• HOME
  • »
  • NEWS
  • »
  • life
  • »
  • Earth In The Year 2500 | 2500ൽ ഭൂമിയ്ക്ക് സംഭവിക്കാൻ പോകുന്നതെന്ത്? തിരിച്ചടിയ്ക്കാൻ ഒരുങ്ങി പ്രകൃതി

Earth In The Year 2500 | 2500ൽ ഭൂമിയ്ക്ക് സംഭവിക്കാൻ പോകുന്നതെന്ത്? തിരിച്ചടിയ്ക്കാൻ ഒരുങ്ങി പ്രകൃതി

ഗ്ലോബൽ ചേഞ്ച് ബയോളജി(Global Change Biology) യിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഭൂമി തന്റെ സ്വന്തം നിവാസികളോട് ഒരു ശത്രുവിനോടെന്ന പോലെ പെരുമാറുമെന്ന ചിത്രമാണ് പഠനത്തിൽ നിന്ന് ലഭിക്കുന്നത്.

(Credits: Reuters)

(Credits: Reuters)

  • Share this:
കാലാവസ്ഥാ വ്യതിയാനങ്ങള്‍ (Climate Change) മൂലം ഭൂമി (Earth) 2500ഓടെ പൂര്‍ണ്ണമായും വ്യത്യസ്തമായൊരു ഗ്രഹമായി തീരുമെന്ന് പുതിയ പഠന റിപ്പോര്‍ട്ട്(New Study Report). ഐക്യ രാഷ്ട്ര സഭയുടെ (United Nations) കാലാവസ്ഥാവ്യതിയാന സമ്മേളനമായ സിഒപി 26 (Climate Change Conference COP 26) നവംബറില്‍ നടക്കാനിരിക്കെയാണ് പുതിയ പഠനങ്ങൾ പുറത്തു വന്നിരിക്കുന്നത്. ഫോസില്‍ ഇന്ധനങ്ങളെപ്പറ്റിയുള്ള അപകടങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോഴും, പല രാജ്യങ്ങളില്‍ നിന്നും ചോര്‍ന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇത് മുഖവിലയ്‌ക്കെടുക്കാന്‍ തയ്യാറായിട്ടില്ല.

ഗ്ലോബൽ ചേഞ്ച് ബയോളജി(Global Change Biology) യിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഭൂമി തന്റെ സ്വന്തം നിവാസികളോട് ഒരു ശത്രുവിനോടെന്ന പോലെ പെരുമാറുമെന്ന ചിത്രമാണ് പഠനത്തിൽ നിന്ന് ലഭിക്കുന്നത്. പഠനത്തിൽ പങ്കെടുത്തത്, മോൺ‌ട്രിയാലിലെയും യുകെയിലെയും ഗവേഷകരുടെ സംഘമാണ്. ആഗോള കാലാവസ്ഥാ മാതൃകാ പ്രവചനങ്ങളാണ് പഠനത്തിനായി അവർ നടത്തിയത്. 2500 വരെയുള്ള കാലഘട്ടത്തെയാണ് അവർ ഇതിനായി കൃത്രിമമായി തയ്യാറാക്കിയത്. മൂന്ന് പ്രധാന പ്രദേശങ്ങളിലാണ് ശാസ്ത്രജ്ഞർ അവരുടെ പഠനത്തിനായി ശ്രദ്ധ കേന്ദ്രീകരിച്ചത്. വടക്കേ അമേരിക്കൻ 'ബ്രെഡ്ബാസ്കറ്റ്', ആമസോൺ ബേസിൻ കാർബൺ സിങ്ക്, ജനസാന്ദ്രതയുള്ള ഇന്ത്യൻ ഉപഭൂഖണ്ഡം എന്നിവയായിരുന്നു അവർ ശ്രദ്ധ കേന്ദ്രീകരിച്ച പ്രദേശങ്ങൾ.

ഹരിതഗൃഹ വാതക പുറന്തള്ളൽ ഗണ്യമായി കുറയുന്നില്ലെങ്കിൽ, 2500ഓടെ ആഗോളതാപനം ആമസോൺ മഴക്കാടുകളെ തരിശു ഭൂമിയാക്കുകയും അമേരിക്കൻ മിഡ്‌വെസ്റ്റിനെ ഉഷ്ണ മേഖലയാക്കി മാറ്റുകയും ഇന്ത്യൻ ഉപഭൂഖണ്ഡത്തെ മനുഷ്യർക്ക് വാസയോഗ്യമാക്കാൻ കഴിയാത്തത്ര ചൂടുള്ള പ്രദേശമാക്കി മാറ്റുകയും ചെയ്യുമെന്ന് പഠനത്തിലെ കണ്ടെത്തലുകൾ വെളിപ്പെടുത്തുന്നു.

2015ലെ പാരീസ് ഉടമ്പടിയിലെ ലക്ഷ്യങ്ങൾ പാലിക്കാത്ത സാഹചര്യത്തിൽ സസ്യങ്ങളും ഫലഭൂയിഷ്ഠമായ വിളകൾ വളരുന്ന പ്രദേശങ്ങളും ധ്രുവപ്രദേശങ്ങളിലേക്ക് നീങ്ങിയേക്കാമെന്നും പഠനത്തിൽ ഉരുത്തിരിഞ്ഞ പ്രവചനങ്ങൾ വെളിപ്പെടുത്തുന്നു. അതേസമയം, ചില വിളകൾക്ക് അനുയോജ്യമായ പ്രദേശത്തിന്റെ വിസ്തീർണ്ണം ഗണ്യമായി കുറയുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

പഠനത്തിന്റെ പ്രധാന രചയിതാവ് ക്രിസ്റ്റഫർ ലിയോൺ ആണ്. ഇദ്ദേഹം ലീഡ്സ് സർവകലാശാലയിലെ ഗവേഷകനായി പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ഇദ്ദേഹം ഇപ്പോൾ മക്ഗിൽ സർവകലാശാലയിലെ പോസ്റ്റ്ഡോക്ടറൽ ഗവേഷകനായി പ്രവർത്തിക്കുകയാണ്. “നമ്മുടെ മക്കളും കൊച്ചുമക്കളും ഒരു പക്ഷേ ജീവിച്ചേക്കാവുന്ന ഗ്രഹമാണ് ഭൂമി, എന്നാൽ ഈ ലോകത്തെ, അവർക്ക് ജീവിക്കാൻ പ്രാപ്തമാക്കുന്നതിനായി നാം ഇനിയും കൂടുതൽ കാര്യങ്ങൾ വിഭാവനം ചെയ്യേണ്ടതുണ്ട്,” ഒരു പ്രസ്താവനയിൽ ലിയോൺ അഭിപ്രായപ്പെട്ടു.

Also Read- ഓഫീസിലിരുന്ന് മൂന്നു ദിവസം ജോലി ചെയ്താൽ മതിയെന്ന് സുന്ദർ പിച്ചൈ; പുതിയ 'ഹൈബ്രിഡ്' ജോലിരീതി

പാരീസ് ഉടമ്പടിയിൽ നിർവ്വചിച്ചിരിക്കുന്ന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ആഗോള സമൂഹം പരാജയപ്പെടുകയും ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ വർദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്താൽ, ലോകത്തിലെ പല സ്ഥലങ്ങളിലും ഭൂമിശാസ്ത്രപരമായി നാടകീയമായ മാറ്റങ്ങൾ ഉണ്ടായേക്കാം. ഗവേഷകരുടെ സംഘം തങ്ങളുടെ ഒരു പ്രസ്താവനയിൽ പരാമർശിച്ചിരിക്കുന്നത്, കാലാവസ്ഥാ പ്രത്യാഘാതങ്ങൾ പൂർണ്ണമായി മനസ്സിലാക്കാനും ആസൂത്രണം ചെയ്യാനും, ഗവേഷകരും നയതന്ത്ര രൂപകർത്താക്കളും 2100 എന്ന വർഷത്തിനിപ്പുറം ചിന്തിച്ച് നടപടിയെടുക്കേണ്ടതുണ്ട് എന്നാണ്.

ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ വ്യതിയാന സമ്മേളനം നവംബർ 12നാണ് നടക്കാനിരിക്കുന്നത്. മിലാനിൽ വെച്ചാണ് സമ്മേളനം നടക്കുക. സമ്മേളനത്തിൽ യുഎൻഎഫ്സിസിസി അംഗ രാഷ്ട്രങ്ങൾ പങ്കെടുക്കുമെന്നാണ് വിവരം.
Published by:Rajesh V
First published: