• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സർക്കാർ ഓഫീസുകളിൽ ഇനി മഷിപ്പേന!


Updated: June 4, 2018, 4:59 PM IST
സർക്കാർ ഓഫീസുകളിൽ ഇനി മഷിപ്പേന!

Updated: June 4, 2018, 4:59 PM IST
തിരുവനന്തപുരം: ഇത്തവണത്തെ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സർക്കാർ ഓഫീസുകൾ കൂടുതൽ പരിസ്ഥിതി സൌഹാർദമാകുന്നു. മഷിപ്പേന നിർബന്ധമാക്കുന്ന തീരുമാനമാണ് ഇതിൽ പ്രധാനം. പ്ലാസ്റ്റിക് കവറുകൾ പൂർണമായും ഉപേക്ഷിച്ച് തുണിസഞ്ചി ഉപയോഗം പ്രോൽസാഹിപ്പിക്കും. ഭക്ഷണം കഴിക്കാനും ചായ കുടിക്കാനും സ്റ്റീല്‍, ചില്ല് പ്ലേറ്റുകളും കപ്പുകളും മാത്രമായിരിക്കും ഇനിമുതൽ ഉപയോഗിക്കാനാകുക.

ഡിസ്പോസിബിള്‍ കപ്പ്, പ്ലേറ്റ്, സ്ട്രോ, ഗ്ലാസ്, സ്പൂണ്‍, പ്ലാസ്റ്റിക് ബോട്ടില്‍, ടിഫിന്‍ ബോക്സ്, സഞ്ചികള്‍ തുടങ്ങിയവയൊക്കൊക്കെ കർശന നിരോധനമുണ്ടാകും. പരിസ്ഥിദിനത്തോടനുബന്ധിച്ച് ഹരിത പെരുമാറ്റച്ചട്ടം (ഗ്രീന്‍ പ്രോട്ടോക്കോള്‍) കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ ഓഫീസുകളിലെ പുതിയ പരിഷ്ക്കാരങ്ങൾ. 'എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം' എന്ന സന്ദേശവുമായി ഹരിതകേരളം മിഷനാണ് സര്‍ക്കാര്‍ ഓഫീസുകളില്‍ ഹരിത പെരുമാറ്റച്ചട്ടം നടപ്പാക്കുന്നത്. 'ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കൂ മാലിന്യം ഉണ്ടാകുന്നത് കുറയ്ക്കൂ' എന്ന തലക്കെട്ടില്‍ പ്രത്യേക നിര്‍ദേശങ്ങളും ഓഫീസുകള്‍ക്ക് നല്‍കിക്കഴിഞ്ഞു. കൂടാതെ ഓഫീസിലെ ജൈവമാലിന്യം വളമാക്കി മാറ്റാനും പ്രത്യേക സംവിധാനം ഒരുക്കും. കലക്ടറേറ്റ് മുതല്‍ തദ്ദേശസ്ഥാപനങ്ങള്‍വരെ എല്ലാ ഓഫീസിലും ഈ പെരുമാറ്റച്ചട്ടം നടപ്പാക്കും.

ഹരിത പെരുമാറ്റച്ചട്ടം നടപ്പാകുന്നുണ്ടോയെന്നത് സ്ഥാപനമേധാവിയുടെ ഉത്തരവാദിത്വമായിരിക്കും. പൊതുചടങ്ങുകള്‍ക്കും പ്രചാരണങ്ങള്‍ക്കും തുണിബാനറുകള്‍, ബോര്‍ഡുകള്‍ എന്നിവയേ ഉപയോഗിക്കാവൂ. ഓഫീസുകളില്‍ ശൗചാലയങ്ങളില്‍ ആവശ്യത്തിന് വെള്ളവും വെളിച്ചവും വൃത്തിയും ഉറപ്പാക്കണം. പ്ലാസ്റ്റിക് വർജ്ജനം-മാലിന്യനിർമ്മാർജനം എന്നിവയുടെ സന്ദേശം പൊതുവിദ്യാലയങ്ങളിലൂടെ സമൂഹത്തിലേക്ക് എത്തിക്കാനുള്ള പദ്ധതി സർക്കാർ ആവിഷ്ക്കരിക്കും.
First published: June 4, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍