• HOME
  • »
  • NEWS
  • »
  • life
  • »
  • Diabetic Retinopathy | ഭക്ഷണശീലത്തിലെ ക്രമക്കേടുകൾ ഡയബെറ്റിക്ക് റെറ്റിനോപ്പതിക്ക് കാരണമാകും: പഠനം

Diabetic Retinopathy | ഭക്ഷണശീലത്തിലെ ക്രമക്കേടുകൾ ഡയബെറ്റിക്ക് റെറ്റിനോപ്പതിക്ക് കാരണമാകും: പഠനം

ജേണൽ ഓഫ് ഡയബെറ്റിസ് ആൻഡ് മെറ്റബോളിക് ഡിസോർഡേഴ്സിൽ (Journal of Diabetes and Metabolic Disorders) പ്രസിദ്ധീകരിച്ച സമീപകാല പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്

  • Share this:
    ഭക്ഷണശീലത്തിലെ ക്രമക്കേടുകൾ കാരണം നിരവധി അസുഖങ്ങൾ നാം വിളിച്ചു വരുത്താറുണ്ട്. ഈ അടുത്ത കാലത്ത് നടന്ന ഒരു പഠനം അനുസരിച്ച് പ്രമേഹമുള്ള (diabetes) ആളുകൾക്കിടയിൽ ഡയബറ്റിക് റെറ്റിനോപ്പതി (diabetic retinopathy) ഉണ്ടാകാനുള്ള സാധ്യത ഭക്ഷണത്തിലെ ക്രമക്കേടുകൾ കാരണം വർദ്ധിക്കുമെന്ന് കണ്ടെത്തി. ജേണൽ ഓഫ് ഡയബെറ്റിസ് ആൻഡ് മെറ്റബോളിക് ഡിസോർഡേഴ്സിൽ (Journal of Diabetes and Metabolic Disorders) പ്രസിദ്ധീകരിച്ച സമീപകാല പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

    ഒരു വ്യക്തിയുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ ഉയർന്ന അളവാണ് പ്രമേഹം. ശരീരത്തിലുള്ള അധിക ഗ്ലൂക്കോസ് പാദങ്ങൾ, ഹൃദയം, കണ്ണുകൾ എന്നിവ ഉൾപ്പെടെ ശരീരത്തിന്റെ പല ഭാഗങ്ങളിലുമുള്ള കോശങ്ങളുടെ നാശത്തിന് കാരണമാകുന്നു. ദീർഘകാലമായി പ്രമേഹമുള്ള ആളുകളിൽ ഡയബറ്റിക് റെറ്റിനോപ്പതി ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. എന്നാൽ പ്രമേഹമുള്ളവർ ശരിയായി ആഹാരം കഴിച്ചില്ലെങ്കിലും ഡയബറ്റിക് റെറ്റിനോപ്പതി ഉണ്ടാകുമെന്നാണ് പുതിയ പഠനം വ്യക്തമാക്കിയിരിക്കുന്നത്.

    READ ALSO- Yoga | കോവിഡ് മുക്തരായിട്ടും ക്ഷീണിതരാണോ? ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കുന്ന യോഗാസനങ്ങള്‍

    പ്രമേഹരോഗിയായ ഒരു വ്യക്തിയുടെ കണ്ണുകളെ ബാധിക്കുന്ന രോഗമാണ് ഡയബെറ്റിക്ക് റെറ്റിനോപ്പതി. കണ്ണിന്റെയോ റെറ്റിനയുടെയോ പിൻഭാഗത്ത് അടങ്ങിയിട്ടുള്ള കോശങ്ങളിലെ രക്തക്കുഴലുകൾക്ക് കേടുപാടുകൾ ഉണ്ടാകുന്നത് മൂലം അന്ധതയ്ക്ക് വരെ കാരണമാകുന്നു. ഡയബെറ്റിക് റെറ്റിനോപ്പതി ബാധിച്ച ഒരാൾക്ക് അസുഖം കൂടുന്ന അവസ്ഥയിൽ ചില രോഗലക്ഷണങ്ങൾ അനുഭവപ്പെടാം. മങ്ങിയ കാഴ്ച, കാഴ്ച്ച പൂർണമായും നഷ്ടപ്പെടൽ എന്നിവ ഈ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു.

    ഭക്ഷണശീലത്തിൽ ശ്രദ്ധ പുലർത്താത്ത ആളുകൾക്ക് മികച്ച രീതിയിൽ ഭക്ഷണം കഴിക്കുന്ന ആളുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഡയബെറ്റിക്ക് റെറ്റിനോപ്പതി ഉണ്ടാകാനുള്ള സാധ്യത 2.94 മടങ്ങ് കൂടുതൽ ആണെന്ന് ആംഗ്ലിയ റസ്കിൻ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ കണ്ടെത്തി.

    READ ALSO- Covid 19 | കോവിഡ് കാലത്ത് ശ്വാസകോശത്തിന്റെ ആരോഗ്യം നിലനിർത്തേണ്ടത് പ്രധാനം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    ഭക്ഷണത്തിലെ ക്രമക്കേടുകൾ പോലെ തന്നെ ഈറ്റിംഗ് ഡിസോർഡറും പ്രമേഹ രോഗികളിലെ ഡയബറ്റിക് റെറ്റിനോപ്പതിയുടെ സാധ്യത കൂട്ടുന്നുവെന്ന് ഗവേഷകർ മനസിലാക്കി. അതിൽ ഒരു ഈറ്റിംഗ് ഡിസോർഡർ അനോറെക്സിയ നെർവോസ എന്നറിയപ്പെടുന്നു. ഈ വിഭാഗത്തിൽ ആളുകൾ സാധാരണയായി ഭക്ഷണം കഴിക്കുന്നത് വളരെയധികം പരിമിതപ്പെടുത്തുകയും വ്യായാമത്തിലൂടെ കലോറി കുറച്ചുകൊണ്ട് ശരീരഭാരം അമിതമായി കുറയ്ക്കാൻ ശ്രമിക്കുന്നവരുമാണ്. അടുത്തത് ബുലിമിയ നെർവോസയാണ്. ഇതിൽ ഒരു വ്യക്തി വളരെ ചെറിയ കാലയളവിൽ മാത്രം ഉയർന്ന അളവിൽ ഭക്ഷണം കഴിക്കുകയും തുടർന്ന് മരുന്നുകൾ ഉപയോഗിച്ച് അത് പുറത്ത് കളയാൻ ശ്രമിക്കുകയും ചെയ്യുന്നു.

    കണ്ടെത്തലുകൾ പ്രകാരം, ഭക്ഷണ ക്രമക്കേടുകളുള്ള ആളുകളിലും ശരീരഭാരം കുറയ്ക്കാൻ മനഃപൂർവ്വം ഇൻസുലിൻ എടുക്കാത്ത ആളുകളിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലായിരിക്കും. ഇങ്ങനെയുള്ള ആളുകളെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഗവേഷകർ നിർദ്ദേശിച്ചിട്ടുണ്ട്. ഇവരിലെ അസാധാരണമായ ഭക്ഷണ രീതി കണ്ടെത്തി അവ കുറയ്ക്കാൻ ശ്രമിക്കണം. ഇത്തരത്തിൽ ഡയബെറ്റിക്ക് റെറ്റിനോപ്പതിയുടെ അപകടസാധ്യത കുറയ്ക്കാൻ കഴിയും.
    Published by:Arun krishna
    First published: