചരിക്കുന്നത്. മലിനീകരണം ഭൂമിയെ നശിപ്പിക്കുന്ന കാലത്തിലാണ് നാം ജീവിക്കുന്നത്. ഇനിയെങ്കിലും ശ്രദ്ധയോടെ ജീവിച്ച് തുടങ്ങേണ്ടതുണ്ട്. മനുഷ്യൻെറ പ്രവൃത്തികൾ തന്നെയാണ് പരിസ്ഥിതിയെ നാശത്തിലേക്ക് നയിക്കുന്നത്. ഭാവി തലമുറയ്ക്കായി ഭൂമിയെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം നാം ഏറ്റെടുക്കണമെന്ന് അന്താരാഷ്ട്ര ഭൗമദിനം നമ്മെ ഓർമ്മിപ്പിക്കുന്നു.

പരിസ്ഥിതി നാശത്തിന് പല കാരണങ്ങളുണ്ട്. അന്തരീക്ഷവും മണ്ണും ജലവുമെല്ലാം മലിനമാകുംതോറും ലോകത്തിന്റെ നിലനിൽപ്പ് തന്നെയാണ് അപകടത്തിലാവുന്നത്. പരിസ്ഥിതിയിൽ അപകടകരമായി ഉണ്ടാവുന്ന മലിനീകരണം തന്നെയാണ് കാലാവസ്ഥാ വ്യതിയാനത്തിനും ഒരു പരിധി വരെ കാരണമാവുന്നത്. ഭൂമിയുമായി ബന്ധപ്പെട്ട ആശങ്കകളെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനും പരിസ്ഥിതി ശാസ്ത്രത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതിനും വേണ്ടി 1970ലാണ് ആദ്യമായി ഭൗമ ദിനം ആചരിക്കാൻ തീരുമാനിക്കുന്നത്. സെനറ്റർ ഗെയ്‌ലോർഡ് നെൽസണാണ് ഇതിന് നേതൃത്വം നൽകിയത്.

Also Read- Nurse| ഓടുന്ന ബസ് യാത്രയിലും രക്ഷകയായി ഷീബ; യാത്രക്കിടെ കുഴഞ്ഞുവീണ യുവാവിന് പുതുജീവൻ

ടാൻസാനിയയിലെ കിളിമഞ്ചാരോ പർവതത്തിന്റെ മുകളിൽ നിന്നുള്ള ഒരു വലിയ ഹിമാനിയുടെ പിൻവാങ്ങലിന്റെ യഥാ‍ർഥചിത്രമാണ് ആദ്യത്തെ ഡൂഡിൽ കാണിക്കുന്നത്. 1986 ഡിസംബ‍ർ മുതൽ 2020 ഡിസംബ‍ർ വരെ ഓരോ വർഷവും എടുത്തിട്ടുള്ള ചിത്രങ്ങളാണ് ഇതിലുള്ളത്. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ ഹിമാനിയുടെ 85 ശതമാനവും അപ്രത്യക്ഷമായിട്ടുണ്ടെന്ന് ഈ ചിത്രങ്ങൾ വ്യക്തമാക്കുന്നു.

ഗ്രീൻലാൻഡിലെ സെർമെർസൂക്കിൽ നിന്നുള്ള സമാനമായ ചിത്രങ്ങളാണ് രണ്ടാമത്തെ ഡൂഡിലിലുള്ളത്. 2000 മുതൽ 2020 വരെ എല്ലാ ഡിസംബറിലും എടുത്ത ചിത്രങ്ങളാണ് ഇതിലുള്ളത്. ഗ്രീൻലാൻഡിലെ മഞ്ഞിന്റെ ഭൂരിഭാഗവും സമുദ്രത്തിൽ ലയിക്കുന്നതായി ഓരോ ചിത്രവും കാണിക്കുന്നു.

മൂന്നാമത്തെ ഡൂഡിൽ ഇമേജറി ഓസ്‌ട്രേലിയയിലെ ഗ്രേറ്റ് ബാരിയർ റീഫിന്റെതാണ്. ലിസാർഡ് ഐലൻഡിലെ പവിഴപ്പുറ്റുകളുടെ നാശത്തെ ഇത് കാണിക്കുന്നു. 2016 മാർച്ച് മുതൽ മെയ് വരെ എല്ലാ മാസവും എടുത്തിട്ടുള്ള ചിത്രങ്ങളാണ് ഈ ഡൂ‍ഡിലിലുള്ളത്. ജർമ്മനിയിലെ എലെൻഡിലെ ഹാർസ് വനമാണ് അവസാനത്തെ ഡൂഡിലിൽ ചിത്രീകരിച്ചിരിക്കുന്നത്. ഉയരുന്ന താപനിലയും കടുത്ത വരൾച്ചയും കാരണം സംഭവിക്കുന്ന മാറ്റങ്ങളാണ് ഈ ഡൂഡിലിലുള്ളത്. 1995 മുതൽ 2020 വരെ എല്ലാ ഡിസംബറിലും എടുത്ത ചിത്രങ്ങൾ ഗൂഗിൾ കൊടുത്തിട്ടുണ്ട്.
Published by:Rajesh V
First published: