• HOME
  • »
  • NEWS
  • »
  • life
  • »
  • Mushroom Benefits | കൂൺ കൂടുതലായി കഴിക്കുന്നത് ദഹനപ്രശ്‌നങ്ങൾ പരിഹരിക്കാൻ സഹായിക്കുമെന്ന് പഠനം

Mushroom Benefits | കൂൺ കൂടുതലായി കഴിക്കുന്നത് ദഹനപ്രശ്‌നങ്ങൾ പരിഹരിക്കാൻ സഹായിക്കുമെന്ന് പഠനം

പാശ്ചാത്യ ഭക്ഷണരീതി ഏത് തരത്തിൽ ശരീരത്തെ പ്രതികൂലമായി ബാധിക്കുന്നുവോ അതിനെ ചെറുക്കാൻ കൂണുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതിയെന്നാണ് പഠനം

Mashroom

Mashroom

  • Share this:
    നിങ്ങൾ പിസയും (Pizza) ക്രീമി റിസോട്ടോയും (Creamy Risotto) പോലുള്ള ഇറ്റാലിയൻ ഭക്ഷണ പദാർഥങ്ങൾ ഇഷ്ടപ്പെടുന്നവരാണോ? എങ്കിൽ അടുത്ത തവണ ഇവ കഴിക്കാൻ പ്ലാനിടുമ്പോൾ മഷ്റൂം ചേർത്തത്ഒന്ന് പരീക്ഷിച്ച് നോക്കൂ. വെസ്റ്റേൺ സ്റ്റൈൽ ഡയറ്റ് (WSD) അല്ലെങ്കിൽ പാശ്ചാത്യ ഭക്ഷണ രീതി കൊണ്ടുണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് ഒരു പരിധി വരെ മഷ്റൂം (Mushrooms) കൊണ്ട് പരിഹാരമുണ്ടാവും. ജങ്ക് ഫുഡും കൂടുതൽ കൊഴുപ്പടങ്ങിയതുമായ ഭക്ഷണം പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാവാറുണ്ട്. ഹൃദ്രോഗം, പൊണ്ണത്തടി, പ്രമേഹം, ക്യാൻസർ എന്നിങ്ങനെ ഗുരുതരമായ പ്രശ്നങ്ങളാണ് ഇത്തരം ഭക്ഷണരീതിയിലൂടെ വന്ന് ചേരുക. ചില മാരകരോഗങ്ങൾ നിങ്ങളുടെ ജീവിതത്തിന് തന്നെ ഭീഷണിയായി മാറുകയും ചെയ്യും.

    ഭക്ഷണക്രമവും ജീവിതരീതിയിലെ മാറ്റവും എങ്ങനെ രോഗ പ്രതിരോധശേഷിയെ തകർത്ത് മാരകരോഗങ്ങൾക്ക് കാരണമാകുന്നുവെന്നതുമായി ബന്ധപ്പെട്ട് പഠനം നടത്തിയിരിക്കുകയാണ് യൂണിവേഴ്സിറ്റി ഓഫ് മസാചുസെറ്റ്സിലെ ഒരുകൂട്ടം ഗവേഷകർ. പൊണ്ണത്തടി, പ്രമേഹം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളെ എങ്ങനെ ചെറുക്കാമെന്ന് അവർപ്രത്യേകമായി പഠിക്കാൻ ശ്രമിച്ചിട്ടുണ്ട്.

    "ദഹനവ്യവസ്ഥയിലുണ്ടാവുന്ന പ്രശ്നങ്ങളാണ് ജീവിതശൈലിരോഗങ്ങളുടെ അടിസ്ഥാനം.
    ആന്തരാവയവങ്ങളുടെ പ്രവർത്തനശേഷിയിൽ വരുന്ന മാറ്റങ്ങൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുമെന്ന് ന്യൂട്രീഷ്യനിസ്റ്റും യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറുമായ ഷെൻഹ്വാ ലിയു പറഞ്ഞു. മോശം ഭക്ഷണരീതി കൊണ്ട് ഉണ്ടാവുന്ന പൊണ്ണത്തടി ശരീരത്തിലെ ടൂറിസിബാക്ടർ എന്ന ബാക്ടീരിയയെ വല്ലാതെ കുറയ്ക്കുന്നുവെന്ന് ഇവരുടെ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ ബാക്ടീരിയ മനുഷ്യരടക്കമുള്ള ജീവികളിൽ ദഹനവ്യവസ്ഥയെ സുഗമമാക്കുന്നതായാണ് കണ്ടെത്തൽ. ഇത് സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ നടക്കാനുണ്ട്. സാധാരണയല്ലാത്ത ഭക്ഷണരീതി കൊണ്ട് പൊണ്ണത്തടി ഉണ്ടാവുന്നവരിൽ ദഹനവ്യവസ്ഥ പ്രതിസന്ധിയിലാവും.

    വെയിലത്ത് ഉണക്കിയ ഓയിസ്റ്റർ കൂണുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിന് ഏറെ പോഷകഗുണങ്ങൾ നൽകുമെന്നും ഇവരുടെ പഠനത്തിൽ പറയുന്നു. ദഹനത്തിനാവശ്യമായ നാരുകളും വിറ്റാമിൻ ഡിയും ഈ കൂണുകളിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ലോകമെമ്പാടും ഈ കൂണുകൾ സുലഭമായി ലഭിക്കുന്നതാണ്. പാശ്ചാത്യ ഭക്ഷണരീതി ഏത് തരത്തിൽ ശരീരത്തെ പ്രതികൂലമായി ബാധിക്കുന്നുവോ അതിനെ ചെറുക്കാൻ കൂണുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതിയെന്നാണ് പഠനത്തിൻെറ നിഗമനം.

    പാശ്ചാത്യ ശൈലിയിലുള്ള ഭക്ഷണരീതിക്ക് കൃത്യമായ മറുമരുന്നാണ് കൂണുകൾ. പ്രകൃതിയിൽ നിന്ന് തന്നെ കിട്ടുന്ന ഭക്ഷണ പദാർഥമായതിനാൽ അതിൻെറ ഗുണങ്ങളും ഏറെയാണ്. ഒട്ടുമിക്ക ദഹന പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാവാൻ കൂണുകൾ കഴിക്കുന്നതിലൂടെ സാധിക്കുമെന്നും ഷെൻഹ്വാ ലിയു കൂട്ടിച്ചേർത്തു. ഇത്തരം കൂണുകൾ എങ്ങനെയാണ് ദഹനവ്യവസ്ഥയ്ക്ക് ഗുണകരമാവുന്നതെന്നുള്ള വിശദമായ വിവരണം പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

    ആന്തരിക അവയവയങ്ങളുടെ പ്രവർത്തനരീതി വഷളാവുന്നതിൽ ടൂറിസിബാക്ടറിൻെറ അഭാവം ബാധിക്കുന്നുണ്ടോയെന്ന് ഈ ഗവേഷണസംഘം ഇനിയും പഠനം നടത്തും. പൊണ്ണത്തടി കൊണ്ടുണ്ടാവുന്ന ദഹന പ്രശ്നങ്ങളിലും മൊത്തം ദഹന വ്യവസ്ഥയിലും ടൂറിസിബാക്ടറിൻെറ സ്വാധീനം എന്താണെന്ന് പഠനത്തിലൂടെ കൂടുതൽ വ്യക്തത കൈവരുമെന്നും ഷെൻഹ്വാ ലിയു പറഞ്ഞു. പാശ്ചാത്യ ഭക്ഷണരീതി കൊണ്ടുണ്ടാവുന്ന പ്രശ്നങ്ങൾ കൂണുകൾ എത്രത്തോളം പരിഹരിക്കുമെന്ന് പഠനം വിശദമാക്കുന്നുണ്ട്. ഭക്ഷണത്തിൽ കൂണുകൾ ഉൾപ്പെടുത്തിയാൽ ദഹനവ്യവസ്ഥയ്ക്ക് വലിയ ഗുണം ചെയ്യുമെന്ന് പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ടെന്നും ഗവേഷകർ വിശദീകരിക്കുന്നു.
    Published by:Anuraj GR
    First published: